Home
Mobile

ColorOS 16: OPPO Find X9 Series കരുത്തുകൾ ഒന്നിപ്പിക്കുന്ന സോഫ്റ്റ്‌വെയർ പാളി

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സ്മാർട്ട്‌ഫോൺ ഹാർഡ്‌വെയറുകൾ അതിവേഗം മുന്നേറിയെങ്കിലും, ഉപയോക്താക്കൾ ആ ഹാർഡ്‌വെയറിനെ എങ്ങനെ എക്സ്പീരിയൻസ് ചെയ്യുന്നു എന്നത് അത് പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ ആശ്രയിച്ചിരിക്കുന്നു. അതിവേഗം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഇൻ്റർഫേസ് ഇല്ലെങ്കിൽ ഒരു മികച്ച ഫ്ലാഗ്ഷിപ്പ് ക്യാമറ പോലും വെറും സാധാരണമായി മാറും, കൂടാതെ യുഐ (UI)ക്ക് സുഗമമായ പെർഫോമൻസ് കാഴ്ചവയ്ക്കാൻ കഴിയുന്നില്ല എങ്കിൽ ശക്തമായ പ്രോസസർ പോലും സാധാരണമായേ അനുഭവപ്പെടൂ.

OPPO Find X9 series ഹാർഡ്‌വെയർ തലത്തിൽ മികച്ച സജ്ജീകരണത്തോടെയാണ് എത്തുന്നത്, എന്നാൽ കൂടുതൽ ശ്രദ്ധേയമായ കാര്യം ഇതിലെ ColorOS 16- ആണ്. ഫോൺ ദൈനംദിന ഉപയോഗത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് രൂപപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ ലെയറാണിത്. OPPO അതിൻ്റെ ഇൻ്റർഫേസ് മൊത്തത്തിൽ പൊളിച്ചെഴുതാൻ ശ്രമിച്ചിട്ടില്ല. പകരം, ഫോൺ ഉപയോഗിക്കാൻ തുടങ്ങി മാസങ്ങൾക്ക് ശേഷം അത് എങ്ങനെ അനുഭവപ്പെടുന്നു എന്ന് നിർവചിക്കുന്ന ചെറുതും പതിവായതുമായ ഇന്ററാക്ഷനുകൾ മെച്ചപ്പെടുത്തുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

AI മൈൻഡ് സ്പേസ് ഉപയോഗിച്ചുള്ള മികച്ച ഓർഗനൈസേഷൻ

മിക്ക സ്മാർട്ട്ഫോൺ ഉപയോക്താക്കളെയും പലപ്പോഴും വലയ്ക്കുന്ന ഒരു പ്രശ്നമാണ് സ്ക്രീൻഷോട്ടുകൾ കാരണം ഗാലറിയിൽ ഉണ്ടാകുന്ന കുഴഞ്ഞുമറിയൽ. ഡെലിവറി കൺഫർമേഷൻ, വിലാസം, ക്ലാസ് ഷെഡ്യൂൾ, അല്ലെങ്കിൽ സോഷ്യൽ ഫീഡിൽ നിന്ന് എടുത്ത പാചകക്കുറിപ്പ് എന്നിങ്ങനെ നമ്മൾ സ്ക്രീൻഷോട്ട് എടുത്തുവയ്ക്കുന്ന പലതും ഗാലറിയിലെ കൂടിക്കുഴയലിൽ ചിലപ്പോൾ നഷ്ടപ്പെട്ടുപോകാറുണ്ട്.

നമ്മൾ ഒരു സ്ക്രീൻഷോട്ട് എടുക്കുമ്പോൾ, സിസ്റ്റം അതിലെ തിയതികൾ, അ‌ഡ്രസുകൾ, പ്രധാനപ്പെട്ട ടെക്സ്റ്റുകൾ എന്നിവ വിശകലനം ചെയ്യുന്നു. ഈ വിവരങ്ങൾ ചിത്രത്തിനുള്ളിൽ ഒതുങ്ങിക്കിടക്കുന്നതിനുപകരം, മൈൻഡ് സ്പേസ് പ്രസക്തമായ വിവരങ്ങൾ വേർതിരിച്ചെടുക്കുകയും അവ Notes, Calendar, Maps പോലുള്ള ആപ്പുകൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. സാധാരണയായി സ്വമേധയാ ക്രമീകരിക്കേണ്ടി വരുന്ന വിവരങ്ങളെ ഇത് ലളിതമാക്കുകയും സ്ക്രീൻഷോട്ടുകളെ കൂടുതൽ ഉപകാരപ്രദമാക്കുകയും ചെയ്യുന്നു.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

ഈ മാറ്റം ചെറിയതായി തോന്നാമെങ്കിലും, കാലക്രമേണ ഇത് കാര്യങ്ങൾ ചിട്ടപ്പെടുത്താൻ ആവശ്യമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. ഡിജിറ്റൽ ലോകത്തെ 'ജങ്ക് ഡ്രോയർ' പോലെ സ്ക്രീൻഷോട്ടുകൾ കുമിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കുന്നു.

