ഡെല്‍ സ്ട്രീക്ക് 5 ഫോണിന് പുതിയ അപ്‌ഡേഷന്‍

Posted By:

ഡെല്‍ സ്ട്രീക്ക് 5 ഫോണിന് പുതിയ അപ്‌ഡേഷന്‍

5 ഇഞ്ച് വലിയ ഡിസ്‌പ്ലേ സ്‌ക്രീനോടെ വന്ന ഡെല്‍ സ്ട്രീക്ക് 5 ഹാന്‍ഡ്‌സെറ്റിന് നല്ല സ്വീകരണമാണ് ലഭിച്ചിരുന്നത്.  ഇത്ര വലിയ സ്‌ക്രീന്‍ ആയതിനാല്‍ ടാബ്‌ലറ്റ് മൊബൈല്‍ ഫോണ്‍ എന്നായിരുന്നു ഡെല്‍ സ്ട്രീക്ക് 5 വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

അമേരിക്കയില്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ വില്‍പന വില്‍പന നിര്‍ത്തി വെച്ച  ഈ ഹാന്‍ഡ്‌സെറ്റ് പുതിയ അപ്‌ഡേഷനോടെ വീണ്ടു വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.  നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫേംവെയര്‍ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് ആണ് അപ്‌ഡേഷന്‍ നടക്കാന്‍ പോകുന്നത്.  പഴയ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് 1.6 ഡുനട്ട് ആല്ലെങ്കില്‍ ആന്‍ഡ്രോയിഡ് 2.2 വേര്‍ഷനുകളില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.  155 എംബിയുണ്ടാകും ഈ പുതിയ അപ്‌ഡേഷന്‍.

അറ്റ് എക്‌സ്ഡ-ഡിവലെപേഴ്‌സ് എന്ന ഡിവലപ്പിംഗ് ടീം ആണ് ഈ പുതിയ അപ്‌ഡെഷന്റെ അണിയറ പ്രവര്‍ത്തകര്‍.  ഈ അപ്‌ഡേഷന്‍ നടത്താന്‍ റിക്കവറി സോഫ്റ്റ്‌വെയറിന്റെ 350 വേര്‍ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ അപ്‌ഡേഷന്‍ നടത്താനാ# സാധിക്കൂ.

ഏതായാലും ഈ പുതിയ അപ്‌ഡേഷനെ കുറിച്ചുള്ള വാര്‍ത്ത ഡെല്‍ ഉപഭോക്താക്കളെ ആഹ്ലാദിപ്പിച്ചിട്ടുണ്ടാകും എന്നതില്‍ തര്‍ക്കമില്ല.  ഡെല്‍ സ്ട്രീക്കിന്റെ 7 ഇഞ്ച് വേര്‍ഷനും ഡെല്‍ ഇറക്കിക്കഴിഞ്ഞു.  ഇവിടെ സോഫ്റ്റ്‌വെയര്‍ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് മാറ്റുന്നത് ഒരു ബുദ്ധിമുട്ടേ അല്ല.

പുതിയ അപ്‌ഡേശനോടെ പഴയ 5 ഇഞ്ച് ഡെല്‍ സ്ട്രീക്ക് പഴയ മോഡല്‍ ഹാന്‍ഡ്‌സെറ്റ് എന്ന ഇമേജില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യും.  അപ്‌ഡേഷനെ കുറിച്ച് ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.  ഇനി നോട്ടിഫിക്കേഷന്‍ കിട്ടിയില്ലെങ്കില്‍ ഡെല്‍ വെബ്‌സൈറ്റില്‍ നിന്നും അപ്‌ഡേഷന്‍ നടത്താവുന്നതാണ്.

അപ്‌ഡേഷന്‍ നടത്തുന്നതിനു മുന്‍പ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഫോണിലെ എല്ലാ ഡാറ്റകളുടെയും, കോണ്‍ടാക്റ്റ് ഡീറ്റെയില്‍സിന്റെയും ബാക്ക്അപ്പ് എടുത്തു വെക്കാന്‍ ശ്രദ്ധിക്കണമെന്നതാണ്.  അഥവാ എന്തെങ്കിലും അബദ്ധം പറ്റി ഡാറ്റ എല്ലാ നഷ്ടപ്പെട്ടാല്‍ ഈ മുന്‍കരുതല്‍ പ്രയോജനപ്പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot