Home
Mobile

ട്രിപ്പിൾ റിയർ ക്യാമറയും 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയും സഹിതം CMF ഫോൺ 2 പ്രോ ഇന്ത്യയിലെത്തി

നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് തങ്ങളുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. സിഎംഎഫ് ഫോൺ 1 ന്റെ പിൻഗാമിയായി പുതിയ സിഎംഎഫ് ഫോൺ 2 പ്രോ (CMF Phone 2 Pro) ആണ് ഇന്ന് ​വൈകുന്നേരം 6.30ന് നടന്ന ലോഞ്ച് ഇവന്റിൽ പുറത്തിറക്കിയത്. ഇതോടൊപ്പം തന്നെ സിഎംഎഫ് ബഡ്സ് 2 പ്ലസ്, ബഡ്സ് 2, ബഡ്സ് 2എ എന്നിവയും ലോഞ്ച് ചെയ്തിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ് കരുത്താക്കിയാണ് പുതിയ സിഎംഎഫ് 2 പ്രോ എത്തിയിരിക്കുന്നത്.

സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് ഫുൾ HD+ (1,080×2,392 പിക്‌സലുകൾ) AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 2160Hz PWM ഫ്രീക്വൻസി, 387ppi പിക്‌സൽ ഡെൻസിറ്റി, 480Hz ടച്ച് സാമ്പിൾ റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്‌നസ്, HDR10+ പിന്തുണ എന്നിവയും ഇതിനുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സഹിതം CMF ഫോൺ 2 പ്രോ ഇന്ത്യയിലെത്തി

പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സിഎംഎഫ് ഫോൺ ​2 പ്രോയുടെ ഡിസ്പ്ലേ അ‌വതരിപ്പിച്ചിരിക്കുന്നത്. 2.5GHz ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ് ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. കഴിഞ്ഞ വർഷത്തെ CMF ഫോൺ 1 നെ അപേക്ഷിച്ച് 10 ശതമാനം വേഗതയേറിയ സിപിയുവും അഞ്ച് ശതമാനം വരെ ഗ്രാഫിക്‌സ് മെച്ചപ്പെടുത്തലും ഈ പുതിയ ചിപ്പ് വാഗ്ദാനം ചെയ്യുന്നെന്ന് നത്തിങ് പറയുന്നു.

8GB റാം ആണ് ഇതിലുള്ളത്. റാം ബൂസ്റ്റർ ഫീച്ചർ ഉപയോഗിച്ച് ഓൺബോർഡ് റാം 16GB വരെ വർധിപ്പിക്കാൻ കഴിയും. 256GB വരെ ഓൺബോർഡ് സ്റ്റോറേജും CMF ഫോൺ 2 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഇത് 2TB വരെ വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സഹിതം CMF ഫോൺ 2 പ്രോ ഇന്ത്യയിലെത്തി

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി എത്തുന്നു എന്നതാണ് പുതിയ സിഎംഎഫ് ഫോൺ 2 പ്രോയെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന്. ഇതിൽ 50MP മെയിൻ ക്യാമറ (1/1.57-ഇഞ്ച് സെൻസർ, f/1.88 അപ്പേർച്ചർ, EIS), 50MP ടെലിഫോട്ടോ ക്യാമറ ( f/1.88 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 119.5-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവ അ‌ടങ്ങുന്നു. ടെലിഫോട്ടോ ക്യാമറയിൽ 2x ഒപ്റ്റിക്കൽ സൂമും 20x ഡിജിറ്റൽ സൂമും ഉണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 16-മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഇതിനെല്ലാം പുറമേ മെച്ചപ്പെട്ട ക്യാമറ ഔട്ട്‌പുട്ടിനായി നത്തിങ്ങിന്റെ ട്രൂലെൻസ് എൻജിൻ 3.0 സാങ്കേതികവിദ്യയുടെ പിന്തുണയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.2ൽ ആണ് പ്രവർത്തനം. മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും.

ഫോണിൽ ഒരു അലുമിനിയം ക്യാമറ ഡെക്കോ ഉണ്ട്. മാറ്റിസ്ഥാപിക്കാവുന്ന ബാക്ക് കവറിനായി സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്രൂകൾ ഉണ്ട്. ഇത്തവണ, യൂണിവേഴ്‌സൽ ബാക്ക് കവറിനൊപ്പം ഫിഷ് ഐ, മാക്രോ ലെൻസുകൾ എന്നിവയും ചേർക്കാം. വെള്ള, കറുപ്പ്, ഓറഞ്ച്, ഇളം പച്ച എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. 164x 78x 7.8mm വലിപ്പവും 185 ഗ്രാം ഭാരവുമാണ് ഈ പ്രോ മോഡലിനുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സഹിതം CMF ഫോൺ 2 പ്രോ ഇന്ത്യയിലെത്തി

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് 150% അൾട്രാ വോളിയം സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA (n1, n2, n3, n5, n7, n8, n12, n20, n28, n38, n40, n41, n66, n71, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C ഫീച്ചറുകളും ഇതിലുണ്ട്.

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ പുതിയ സിഎംഎഫ് ഫോൺ 2 പ്രോയിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ പരമാവധി 47 മണിക്കൂർ കോളിംഗ് ​ടൈമും 22 മണിക്കൂർ വരെ യൂട്യൂബ് സ്ട്രീമിംഗ് ​ടൈമും ലഭിക്കും. ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ ചാർജിംഗ് അഡാപ്റ്ററും ഒരു കേസും ബോക്സിൽ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

സിഎംഎഫ് ഫോൺ 2 പ്രോയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB+256GB മോഡലിന് 20,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC, ICICI, HDFC, SBI, Axis ബാങ്ക് കാർഡുകളുടെ പർച്ചേസിന് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 17999 രൂപയ്ക്ക് വാങ്ങാം. മെയ് 5 മുതൽ ഫ്ലിപ്പ്കാർട്ട്, ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ്, ക്രോമ, വിജയ് എന്നിവ വഴി ഇത് വിൽപ്പനയ്ക്കെത്തും.

Best Mobiles in India

English summary
CMF Phone 2 Pro with triple rear camera launched in India. Its 8GB+128GB base variant is priced at Rs 18,999 and the 8GB+256GB model is priced at Rs 20,999. There is a discount of Rs 1000 on purchases made using select bank cards. So, the base model can be purchased for Rs 17,999. It will go on sale from May 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X