സ്നാപ് കീയും ഫിസിക്കൽ കൺവീനിയൻസിന്റെ തിരിച്ചുവരവും

വിവിധ ഡി​വൈസുകളിൽ ഫിസിക്കൽ സൗകര്യ ബട്ടണുകൾ വരികയും പോകുകയും ചെയ്തിട്ടുണ്ട്, എന്നാൽ OPPO യുടെ സ്നാപ് കീ (Snap Key) വളരെ കൃത്യതയോടെ കൊണ്ടുവന്നിട്ടുള്ളതാണ്. ഉപയോക്താക്കൾക്ക് വൺ പ്രസ്, ഡബിൾ പ്രസ്, അല്ലെങ്കിൽ ലോംഗ് പ്രസ് എന്നിവയിലൂടെ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താനാകും, ഇത് പതിവായി ഉപയോഗിക്കുന്ന ടൂളുകളിൽ എത്തിച്ചേരാനുള്ള ഒരു ലളിതമായ മാർഗ്ഗമായി മാറുന്നു.

ഉദാഹരണത്തിന്, ക്യാമറ ഉപയോഗിക്കുന്നത് കൂടുതൽ വേഗത്തിലും വിശ്വസനീയവുമാവുന്നു. അ‌തേപോലെ ഒരു മീറ്റിംഗിനിടെ വോയ്‌സ് റെക്കോർഡിംഗ് ആരംഭിക്കാൻ മെനുകളിൽ തപ്പേണ്ട ആവശ്യം വരുന്നില്ല. യാത്ര ചെയ്യുമ്പോൾ ഓൺ-ഡിജിറ്റൽ ട്രാൻസ്ലേഷൻ സജീവമാക്കാനോ ആപ്പുകൾ മാറ്റാതെ ഒരു സ്ക്രീനിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനോ ഒരു ക്വിക് ആക്ഷന് കഴിയും. തുടക്കത്തിൽ വല്ലപ്പോഴും ഉപയോഗിച്ച് തുടങ്ങിയാലും എപ്പോഴും ആവശ്യമായി വരുന്ന ടാസ്ക്കുകൾ ഈസിയായും കാര്യക്ഷമമായും ചെയ്യാൻ സഹായിക്കുന്നതിനാൽ ഈ ഫീച്ചറിനെ നാം പിന്നീട് തുടർച്ചയായി ആശ്രയിക്കും.

മൂന്ന് വ്യത്യസ്ത ഇൻപുട്ട് പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിലും ഈ ബട്ടൺ ആശയക്കുഴപ്പമുണ്ടാക്കുന്നില്ലെന്ന് OPPO ഉറപ്പാക്കുന്നു. വെറും ഒരു ഗിമ്മിക്കായിട്ടല്ല, ഒരു തന്ത്രപരമായ കൂട്ടിച്ചേർക്കലായിട്ടാണ് ഈ ഫീച്ചർ അ‌നുഭവപ്പെടുന്നത്.

ഹാർഡ്‌വെയറിനൊപ്പം നിൽക്കുന്ന ക്യാമറ ഇൻ്റർഫേസ്

Find X9 series അതിൻ്റെ ഇമേജിംഗ് കരുത്തിൽ വളരെയധികം ശ്രദ്ധിക്കുന്നു, എന്നാൽ ഒരു മികച്ച സെൻസറിന് അതിൻ്റെ പിന്നിൽ റെസ്‌പോൺസീവ് ഇൻ്റർഫേസ് ആവശ്യമാണ്. ColorOS 16 ക്യാമറ ആപ്പ് മൊത്തത്തിൽ പുനർരൂപകൽപ്പന ചെയ്യുന്നില്ല, എന്നാൽ ഇൻ്റർഫേസ് എത്ര വേഗത്തിൽ ലോഡ് ചെയ്യുന്നു, വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിൽ പ്രിവ്യൂ എത്ര സ്ഥിരമായി നിലനിൽക്കുന്നു എന്നീ കാര്യങ്ങളിൽ ശ്രദ്ധേയ മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

