20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

|

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ മാർക്കറ്റ് ആണ് ഇന്ത്യ. ദിനം പ്രതിയെന്നോണമാണ് ഇന്ത്യൻ വിപണിയിൽ പുതിയ ഡിവൈസുകൾ ലോഞ്ച് ആകുന്നത്. ബജറ്റ് വിഭാഗത്തിൽ തുടങ്ങി പ്രീമിയം ഫ്ലാഗ്ഷിപ്പ് സെഗ്മമെന്റിൽ വരെ നിരവധി സ്മാർട്ട്ഫോണുകളാണ് ലോഞ്ച് ആകുന്നത്. ചിപ്പ് ക്ഷാമം പോലെയുള്ള പ്രശ്നങ്ങൾ കാരണം ചിലവ് കുറയ്ക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ അടുത്തിടെ ചില നടപടികൾ സ്വീകരിച്ചിരുന്നു. മിഡ് റേഞ്ച്, പ്രീമിയം സെഗ്മെന്റുകളെ ബാധിക്കാത്ത വിധത്തിലായിരുന്നു കമ്പനികൾ ചിലവ് ചുരുക്കൽ നടപ്പിലാക്കിയത്. ബജറ്റ് വിഭാഗത്തിലെ ഡിവൈസുകളിൽ നിന്നും ചില ഫീച്ചറുകൾ ഒഴിവാക്കിയും വില ഉയർത്തിയും ഒക്കെയാണ് കമ്പനികൾ ചിലവ് ചുരുക്കലുമായി മുന്നോട്ട് പോയത്.

ബജറ്റ്

അതിനാൽ തന്നെ ബജറ്റ് സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യുമ്പോൾ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും 20,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ. വാങ്ങാൻ ധാരാളം ഓപ്ഷനുകൾ ലഭ്യമാണെങ്കിലും സെഗ്മെന്റിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്പെസിഫിക്കേഷൻസ്, താങ്ങാൻ ആകുന്ന വില തുടങ്ങിയ ഘടകങ്ങൾക്ക് പ്രാധാന്യം നൽകണം. ഒരു ബജറ്റ് സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ നിങ്ങളുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ചില മാർഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളുംകഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളും

സ്മാർട്ട്ഫോൺ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഉള്ള തീരുമാനം എടുക്കുമ്പോൾ ഏറ്റവും പ്രധാന പരിഗണന നൽകേണ്ടത് സ്മാർട്ട്‌ഫോണിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിൽ കൃത്യമായ ധാരണ സൃഷ്ടിക്കാനാണ്. ഡിസ്‌പ്ലെ, ക്യാമറ, ബാറ്ററി ലൈഫ്, പ്രൊസസർ, ഡിസൈൻ, സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടങ്ങി ആറ് ഘടകങ്ങൾ എങ്കിലും ഇക്കാര്യത്തിൽ പ്രഥമ പരിഗണന നൽകണം. സ്പീക്കറുകൾ, ബിൽഡ് ക്വാളിറ്റി, വാട്ടർ പ്രൂഫിങ് തുടങ്ങിയ മറ്റ് പാരാമീറ്ററുകളും നിങ്ങളുടെ സെലക്ഷനെ സഹായിക്കുന്ന ഘടകങ്ങൾ ആണ്.

ഫീച്ചേഴ്സ്
 

ഈ ഘടകങ്ങളിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന ഫീച്ചേഴ്സ് ഉള്ള ഏതാനും ഫോണുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുക. അതിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന മിക്കവാറും ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾ ധാരാളം വീഡിയോ കാണുകയും ഗെയിം കളിക്കുകയും ചെയ്യുന്ന ആളാണെങ്കിൽ ഡ്യുവൽ സ്പീക്കർ സപ്പോർട്ടും അമോലെഡ് ഡിസ്പ്ലെയും ഉള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ മുൻഗണന നൽകേണ്ടതുണ്ട്. മിക്ക ബജറ്റ് സ്മാർട്ട്ഫോണുകളിലും 3.5 എംഎം ഹെഡ്ഫോൺ ജാക്കും ലഭിക്കും. എന്നാൽ ഇത് പരിശോധിച്ച് ഉറപ്പിക്കണം. റെഡ്മി നോട്ട് 11, മോട്ടോ ജി52 എന്നിവ പരിഗണിക്കാവുന്ന മോഡലുകളാണ്.

79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ

ഗെയിമിങ്

ഗെയിമിങ് പോലുള്ള ഉപയോഗങ്ങൾക്ക് പുതിയ പ്രൊസസറുകൾ പായ്ക്ക് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്ക് മുൻഗണന നൽകുക. ഉദാഹരണമായി പരിഗണിക്കാവുന്ന ഡിവൈസുകളാണ് വിവോ ടി1 5ജി, iQOO Z6 5ജി എന്നിവ. ഇവ 6nm പ്രൊസസ് ബേസ് ചെയ്ത് വരുന്ന സ്നാപ്പ്ഡ്രാഗൺ 695 എസ്ഒസി ഓഫർ ചെയ്യുന്നു. ഈ ചിപ്പ്സെറ്റ് മികച്ച പെർഫോമൻസ് ഓഫർ ചെയ്യുകയും കുറഞ്ഞ പവർ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഡിവൈസുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രീമിയം

മിഡ് റേഞ്ചിലും പ്രീമിയം സെഗ്മെന്റിലും മികച്ച ക്യാമറ സെൻസറുകളുള്ള ഫോണുകൾ ബ്രാൻഡുകൾ പുറത്തിറക്കുന്നു. അതേ സമയം ബജറ്റ് സെഗ്‌മെന്റിൽ കുറച്ച് ഓപ്ഷനുകൾ മാത്രമാണ് ഉള്ളത്. വർധിച്ച് വരുന്ന വിലയും ഘടകങ്ങളുടെ കുറവുമാണ് ഇതിന് പ്രധാന കാരണം ആകുന്നത്. മോട്ടോ ജി52, റെഡ്മി നോട്ച് 11എസ്, iQOO Z6 5ജി, വിവോ ടി1 5ജി എന്നിവ പരിഗണിക്കാവുന്ന മോഡലുകൾ ആണ്. കൂടുതൽ മെഗാപിക്‌സലുകളോ സെൻസറുകളോ അല്ല, പകരം ക്യാമറയുടെ പ്രകടനത്തെയും ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ നടത്തേണ്ടത്.

