കൂള്‍പാഡ് കൂള്‍ 1 ഡ്യുവല്‍ 13എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ഇന്ത്യയില്‍!
മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ലീഇക്കോ കൂള്‍പാഡ് നോട്ട് കൂള്‍ 1 ഡ്യൂവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ അതേ സ്മാര്‍ട്ട്‌ഫോണ്‍ 13,999 രൂപയ്ക്ക് ഇന്ത്യയില്‍ ഇറക്കി.
മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ലീഇക്കോ കൂള്‍പാഡ് നോട്ട് കൂള്‍ 1 ഡ്യൂവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ അതേ സ്മാര്‍ട്ട്‌ഫോണ്‍ 13,999 രൂപയ്ക്ക് ഇന്ത്യയില്‍ ഇറക്കി. ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് ഇത്.
കൂള്‍പാഡ് കൂള്‍ 1 ഡ്യുവലിന്റെ സവിശേഷതകള്‍ നോക്കാം....

ഡിസ്‌പ്ലേ
5.5ഇഞ്ച് 1080X1920 പിക്‌സല്‍ ഡെന്‍സിറ്റി, മള്‍ട്ടിടച്ച്, 173 ഗ്രാം ഭാരം.

സ്റ്റോറേജ്
രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഈ രണ്ടു ഫോണുകളുടേയും വില 13,999 രൂപയാണ്.

ക്യാമറ
ഈ ഫോണിന്റെ ഏറ്റവും എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ് ഇതിലെ ഡ്യുവല്‍ ക്യാമറകള്‍. 13എംബി f/2 അപ്പര്‍ച്ചര്‍, ഡ്യുവല്‍ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ് പിന്‍ ക്യാമറയില്‍.

പ്രോസസര്‍
64 ബിറ്റ് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍. 3ജിബി , 4ജിബി റാം.

കണക്ടിവിറ്റികള്‍
വൈഫ്, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി


Click it and Unblock the Notifications








