Home
Mobile

ഐക്യൂ നിയോ 5 സ്മാർട്ഫോൺ മാർച്ച് 16 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഐക്യൂ നിയോ 5 സ്മാർട്ഫോൺ മാർച്ച് 16 ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. വിവോ സബ് ബ്രാൻഡായ ഐക്യൂ വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത ടീസർ വഴി ഈ കാര്യം വെളിപ്പെടുത്തുകയും ചെയ്യ്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ചൈനയിൽ പുറത്തിറക്കിയ ഐക്യൂ നിയോ 3 5 ജി യുടെ പിൻഗാമിയാകും ഈ പുതിയ സ്മാർട്ട്‌ഫോൺ. കഴിഞ്ഞ മാസം അവതരിപ്പിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി ഐക്യൂ നിയോ 5 എത്തുമെന്ന് പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷവോമിയുടെ റെഡ്മി കെ 40 ൽ ഫീച്ചർ ചെയ്യുന്നു. ഐക്യു നിയോ 5 ന് സാംസങ്ങിന്റെ സൂപ്പർ അമോലെഡ് ഡിസ്പ്ലേയും പിന്നിൽ ഒരു മൾട്ടി ക്യാമറ സെറ്റപ്പുമുണ്ട്.

ഐക്യൂ നിയോ 5 സ്മാർട്ഫോൺ മാർച്ച് 16 ന് അവതരിപ്പിക്കും

വെയ്‌ബോയിലെ ഔദ്യോഗിക ഐക്യൂ അക്കൗണ്ടുകളിലൊന്ന് ചൈനയിലെ ഐക്യൂ നിയോ 5 ൻറെ ലോഞ്ച് തീയതി കാണിക്കുന്ന ടീസർ പുറത്തിറക്കിയിരുന്നു. വരാനിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിലെ ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ ടീസർ ചിത്രം കാണിക്കുന്നുണ്ട്. എന്നാൽ, ഐക്യൂ നിയോ 5 നെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഐക്യൂ നിയോ 5: പ്രതീക്ഷിക്കുന്ന വില

ഐക്യൂ നിയോ 5: പ്രതീക്ഷിക്കുന്ന വില

ഈ മാസം ആദ്യം ഒരു ടിപ്പ്സ്റ്റർ വെയ്‌ബോയിലെ ഐക്യൂ നിയോ 5 ൻറെ വിലയും സവിശേഷതകളും ചോർത്തിയതായി പറയുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,998 (ഏകദേശം 34,000 രൂപ) ആരംഭ വിലയോടെ ഫോൺ ലഭ്യമാകുമെന്ന് ടിപ്പ്സ്റ്റർ അവകാശപ്പെട്ടു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 3,298 (ഏകദേശം 37,500 രൂപ), 12 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 3,398 (ഏകദേശം 38,600 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 3,698 (ഏകദേശം 46,000 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു.

ഐക്യൂ നിയോ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലഭ്യമായ സവിശേഷതകൾ അനുസരിച്ച്, ഐക്യു നിയോ 5 സാംസങ് നിർമ്മിച്ച 120 ഹെർട്സ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസറും അവതരിപ്പിക്കും. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 598 പ്രൈമറി സെൻസറിനൊപ്പം 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഇതിലുണ്ട്.

ഐക്യൂ നിയോ 5 സ്മാർട്ഫോൺ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറിനൊപ്പം 12 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഐക്യൂ നിയോ 5 ൽ ഉണ്ടെന്ന് പറയപ്പെടുന്നു. 88W ഫാസ്റ്റ് വയർ, 66W വയർലെസ് ചാർജിംഗ് സപ്പോർട്ട് എന്നിവയുള്ള 4,400 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഇത് വിപണിയിൽ വരുന്നത്.

Best Mobiles in India

English summary
The iQoo Neo 5 will be launched on March 16, according to a teaser posted on Weibo by Vivo's sub-brand iQoo. The new smartphone will replace the iQoo Neo 3 5G, which was launched in China in April of last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X