Home
Mobile

മീഡിയടെക്ക് ഹീലിയോ പി 70 SoC പ്രോസസറുമായി കൂൾപാഡ് കൂൾ 6 ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കൂൾപാഡ് കൂൾ 5 ന്റെ തുടർച്ചയായി കൂൾപാഡ് കൂൾ 6 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. "ഹൈ-എൻഡ് മൊബൈൽ ഗെയിമിംഗിനായി" "മികച്ച നൂതന സ്മാർട്ട്‌ഫോൺ സവിശേഷതകളിൽ ചിലത്" കൂൾപാഡ് കൂൾ 6ൽ നൽകിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫി ക്യാമറയ്‌ക്കായി ഒരു പോപ്പ്-അപ്പ് മൊഡ്യൂളും ബജറ്റ് ഫ്രണ്ട്‌ലി സെറ്റപ്പും വരുന്നു. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും കൂൾപാഡ് കൂൾ 6 വാഗ്ദാനം ചെയ്യുന്നു. ഒക്ടാകോർ പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

ഇന്ത്യയിൽ കൂൾപാഡ് കൂൾ 6: വില, ലഭ്യത

ഇന്ത്യയിൽ കൂൾപാഡ് കൂൾ 6: വില, ലഭ്യത

4 ജിബി + 64 ജിബി സ്റ്റോറേജ് വരുന്ന കൂൾപാഡ് കൂൾ 6 മോഡലിന് ഇന്ത്യയിൽ 10,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 12,999 രൂപയും വില വരുന്നു. ഈ സ്മാർട്ട്ഫോൺ ബ്ലൂ, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. കൂൾപാഡ് കൂൾ 6 ഇപ്പോൾ രാജ്യത്ത് ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്.

കൂൾപാഡ് കൂൾ 6: സവിശേഷതകൾ

കൂൾപാഡ് കൂൾ 6: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന കൂൾപാഡ് കൂൾ 6 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയ് വരുന്ന ഈ സ്മാർട്ട്ഫോണിന് 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ നൽകുന്ന ഒരു നോച്ച് അല്ലെങ്കിൽ പഞ്ച്-ഹോൾ കട്ട്ഔട്ട് ഇതിൽ ലഭ്യമല്ല. 6 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 70 SoC പ്രോസസറാണ് കൂൾപാഡ് കൂൾ 6ൽ വരുന്നത്.

കൂൾപാഡ് കൂൾ 6: പോപ്പ്-അപ്പ് ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പോടെ വരുന്ന കൂൾപാഡ് കൂൾ 6ൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ക്യാമറ മൊഡ്യൂളിന്റെ ചുവടെയുള്ള ഫ്ലാഷുമായി ലംബമായി വിന്യസിച്ചിരിക്കുന്നു. സെൽഫികൾ പകർത്തുവാൻ ഒരു പോപ്പ്-അപ്പ് രൂപകൽപ്പനയിൽ നിങ്ങൾക്ക് എഫ് / 2.0 ലെൻസുള്ള 21 മെഗാപിക്സൽ സ്‌നാപ്പർ ഈ ഡിവൈസിൽ ലഭിക്കുന്നു.

മീഡിയടെക്ക് ഹീലിയോ പി 70 SoC പ്രോസസർ

കൂൾപാഡ് കൂൾ 6ന് 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് ലഭ്യമാണ്. ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 256 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റി എക്സ്പാൻഡ് ചെയ്യാവുന്നതാണ്. വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ഒടിജി സപ്പോർട്ട്, ചാർജ്ജുചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എഐ സ്മാർട്ട് പവർ മാനേജുമെന്റുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്. ഫോണിന്റെ പിന്നിലായി ഫിംഗർപ്രിന്റ് സ്കാനർ വരുന്നു. കൂൾപാഡ് കൂൾ 6ന് 157x76x8 മില്ലിമീറ്റർ നീളവും 120 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
As a follow-up to the Coolpad Cool 5 released last October, the Coolpad Cool 6 smartphone was launched in India. Coolpad Cool 6 boasts of “some of the best advanced smartphone features ” for “ high-end mobile gaming.”
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X