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഡിസ്കൌണ്ട് ഓഫർവിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഡിസ്കൌണ്ട് ഓഫർ

സ്മാർട്ട്ഫോൺ ബ്രാൻഡുകൾ

2022ൽ നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ആൻഡ്രോയിഡ് 11 ഡിവൈസുകൾ ലോഞ്ച് ചെയ്തിരുന്നു. ആൻഡ്രോയിഡ് 12 ഫീച്ചർ ചെയ്യുന്ന ഫോണുകൾ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്. ഏറ്റവും പുതിയ യൂട്ടിലിറ്റി ഫീച്ചറുകൾ, സ്വകാര്യത ഫീച്ചറുകൾ, സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയും പുതിയ ആൻഡ്രോയിഡ് 12 ഒഎസുകൾ ഫീച്ചർ ചെയ്യുന്നു. കൂടുതൽ മികച്ച യുഐകളും ആൻഡ്രോയിഡ് 12 ഡിവൈസുകളുടെ പ്രത്യേകതയാണ്.

പോസ്റ്റ് സെയ്ൽ സർവീസ്

പോസ്റ്റ് സെയ്ൽ സർവീസ്

പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട ഒരു പ്രധാന ഘടകം ആണിത്. സെലക്റ്റ് ചെയ്യുന്ന സ്‌മാർട്ട്‌ഫോൺ കമ്പനിക്ക് നിങ്ങളുടെ വീടിനടുത്ത് ഒരു സർവീസ് സെന്റർ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അത് പോലെ തന്നെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഒരു കമ്പനി സാധാരണയായി എത്ര സമയം എടുക്കുന്നു എന്നതും പരിശോധിച്ച് ഉറപ്പിക്കുക. 7 ദിവസമാണ് സാധാരണ ഗതിയിൽ വരുന്ന സർവീസ് പിരീഡ്. നിങ്ങൾ സെലക്റ്റ് ചെയ്യുന്ന ഡിവൈസിന്റെ സ്‌പെയറുകളുടെ ലഭ്യതയും ഒരു പ്രധാന ഘടകമാണ്. പോക്കോ എക്സ്3 പ്രോയുടെ മദർ ബോർഡ് ഫെയിലറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും പരാതികളും സോഷ്യൽ മീഡിയയിൽ അടുത്തിടെ ഉയർന്നിരുന്നു.

വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?

4ജിയോ 5ജിയോ?

4ജിയോ 5ജിയോ?

രാജ്യത്ത് 5ജി സ്‌പെക്‌ട്രം ലേലം വരും മാസങ്ങളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ലേലത്തിന് ശേഷം, കമ്പനികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാണിജ്യപരമായി 5ജി നെറ്റ്‌വർക്ക് പുറത്തിറക്കും. മെട്രോ നഗരങ്ങളിലും ടയർ 1 നഗരങ്ങളിലുമായിരിയ്ക്കും ആദ്യം 5ജി നെറ്റ്‌വർക്ക് ലഭിക്കുക. തുടർന്ന് മറ്റ് നഗരങ്ങളിലും 5ജി സർവീസുകൾ എത്തും. എങ്കിലും ആദ്യ ഘട്ടങ്ങളിൽ ഉയർന്ന നിരക്കും സ്ഥിരതയില്ലാത്ത നെറ്റ്വർക്കും 5ജി സർവീസുകളുടെ പോരായ്മയായിരിയ്ക്കും.

സ്മാർട്ട്ഫോൺ കമ്പനികൾ

പ്രധാനപ്പെട്ട സ്മാർട്ട്ഫോൺ കമ്പനികൾ എല്ലാം ബജറ്റ് സെഗ്മെന്റിൽ നിരവധി 5ജി ഡിവൈസുകൾ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ 5ജി സപ്പോർട്ടും മാന്യമായ പ്രൊസസറും ഡിവൈസിൽ കൊണ്ട് വരുമ്പോൾ കമ്പനികൾ മറ്റ് ഫീച്ചറുകളിൽ പിന്നോട്ട് പോകുന്നു. ബജറ്റ് വിഭാഗത്തിലെ 5ജി ഡിവൈസുകളുടെ ഡിസ്പ്ലെ, സ്പീക്കറുകൾ, ക്യാമറ സജ്ജീകരണം എന്നിവയിൽ എല്ലാം ഈ പോരായ്മകൾ കാണാം. അതേ സമയം 4ജി പ്രൊസസറുള്ള സ്‌മാർട്ട്‌ഫോണുകൾ താരതമ്യേന മികച്ച സ്‌പെസിഫിക്കേഷനുകളോടെയും വരുന്നു. നിലവിൽ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് 4ജി സപ്പോർട്ടും മികച്ച ഫീച്ചറുകളും ഉള്ള ബജറ്റ് ഡിവൈസുകൾ ആണ് ഏറ്റവും അനുയോജ്യം.

7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം

Best Mobiles in India

English summary
We need to be very careful when selecting budget smartphones. Especially in the segment priced below Rs 20,000. There are many options to buy but the best specifications available in the segment and the affordable price should be taken into consideration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X