വിവിധ ​മോഡുകൾക്കിടയിൽ ഉള്ള മാറ്റം അ‌തിവേഗം നടക്കുന്നു എന്ന് ഇതിൽ അ‌നുഭവിച്ചറിയാം, കൂടാതെ സ്റ്റില്ലുകളിൽ നിന്ന് വീഡിയോയിലേക്ക് മാറുമ്പോഴോ സെറ്റിങ്സ് മാറ്റുമ്പോഴോ ഒട്ടും താമസം ഉണ്ടാകുന്നില്ല. ലോ ​ലൈറ്റ് വെളിച്ചത്തിൽ, പ്രിവ്യൂ മുമ്പത്തേതിനേക്കാൾ വേഗത്തിൽ സ്ഥിരത കൈവരിക്കുന്നു, ഇത് ഉപയോക്താക്കളെ കൂടുതൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ ഫ്രെയിം ചെയ്യാൻ സഹായിക്കുന്നു. ഈ ചെറിയ മെച്ചപ്പെടുത്തലുകൾ സ്വന്തംനിലയ്ക്ക് ശ്രദ്ധ പിടിച്ചുപറ്റുന്നില്ല എന്നതാണ് ഇതിൻ്റെ പ്രധാന പോയിൻ്റ് - അവ ഉപയോഗത്തിലെ തടസ്സം കുറയ്ക്കുന്നു.

വൈദഗ്ധ്യത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ക്യാമറ സിസ്റ്റത്തിന് പിന്തുണ നൽകുന്ന കൂടുതൽ പ്രതികരിക്കുന്ന UI ഹാർഡ്‌വെയറിന്റെ മതിപ്പ് പലമടങ്ങ് വർധിപ്പിക്കുന്നു.

അക്വാ ഡൈനാമിക്‌സും കൂടുതൽ അർത്ഥവത്തായ ലോക്ക് സ്‌ക്രീൻ ഡീറ്റെയിൽസും

നോട്ടിഫിക്കേഷനുകൾ പരമ്പരാഗതമായി അപ്‌ഡേറ്റുകൾ നൽകാനുള്ള പ്രധാന മാർഗ്ഗമായി പ്രവർത്തിക്കുന്നു, എന്നാൽ അവ പലപ്പോഴും സഹായകരമാകുന്നതിനേക്കാൾ കൂടുതലായി പണി കൂട്ടാറുണ്ട്. അക്വാ ഡൈനാമിക്സ് ഉപയോഗിച്ച്, OPPO ചില ലൈവ് അപ്‌ഡേറ്റുകൾ വൃത്തിയുള്ളതും കൂടുതൽ സന്ദർഭോചിതവുമായ ഫോർമാറ്റിൽ ലോക്ക് സ്ക്രീനിലേക്ക് മാറ്റുന്നു.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

അത് നാവിഗേഷൻ പ്രോഗ്രസാകട്ടെ, വന്നുകൊണ്ടിരിക്കുന്ന ഫുഡ് ഡെലിവറിയാകട്ടെ, അല്ലെങ്കിൽ മൂസിക് പ്ലേബാക്കാകട്ടെ, ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ കാണാൻ ഏറ്റവും എളുപ്പമുള്ളിടത്ത് ഡീറ്റെയിൽസ് ദൃശ്യമാകും. ഇൻ്റർഫേസ് ലഘുവായി തുടരുകയും സ്ഥിരമായ നോട്ടിഫിക്കേഷനുകൾ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.

ഒറ്റനോട്ടത്തിൽ ഡീറ്റെയിൽസ് കാണാവുന്ന ഈ ചെറിയ നവീകരണം സാഹചര്യങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ആവശ്യങ്ങളോട് ഫോൺ കൂടുതൽ പ്രതികരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു- ഇത് മിക്ക ഉപയോക്താക്കളും മനപ്പൂർവം ശ്രദ്ധിക്കുന്നില്ലെങ്കിൽ പോലും വിലമതിക്കുന്ന ഒരു സൗകര്യമാണിത്.

ഫോണും പിസിയും തമ്മിലുള്ള അകലം കുറയ്ക്കുന്നു

പല ഉപയോക്താക്കൾക്കും, പ്രത്യേകിച്ച് ദിവസം മുഴുവനും ഒരു ലാപ്‌ടോപ്പിനും സ്‌മാർട്ട്‌ഫോണിനും ഇടയിൽ സമയം വിനിയോഗിക്കേണ്ടിവരുന്നവർക്ക്, ക്രോസ്-ഡിവൈസ് ഫങ്ഷണാലിറ്റി മുൻഗണനയായി മാറിയിരിക്കുന്നു. ColorOS 16 ഈ ഇടപെടൽ സുഗമമാക്കുന്നതിന് OPPO-യുടെ മൾട്ടി-ഡിവൈസ് ടൂളുകൾ വിപുലീകരിക്കുന്നു.

Find X9 ന് അതിൻ്റെ സ്‌ക്രീൻ ഒരു Windows അല്ലെങ്കിൽ macOS മെഷീനിലേക്ക് മിറർ ചെയ്യാൻ കഴിയും, ഇത് ഡെസ്‌ക്‌ടോപ്പ് വർക്ക് ലോഡിനൊപ്പം അഞ്ച് മൊബൈൽ ആപ്പുകൾ വരെ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. മീറ്റിംഗുകൾ അ‌ല്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ പോലുള്ള ഘട്ടങ്ങളിൽ ഇത് സഹായിക്കുന്നു, ഡി​വൈസ് മാറാതെ മൊബൈൽ ആപ്പുകൾ റഫറൻസ് ചെയ്യുന്നതിനാൽ സമയവും ലാഭിക്കാനാകും.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

പിസിക്കും ഫോണിനും ഇടയിൽ ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് ഫീച്ചർ ലഭ്യമായതിനാൽ ഫയൽ ട്രാൻസ്ഫറുകൾ ഇപ്പോൾ കൂടുതൽ മനോഹരമായി കൈകാര്യം ചെയ്യാനാകും. അ‌സൈൻമെൻ്റുകൾ തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്കോ ഡോക്യുമെൻ്റുകൾ അവലോകനം ചെയ്യുന്ന പ്രൊഫഷണലുകൾക്കോ കേബിളുകളോ ക്ലൗഡ് അപ്‌ലോഡുകളോ ഇല്ലാതെ ചിത്രങ്ങൾ, നോട്ടുകൾ, PDF-കൾ എന്നിവ മാറ്റാൻ കഴിയും. ഒരു പിസി വിദൂരമായി ആക്‌സസ് ചെയ്യാനുള്ള ഓപ്ഷനും Find X9 ന് ഉണ്ട്. പ്രത്യേകിച്ചും, ആവശ്യമായ ഒരു ഫയൽ വീട്ടിലെ ഡെസ്ക്ടോപ്പിൽ ഓപ്പൺ ചെയ്തിട്ടിരുന്നു എന്ന് തിരിച്ചറിയുന്നത് പോലുള്ള സന്ദർഭങ്ങളിൽ ഇത് ഉപയോഗപ്രദമാണ്.

ഈ ഫീച്ചറുകളൊന്നും സ്വന്തം നിലയ്ക്ക് പ്രൊഡക്ടിവിറ്റിയിൽ വിപ്ലവം സൃഷ്ടിക്കുന്നില്ല, എന്നാൽ അവ ഒരുമിച്ച് ഫോണിനെ വേറിട്ടതും ഒറ്റപ്പെട്ടതുമായ ഉപകരണം എന്നതിനപ്പുറം, വിശാലമായ കമ്പ്യൂട്ടിംഗ് സജ്ജീകരണത്തിൻ്റെ ഭാഗമായി തോന്നിപ്പിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ സുഗമവും സ്ഥിരതയും

ഒരു പുതിയ ഫോണിലെ പെർഫോമൻസിൽ ഒരിക്കലും പ്രശ്നങ്ങൾ കണ്ടെന്നുവരില്ല, എന്നാൽ തുടക്കത്തിലെ പെർഫോമൻസ് കാലങ്ങൾ കഴിഞ്ഞാലും അ‌തേപടി നിലനിർത്തുന്നതിൽ മിക്ക ഡി​വൈസുകളും പരിമിതികൾ നേരിടുന്നു. ColorOS 16-ൽ നിരവധി അണ്ടർ-ദി-ഹുഡ് സിസ്റ്റങ്ങൾ- ലൂമിനസ് റെൻഡറിംഗ് എഞ്ചിൻ, തടസ്സമില്ലാത്ത ആനിമേഷൻ, ട്രിനിറ്റി എഞ്ചിൻ- ഉൾക്കൊള്ളുന്നു. നാവിഗേഷൻ സുഗമമായി നിലനിർത്താനും ആപ്പുകളിൽ ലോഡ് വർധിക്കുകയും ഉപയോഗ രീതികൾ വികസിക്കുകയും ചെയ്യുമ്പോൾ നാവിഗേഷൻ സുഗമമായി നിലനിർത്താനും റിസോഴ്‌സ് വിനിയോഗം കാര്യക്ഷമമാക്കാനും ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

ദൈനംദിന ഉപയോഗത്തിൽ, ഈ നവീകരണങ്ങളുടെ ഫലമായി സ്ഥിരതയുള്ള സ്ക്രോളിംഗ്, കുറഞ്ഞ ഫ്രെയിം ഡിപ്പുകൾ, പ്രെഡിക്ടബിൾ ആപ്പ് ലോഞ്ചുകൾ എക്സ്പീരിയൻസ് ചെയ്യാനാകുന്നു. പലപ്പോഴും ഉപയോക്താക്കൾ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്ന ആദ്യ സ്ഥലമായ ഹോം സ്ക്രീനിന് ഒപ്റ്റിമൈസേഷന്റെ പ്രയോജനം ലഭിക്കുന്നു. ഇത് വിഡ്ജറ്റുകൾ, ആനിമേഷനുകൾ, ലേഔട്ട് മാറ്റങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.

ഈ സിസ്റ്റങ്ങൾ എത്രത്തോളം നിലനിൽക്കുമെന്ന് ദീർഘകാല ഉപയോഗത്തിലൂടെ മാത്രമേ നിർണ്ണയിക്കാൻ കഴിയൂ, എങ്കിലും, ColorOS 16 ഒന്നിലധികം വർഷങ്ങളിൽ പ്രതികരണശേഷി നിലനിർത്താൻ കൂടുതൽ നന്നായി തയ്യാറെടുത്തിരിക്കുന്നു-ഉപയോക്താക്കൾ ഫ്ലാഗ്ഷിപ്പ് ഉപകരണങ്ങൾ കൂടുതൽ കാലം ഉപയോഗിക്കാൻ തുടങ്ങിയ ഈ കാലഘട്ടത്തിൽ ഇത് ഒരു പ്രധാന പരിഗണനയാണ്.

ബാറ്ററി ദീർഘായുസ്സിനായുള്ള ചാർജിംഗ് ഇൻ്റലിജൻസ്

Find X9 series 7,000mAh -ൽ അ‌ധികം ശേഷിയുള്ള ബാറ്ററികളുണ്ട്, ഇതിന് പിന്തുണയായി ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ് ഫീച്ചറുകളും ഉണ്ട്. ഹൈ-സ്പീഡ് ചാർജിംഗുമായി ജോടിയാക്കിയ ഉയർന്ന ശേഷിയുള്ള ബാറ്ററി സെല്ലുകൾ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുമോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഉപയോക്താവിന്റെ രീതികളെ അടിസ്ഥാനമാക്കി ചാർജിംഗ് സ്വഭാവം ക്രമീകരിച്ചുകൊണ്ട് ColorOS 16 ഈ പ്രശ്നത്തിന് പരിഹാരം കാണുന്നു.

ബാറ്ററി 100% ൽ ദീർഘനേരം ചാർജായി തുടരുന്നത് തടയാൻ രാത്രികളിലെ ചാർജിംഗ് മോഡറേറ്റ് ചെയ്യുന്നു. കൂടാതെ ഫാസ്റ്റ് ചാർജിങ് ഘട്ടത്തിൽ ചൂട് വളരെയധികം കൂടാതെ നിയന്ത്രിക്കപ്പെടുന്നു. ഈ സെറ്റിങ്സുകൾ ബാക്ഗ്രൗണ്ടിൽ ​സൈലന്റായി പ്രവർത്തിക്കും. ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, അ‌വർ സ്ഥിരം ചെയ്യുന്നതുപോലെ കാര്യങ്ങൾ മുന്നോട്ട് പോകാം. ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടതെല്ലാം ഫോൺ തന്നെ​ ചെയ്യുന്നുണ്ട്.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

ചാർജിംഗ് വേഗത കൂടിക്കൊണ്ടിരിക്കുമ്പോൾ, സോഫ്റ്റ്‌വെയർ തലത്തിലുള്ള ബാറ്ററി മാനേജ്മെൻ്റ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ColorOS 16 ഇത് ഉചിതമായ സംയമനത്തോടെ കൈകാര്യം ചെയ്യുന്നു.

