മറ്റൊരു സെല്‍ഫി ഫീച്ചര്‍ ഫോണുമായി ഡെറ്റല്‍ വീണ്ടും..
ഡെറ്റല്‍ കമ്പനിയെ കുറിച്ച് ഏവരും കേട്ടിട്ടുണ്ടാകുമല്ലോ? കേവലം 349 രൂപയ്ക്ക് ഡെറ്റല്‍ D1 ടോക്കിംഗ് എന്ന ഫീച്ചര്‍ ഫോണ്‍ ഇറക്കി ഇന്ത്യന്‍ വിപണിയെ ഞെട്ടിച്ച കമ്പനിയാണ് ഡെറ്റല്‍.

ഇപ്പോള്‍ ഏവരേയും ആകര്‍ഷിക്കുന്ന രീതിയില്‍ മറ്റൊരു ഫീച്ചര്‍ ഫോണുമായി എത്തിയിരിക്കുകയാണ് ഡെറ്റല്‍. 899 രപയാണ് ഫോണിന്റെ വില. ഒരു വര്‍ഷത്തെ വാറന്റിയോടു കൂടി ഡെറ്റല്‍ D30 എന്ന ഫോണ്‍ B2BAdda.com-ലൂടെ മാത്രമേ ലഭ്യമാകൂ.
യോഗേഷ് ഭാട്ടിയ, എംഡി, എസ്ജി കോര്‍പറേറ്റ് മൊബിലിറ്റിയാണ് ഇൗ ഫോണിന്റെ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില കുറഞ്ഞ ഫോണാകുമെന്നും ഓരോ കോണിലും മൊബൈലുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഫീച്ചര്‍ ഫോണിന് 2.4 ഇഞ്ച് സ്ലിക്ക് ഡിസ്‌പ്ലേ, ഫ്‌ളാഷ് ലൈറ്റോടു കൂടിയ ഡജിറ്റല്‍ ഡ്യുവല്‍ മുന്‍ പിന്‍ ക്യാമറ എന്നിവയാണ്. 1400 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. പവര്‍ സേവ് മോഡിലും ഈ ഉപകരണം ഉപയോഗിക്കാം. കോള്‍ റെക്കോര്‍ഡിംഗ്, കോള്‍ ബ്ലാക്ക്‌ലിസ്റ്റ്, മള്‍ട്ടി ലാംഗ്വേജ് സപ്പോര്‍ട്ട്, ഓഡിയോ/ വീഡിയോ പ്ലേയര്‍, നാല് എല്‍ഇഡി ലൈറ്റ് തുടങ്ങിയവ മറ്റു സവിശേഷതകളാണ്. സ്‌റ്റോറേജിനെ കുറിച്ചു പറയുകയാണെങ്കില്‍ 16ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.
ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഇൗ ഫോണില്‍ ജിപിആര്‍എസ്, വയര്‍ലെസ് എഫ്എം, ഗെയിംസ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ഇതു കൂടാതെ ഇന്‍ബില്‍റ്റ് SOS ഉം പാനിക് ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര കോളുകള്‍ വിളിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെ കഴിയും. ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടുത്തിയ ആദ്യത്തെ ഫീച്ചര്‍ ഫോണാണ് ഡെല്‍ D30.
നേരത്തെ പറഞ്ഞിരുന്നു ഡെറ്റല്‍ D1 ടോക്കിംഗ് എന്ന ഫീച്ചര്‍ ഫോണ്‍ ഇറക്കി ഇന്ത്യന്‍ വിപണിയെ ഞെട്ടിച്ച കമ്പനിയാണ് ഡെറ്റല്‍ എന്ന്. കാഴ്ച ശക്തി കുറഞ്ഞവരേയും പ്രായമായവരേയും കൊച്ചു കുട്ടികളേയും ഉന്നം വച്ചാണ് ഈ ഫോണ്‍ കമ്പനി ഇറക്കിയിരുന്നത്. ടോക്കിംഗ് ഫീച്ചര്‍ കൂടെ ഉണ്ട് എന്നതാണ് മറ്റു ഫോണുകളില്‍ നിന്നും ഈ ഫോണിനെ വ്യത്യസ്ഥമാക്കിയിരുന്നത്.


Click it and Unblock the Notifications








