കോമിയോ C1 പ്രോയ്ക്ക് ഇന്ത്യയില്‍ വില വെറും 5599 രൂപ മാത്രം; അതിൽ തന്നെ 2200 രൂപ ക്യാഷ്ബാക്കും!
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ കോമിയോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫാണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിഡ്‌റേഞ്ച് സെഗ്മെന്റിലെ ഈ സ്മാര്‍ട്ട്‌ഫോണിന് 5,599 രൂപയാണ് വില.

5.0 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് കോമയോ C1 പ്രോയ്ക്ക്. മീഡിയാടെക് 6739 ക്വാഡ്‌കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്. 1.5ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിന്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 8എംപി AF റിയര്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ് കോമിയോ C1ന്. പനോരമ മോഡിലാണ് റിയര്‍ ക്യാമറ എത്തിയിരിക്കുന്നത്. ഫോണിന്റെ മുന്നിലായി ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയും ഉണ്ട്.
കൂടാതെ ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണിന് 2500എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് സമര്‍പ്പിത സ്ലോട്ടുകളും ഫോണിലുണ്ട് അതായത് രണ്ട് സിം കാര്‍ഡ് സ്ലോട്ടും ഒരു എസ്ഡി കാര്‍ഡ് സ്ലോട്ടുമാണ്. 4ജി VoLTE/ViLTE എന്നിവയാണ് ഫോണില്‍. ഈ ഫോണ്‍ പ്രാദേശിക ഭാഷ പിന്തുണയ്ക്കുന്നു, കൂടാതെ ഫോണ്ട് ആപ്ലിക്കേഷന്‍, വീനസ് ബ്രൗസര്‍, ബൈക്ക് മോഡ് എന്നിവ മറ്റു സവിശേഷതകളാണ്. മെറ്റാലിക് ഗ്രേ, സണ്‍റൈസ് ഗോള്‍ഡ്, റോയല്‍ ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിലാണ് കോമിയോ C1 പ്രോ എത്തിയിരിക്കുന്നത്.
കോമിയോ C1 പ്രോയ്ക്ക് 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു
ഈ ഫോണ്‍ വാങ്ങിയ ശേഷം ഒരു വര്‍ഷം + 100 ദിവസം വാറന്റി, 30 ദിവസത്തിനുളളില്‍ ബാറ്ററി മാറ്റിവയ്ക്കല്‍, പ്രത്യേക ബൈ ബാക്ക് ഓഫര്‍ ഒപ്പം അപ്‌ഡ്രേഡ് ഓഫര്‍ എന്നിവയും നല്‍കുന്നു. ഇതു കൂടാതെ ജിയോ ഉപയോക്താക്കള്‍ കോമിയോ C1 പ്രോ വാങ്ങുകയാണെങ്കില്‍ 2,200 രൂപയുടെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.
കോമിയോ C1 പ്രോ നിങ്ങള്‍ക്ക് എല്ലാ റീട്ടെയില്‍ സ്‌റ്റോറുകളിലും കൂടാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ സ്‌നാപ്ഡീല്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഷോപ്പ്ക്ലൂസ്, പേറ്റിഎം എന്നിവയില്‍ നിന്നും വാങ്ങാം.


Click it and Unblock the Notifications