പതിവ് ഉപയോഗത്തിൽ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു

ColorOS 16-ലെ സുരക്ഷാ സജ്ജീകരണങ്ങളിൽ OPPO Lock ഉൾപ്പെടുന്നു, ഇത് സിം നീക്കംചെയ്യൽ പോലുള്ള സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയാൽ ഫോണിനെ ഓട്ടോമാറ്റിക്കായി സുരക്ഷിതമാക്കുന്നു. മറ്റൊരു ലൊക്കേഷനിൽ നിന്ന് ഡി​വൈസ് പ്രവർത്തനം മരവിപ്പിക്കാൻ റിമോട്ട് ലോക്ക് ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു, കൂടാതെ ഡി​വൈസിലെ AI പ്രോസസ്സിംഗ് എൻക്രിപ്റ്റ് ചെയ്ത കമ്പ്യൂട്ടിംഗിലൂടെ സംരക്ഷിക്കപ്പെടുന്നു.

OPPO വെഹിക്കിൾ മോഷൻ അലേർട്ടും ഇതിൽ ചേർത്തിട്ടുണ്ട്, പാർക്ക് ചെയ്‌തിരിക്കുന്ന കാറിനുള്ളിൽ ഡി​വൈസ് വച്ചിട്ട് പോയാൽ, അപ്രതീക്ഷിതമായ മൂവ്മെന്റുകൾ കണ്ടെത്താൻ ഫോണിൻ്റെ സെൻസറുകൾ ഉപയോഗിക്കുന്നതാണ് ഇത്. ഇതൊരു ചെറിയ സവിശേഷതയാണ്, എന്നാൽ തിരക്കേറിയ നഗര പരിതസ്ഥിതികളിലെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.

ColorOS 16: OPPO Find X9 Series കരുത്തിന്റെ സോഫ്റ്റ്‌വെയർ പാളി

പ്രായോഗികതയെ ചുറ്റിപ്പറ്റിയുള്ള ഒരു സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ്

നാടകീയമായ ഡിസൈൻ മാറ്റങ്ങൾ കൊണ്ട് ColorOS 16 ശ്രദ്ധ ആകർഷിക്കുന്നില്ല. പകരം, ഇത് മാസങ്ങളോളം, വർഷങ്ങളോളം Find X9 ഉപയോഗിക്കുന്ന രീതി മെച്ചപ്പെടുത്തുന്ന പ്രായോഗിക മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡീറ്റെയിൽസ് കൂടുതൽ ബുദ്ധിപരമായി സംഘടിപ്പിക്കുക, ഷോട്ട്കട്ടുകൾ കൂടുതൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യുക, ക്രോസ്-ഡിവൈസ് വർക്ക്ഫ്ലോകൾ മെച്ചപ്പെടുത്തുക, അല്ലെങ്കിൽ പെർഫോമൻസ് ദീർഘകാലം നിലനിർത്തുക എന്നിവയിലായാലും, ഈ അപ്‌ഡേറ്റ് ഹാർഡ്‌വെയറിന് ഒരു ഏകീകരണം നൽകുന്നു.

രൂപമാറ്റത്തേക്കാൾ സ്ഥിരതയും നന്നായി പരിഗണിച്ച ഫീച്ചറുകളും വിലമതിക്കുന്ന ഉപയോക്താക്കൾക്ക്, Find X9 എക്സ്പീരിയൻസ് മികച്ചതാക്കാനും ഫോണിനെ ഒരു ഫ്ലാഗ്ഷിപ്പ് ഓഫറിംഗ് എന്ന നിലയിൽ കൂടുതൽ പൂർണ്ണമായി അനുഭവിക്കാനും ColorOS 16 സഹായിക്കുന്നു.

More from GizBot

Best Mobiles in India

English summary
OPPO's Find X9 series arrives well-equipped on the hardware front, but the more interesting story lies in ColorOS 16, the software layer that shapes how the phone behaves in daily use. OPPO hasn't tried to overhaul its interface. Instead, the company has focused on refining the small, frequent interactions that ultimately define how a phone feels months after you start using it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X