Just In
- 6 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 23 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- Sports
IND vs NZ: വിജയവഴിയില്‍ ഇന്ത്യ, ലഖ്നൗവില്‍ നേടിയത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍-അറിയാം
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- News
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Automobiles
ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
IPhone 14: അത്ര ചീപ്പാകില്ല ഐഫോൺ 14; സങ്കടപ്പെടുത്തുമോ ആപ്പിൾ?
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ആപ്പിളിന്റെ ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ. ലോകമാകമാനം ഉള്ള ആപ്പിൾ ആരാധകർ ഫോണിനായി കാത്തിരിക്കുമ്പോൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തകൾ അല്ല പുറത്ത് വരുന്നത് (IPhone 14).

ഐഫോൺ 13 സീരീസ് പോലെ കുറഞ്ഞ നിരക്കിൽ ആയിരിക്കില്ല ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ വിപണിയിൽ എത്തുകയെന്നതാണ് ഇതിന് കാരണം. ഐഫോണിന്റെ 2022 എഡിഷനിൽ സ്റ്റാൻഡേർഡ് മോഡലിന് പോലും പ്രതീക്ഷിക്കുന്നതിലും ഉയരെയായിരിക്കും നിരക്കുകൾ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഐഫോൺ 13 നെ അപേക്ഷിച്ച് ഐഫോൺ 14ന് 100 ഡോളർ വരെ വില കൂടാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ഐഫോൺ 14 ഇന്ത്യയിലെ വില
അമേരിക്കൻ വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇപ്പോൾ തന്നെ ഐഫോൺ മോഡലുകൾക്ക് ഉയർന്ന വില നൽകണം. ഉയർന്ന ഇറക്കുമതി തീരുവ, ജിഎസ്ടി ചാർജുകളും മറ്റുമാണ് ഇതിൽ നിർണായക പങ്ക് വഹിക്കുന്നത്. അതിന് അനുസരിച്ച് രാജ്യത്ത് അവതരിപ്പിക്കപ്പെടുന്ന ഐഫോൺ 14ന് സാധാരണയിലും കവിഞ്ഞ വില നൽകേണ്ടി വരും.

വെഡ്ബുഷ് സെക്യൂരിറ്റീസ് അനലിസ്റ്റ് ഡാൻ ഐവ്സ് പറയുന്നത് ആളുകൾ സ്മാർട്ട്ഫോണുകളുടെയും മറ്റും വില വർധനവിന് തയ്യാറായി ഇരിക്കണമെന്നാണ്. എല്ലാ ഉപഭോക്ത്യ ഇലക്ട്രോണിക്സ് നിർമാതാക്കൾക്കും ഉത്പാദന ചിലവും ഘടകങ്ങളുടെ വിലയും കൂടി വരുകയാണ്. തങ്ങൾക്കുണ്ടാകുന്ന അധിക ചിലവ് യൂസേഴ്സിന്റെ തലയിൽ ഇടുകയാണ് കമ്പനികൾ സാധാരണ ചെയ്യാറ്. ആപ്പിളും ഇതേ വഴി സെലക്റ്റ് ചെയ്താൽ ഐഫോൺ 14 സീരീസിന് സ്വാഭാവികമായും വില കൂടും.

ഐഫോൺ 14 സീരീസിന് വൻ വില വർധവനാണ് ഡാൻ പ്രഡിക്റ്റ് ചെയ്യുന്നത്. ഐഫോൺ 13 സീരീസിനെ അപേക്ഷിച്ച് ഐഫോൺ 14 മോഡലുകൾക്ക് 100 ഡോളറിന് അടുത്തുള്ള വില വർധനവ് ഉണ്ടാകുമെന്ന് ഡാൻ പറയുന്നു. സ്മാർട്ട്ഫോൺ നിർമാണ വിതരണ ശൃംഖലകളിൽ ഉടനീളം നിരക്കുകൾ കൂടുകയാണ്. ഈ ഭാരം ആപ്പിൾ യൂസർമാരിലേക്ക് കൈമാറുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ നിരക്കുകളിൽ നോക്കുകയാണെങ്കിൽ 100 ഡോളർ എന്നത് ഏകദേശം 8,000 രൂപയാണ്. എന്നാൽ ആപ്പിൾ ഐഫോണുകളുടെ 100 ഡോളർ നിരക്ക് വർധനവ് രാജ്യത്ത് 10,000 രൂപയോളം വരുന്ന വർധവാണ് ഡിവൈസുകൾക്ക് കൊണ്ട് വരുന്നത്. ഡോളർ ഒന്നിന് 100 ഇന്ത്യൻ രൂപ ആപ്പിൾ മൂല്യം കൽപ്പിക്കുന്നതിനാലാണ് ഇത്. ഈ രീതിയിൽ കണക്കിൽ എടുക്കുമ്പോൾ പുതിയ ഐഫോണിന് പഴയ ഐഫോണിനെ അപേക്ഷിച്ച് 10,000 രൂപ അധികമായി നൽകേണ്ടി വരുന്നു.

ഐഫോൺ 13 ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്നത് 79,990 രൂപ പ്രാരംഭ വിലയിലാണ്. മുകളിൽ നൽകിയിരിക്കുന്ന വിലയിരുത്തലുകൾ കണക്കിൽ എടുത്താൽ ഐഫോൺ 14ന്റെ വില 90, 000 രൂപയ്ക്ക് അടുത്ത് വരും. ഇന്നാൽ ഇത്ര വലിയൊരു വർധനവിന് കമ്പനി തയ്യാറാകുമോ എന്നൊരു ചോദ്യവും ബാക്കിയുണ്ട്.

പഴയ വില നിലവാരത്തിൽ തന്നെ ഡിവൈസുകൾ വിറ്റഴിക്കാൻ ആപ്പിൾ തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല. ഈ നിലവാരത്തിൽ തന്നെ കൊടുത്താൽ കൂടുതൽ ഐഫോണുകൾ വിറ്റഴിയാൻ സാധ്യത ഉള്ളതിനാൽ ആണിത്. ഉയർന്ന നിരക്കിൽ എത്തുന്ന ഐഫോണുകൾ അഫോർഡ് ചെയ്യാൻ ഉള്ള ശേഷി ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഇല്ലെന്നതാണ് യാഥാർഥ്യം.

ഐഫോൺ 14 പ്രോ മോഡലുകൾ ഡിസൈനിലും ക്യാമറയിലും വലിയ മെച്ചപ്പെടുത്തലുകളുമായാണ് വരുന്നത്. അതിനാൽ തന്നെ ഈ മോഡലുകളുടെ വില വർധിപ്പിക്കാനും കമ്പനി തീരുമാനം എടുത്തേക്കാം. പ്രോ വേരിയന്റുകൾ പുതിയ ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.

എന്നാൽ ഐഫോൺ 14 സീരീസിലെ സ്റ്റാൻഡേർഡ് മോഡലിൽ ഇത്രയും അപ്ഗ്രേഡുകൾ പ്രതീക്ഷിക്കുന്നില്ല. സെപ്റ്റംബർ 13ന് ഐഫോൺ സീരീസിലെ ഡിവൈസുകൾ വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. വിലയിലും മറ്റും അന്തിമ തീരുമാനം സ്വീകരിക്കാൻ കമ്പനിയുടെ കയ്യിൽ ധാരാളം സമയം ഉണ്ടെന്ന് സാരം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470