കൂള്‍ 3 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍; വില 5999 രൂപ മുതല്‍
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ കൂള്‍പാഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂള്‍ 3 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2ജിബി, 3ജിബി മോഡലുകളില്‍ ലഭിക്കുന്ന ഫോണിന്റെ വില യഥാക്രമം 5999 രൂപയും 6499 രൂപയുമാണ്. ഓഷന്‍ ബ്ലൂ, ചെറി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കുന്ന ഫോണ്‍ ജൂലൈ 2 മുതല്‍ ആമസോണില്‍ നിന്ന് വാങ്ങാന്‍ കഴിയും.

സവിശേഷതകള്‍
ഡ്യൂഡ്രോപ് നോചോട് കൂടിയ 5.71 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ആസ്‌പെക്ട് റേഷ്യോ 19:9. കൂള്‍ 3 പ്ലസിന് ശക്തിപകരുന്നത് 2.0 GHz മീഡിയടെക് 6761 (ഹെലിയോ A22) ക്വാഡ്‌കോര്‍ പ്രോസസ്സറാണ്. ആന്‍ഡ്രോയ്ഡ് 9 പൈ, 3000 mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

എഐ ക്യാമറ
എഐ ക്യാമറയാണുള്ളത്. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ബ്ലൂടൂത്ത് 5.0, വൈ-ഫൈ, ജിപിഎസ് എന്നിവയും കൂള്‍ 3 പ്ലസിനെ ആകര്‍ഷകമാക്കുന്നു. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍വ്വചനം തന്നെ മാറ്റിമറിക്കുന്ന കൂള്‍പാഡ് കൂള്‍ 3 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിൻറെ സന്തോഷത്തിലാണെന്ന് കൂള്‍പാഡ് സിഇഒ ഫിഷര്‍ യുവാന്‍ പറഞ്ഞു. ഇനി ക്യാമറയുടെ കാര്യം നോക്കാം. സെല്‍ഫി ക്യാമറ 8 മെഗാപിക്‌സലാണ്. പിന്നില്‍ 13 മെഗാപിക്‌സല്‍ .

ഫോണ്‍ രൂപകല്‍പ്പന
യുവാക്കളുടെ പ്രതീക്ഷകള്‍ മുന്നില്‍ക്കണ്ടാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അധികം വൈകാതെ ഇന്ത്യയില്‍ 5G റെഡി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ മാറ്റിമറിക്കാന്‍ കൂള്‍പാഡ് കൂള്‍ 3 പ്ലസിന് കഴിയുമെന്ന് കൂള്‍പാഡ് ഇന്ത്യ ഓണ്‍ലൈന്‍ ബിസിനസ്സ് മേധാവി പങ്കജ് ഉപാധ്യായ പറഞ്ഞു. അതുകൊണ്ട് എല്ലാവര്‍ക്കും ഫോണ്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications