ഐഫോൺ X ന്റെ പകുതി വിലക്ക് വൺപ്ലസ് 6; രണ്ടും തമ്മിൽ ഏതാണ് മികച്ച ഫോൺ?

|

വൺപ്ലസ് 6 ഇറങ്ങിയിരിക്കുകയാണല്ലോ.ഒരു ഫ്‌ളാഗ്‌ഷിപ്പ് ഹൈ എൻഡ് ഫോൺ എന്ന നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ന് ലഭ്യമാകുന്ന ഫോൺ വൺപ്ലസ് 6 തന്നെയായിരിക്കും. കമ്പനിയുടെ മുൻമോഡലുകളുടേത് പോലെ തന്നെ മികച്ച ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ പിന്തുണകളും കരുത്തുറ്റ ബോഡി പാർട്സും എല്ലാം തന്നെ ഫോണിനുണ്ട്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഡിസൈൻ, ക്യാമറ, ഹാർഡ്‌വെയർ എന്നിവയെല്ലാം വൺപ്ലസ് 6ൽ നമുക്ക് കാണാൻ സാധിക്കും.

 
ഐഫോൺ X ന്റെ പകുതി വിലക്ക് വൺപ്ലസ് 6; രണ്ടും തമ്മിൽ ഏതാണ് മികച്ച ഫോൺ?

ഈയവസരത്തിൽ വൺപ്ലസ് 6നെ ആപ്പിളിന്റെ ഐഫോൺ എക്‌സുമായി ഒരു താരതമ്യം നടത്തുകയാണ് ഇവിടെ. എന്തൊക്കെയാണ് രണ്ടു ഫോണിലെയും സവിശേഷതകൾ എന്ന് നമുക്ക് നോക്കാം.

ഡിസൈൻ

ഡിസൈൻ

ആരെയും ആകർഷിക്കുന്ന ഡിസൈൻ ആണ് ഐഫോണിന്റെ എക്‌സ് മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. നോച്ച് സംവിധാനം ഇന്ന് സുലഭമായെങ്കിലും ആദ്യം അത് കൊണ്ടുവന്നതും ആപ്പിൾ തന്നെയാണ്. അതുപോലെ ഫേസ് ഐഡിയാണ് ഐഫോണ്‍ xലെ ഏറ്റവും വലിയ മറ്റൊരു സവിശേഷത.

അതായത് ഈ ഫോണ്‍ കൈയ്യില്‍ എടുക്കുമ്പോള്‍ അല്ലെങ്കില്‍ തൊടുമ്പോള്‍ തന്നെ ഫോണ്‍ ഓണ്‍ ആകും. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യണം എങ്കില്‍ നിങ്ങളുടെ മുഖത്തിനു നേരെ പിടിക്കണം. മുന്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയ ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഫ്‌ളഡ് ഇലൂമിനേറ്റര്‍, ഡോഡ് പ്രൊജക്ടര്‍ ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടൊപ്പം തന്നെ ഓണ്‍ ആയി പ്രവര്‍ത്തിച്ചു തുടങ്ങും.

കാര്യങ്ങൾ വൺപ്ലസിലേക്ക് വരുമ്പോൾ ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6ന് ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്. സിൽക്ക് വെള്ള വേർഷൻ അതിന്റെ മാറ്റ് കൊണ്ട് അല്പം വേറിട്ട് നിൽക്കുന്ന ഒരു ഡിസൈനാണ്.

 

ഡിസ്‌പ്ലേ
 

ഡിസ്‌പ്ലേ

സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയെന്നാണ് ഐഫോണ്‍ Xന്റെ ഡിസ്‌പ്ലേയെ വിശേഷിപ്പിക്കുന്നത്. 5.8 ഇഞ്ച് സ്‌ക്രീന്‍ സൈസ്, OLED ടെക്‌നോളജിയില്‍ മികച്ച ഉപയോകൃത അനുഭവം നല്‍കുന്നു. സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയുടെ റസൊല്യൂഷന്‍ 2436X1125 പിക്‌സല്‍ ആണ്. ഇതു വരെ ഇറങ്ങിയതില്‍ ഒരു ഐഫോണിനും ഇല്ലാത്തത്ര റസൊല്യൂഷനാണ് ഐഫോണ്‍ Xല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ OLED ഡിസ്‌പ്ലേ ഉയര്‍ന്ന തെളിച്ചവും 1,000,000 to 1 കോണ്ട്രാസ്റ്റ് റേഷ്യോയും നല്‍കുന്നു. 3ഡി ടച്ചില്‍ ആണ് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ പ്രവർത്തിക്കുക.

എന്നാൽ ഐഫോൺ എക്സിലേത് പോലെ ഒരു നോച്ച് രൂപകല്പനയാണ് വൺപ്ലസ് ഡിസ്പ്ളേക്കും ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ.

ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ

ആപ്പിള്‍ ഐഫോണ്‍ Xന് ഏറ്റവും പുതിയ A11 ബയോണിക് ഹാര്‍ഡ്‌വയര്‍ ആണുള്ളത്. ആപ്പിള്‍ പറയുന്നത് ഇന്നു വരെ ഒരു കമ്പനിയും ഇത്തരം ഒരു ഹാര്‍ഡ്‌വയര്‍ ഒരു ഫോണിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്. A10 ചിപ്‌സെറ്റിനേക്കാളും 70% അധികം സ്പീഡ് കൂടുതലാണ് A11 ചിപ്‌സെറ്റ് എന്നാണ് കമ്പനി പറയുന്നത്. A11 പിന്തുണയ്ക്കുന്ന പുതിയ തലമുറ ഇമേജ് സിഗ്നല്‍ സംവിധാനം മെച്ചപ്പെട്ട സിഗ്നല്‍ പ്രോസസിങ്ങും വെളിച്ചം കുറഞ്ഞ ഇമേജുകളും കൂടാതെ മള്‍ട്ടി-ബാന്‍ഡ് നിയന്ത്രണവും നല്‍കുന്നു.

ഇതേസമയം ഐഒഎസ് ആണ് ആപ്പിളിന്റെ ഒഎസ് എങ്കിൽ ആൻഡ്രോയിഡ് ആണ് വൺപ്ലസ് 6ൽ എന്നതിൽ അതിനുതകുന്ന രീതിയിലുള്ള ഏറ്റവും മികച്ച ഹാർഡ്‌വെയർ സംവിധാനങ്ങൾ തന്നെയാണ് കമ്പനി വൺപ്ലസ് 6ൽ ഉൾകൊള്ളിച്ചിരിക്കുന്നത്. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

ക്യാമറ

ക്യാമറ

ഐഫോണ്‍ X എത്തിയിരിക്കുന്നത് 12എംപി ഡ്യുവല്‍ ക്യാമറ സവിശേഷതകളോടെയാണ്. ഇതിന്റെ അപ്പര്‍ച്ചര്‍ f/1.8 വൈഡ്-ആങ്കിള്‍ ക്യാമറയിലും f/2.4 അപ്പര്‍ച്ചര്‍ ടെലിഫോട്ടോ ലെന്‍സിലുമാണ്. കുറഞ്ഞ ശബ്ദമുളള ഫോട്ടോകള്‍ക്ക് ക്യാമറ നല്‍കിയിരിക്കുന്നത് ക്വാഡ് LED ട്രൂ ടോണ്‍ ഫ്‌ളാഷ് ആണ്. പോര്‍ട്രറ്റ് മോഡിനെ പിന്തുണയ്ക്കുന്ന ഒരു വലിയ പോര്‍ട്രേറ്റ് മോഡ് സവിശേഷതയും ഈ ക്യാമറയില്‍ ഉണ്ട്, കൂടാതെ പോര്‍ട്രേറ്റിലെ ലൈറ്റ് മാറ്റാനും അനുവദിക്കുന്നു.

എന്നാൽ പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് വൺപ്ലസ് 6 എത്തുന്നത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്. ക്യാമറയിൽ എടുത്ത ചിത്രങ്ങൾ വോഗ് മാസികയുടെ കവർ ചിത്രമായി വന്നും ഫോൺ ശ്രദ്ധ നേടിയിരുന്നു.

 

വില

വില

ഇവിടെയാണ് സാരമായ വ്യത്യാസം നമുക്ക് അനുഭവപ്പെടുക. 64ജിബിക്ക് 80000 രൂപക്ക് അടുത്ത് ഐഫോൺ എക്സിന് വില വരുമ്പോൾ വൺപ്ലസ് 6 64ജിബിക്ക് 34999 രൂപയെ വരികയുള്ളൂ. ഐഫോണിന്റെ 256ജിബിക്ക് 92000 രൂപക്ക് അടുത്ത് വില ഉണ്ട്.

എന്നാൽ വൺപ്ലസ് 6, തങ്ങളുടെ 8ജിബി 128 ജിബി മോഡലിന് 39999 രൂപയും 8ജിബി 256 ജിബി മോഡൽ, ഇൻഫിനിറ്റി വാർ തീം ഉൾപ്പടെയുള്ള ഈ മോഡലിന് 49999 രൂപയുമാണ് വില ഇട്ടിരിക്കുന്നത്. എന്തായാലും വില മാത്രം നോക്കിയല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കുക. ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ടാകും. മുകളിൽ കൊടുത്ത സവിശേഷതകൾ മനസ്സിലാക്കി ഇഷ്ട മോഡൽ ഏതാണെന്ന് തിരിച്ചറിഞ്ഞു നിങ്ങൾക്ക് വാങ്ങാം.

വാട്ട്‌സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?വാട്ട്‌സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?

Best Mobiles in India

English summary
Comparison Between Iphone X and Oneplus 6; Which is better?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X