നത്തിങ് 2വും വൺപ്ലസ് 11 ആറും തമ്മിലുള്ള വ്യത്യാസം; ഇന്ത്യക്കാർക്ക് കൂടുതൽ അനുയോജ്യം ഏതെന്നറിയാം
അടുത്തിനെടയാണ് നത്തിങ് അവരുടെ രണ്ടാമത്തെ ഫോൺ അവതരിപ്പിച്ചത്. വൺപ്ലസ് 11 ആർ, പിക്സൽ എന്നീ ഫോണുകളുടെ മാർക്കറ്റ് ലക്ഷ്യം വെച്ചാണ് നത്തിങ് അവരുടെ പുതിയ ഫോൺ വിപണിയിലെത്തിച്ചത്. മികച്ച ഒരു 5ജി ഫോൺ തന്നെയാണെന്ന് അവകാശപ്പെട്ടാണ് കമ്പനി അവരുടെ രണ്ടാമത്തെ ഫോൺ പുറത്തിറക്കിയത്.
വൺ പ്ലസിന്റെ 11 ആറുമായി താരതമ്യം ചെയ്യുമ്പോൾ നത്തിങ് ഫോൺ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്ന് എന്ന് ഈ ആർട്ടിക്കിളിലൂടെ നോക്കാം. രണ്ട് ഫോണുകളും ഓരേ ചിപ്സെറ്റും മറ്റ് പ്രധാന സവിശേഷതകളും അവകാശപ്പെടുന്നുണ്ട്. നിങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യമായ ഫോൺ തിരഞ്ഞെടുക്കാൻ ഈ ആർക്കിൾ സഹായകമായേക്കാം. ഇന്ത്യൻ മാർക്കറ്റിൽ 44,999 രൂപയാണ് നത്തിങ് ഫോണിന്റെ വില.

എന്നാൽ ഓൺലൈനിൽ നിന്ന് ചില കിഴിവുകളോടെ ഈ ഫോൺ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകുന്നതാണ്. നിങ്ങൾക്ക് ആക്‌സിസ് ബാങ്കിന്റെയോ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയോ കാർഡുകൾ സ്വന്തമായി ഉണ്ടെങ്കിൽ 41,999 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില.12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 49,999 രൂപയാണ്.
മേൽപ്പറഞ്ഞ കിഴിവ് കഴിച്ച് 46,999 രൂപക്ക് കൂടിയ വേരിയന്റും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വൺപ്ലസിന്റെ 11 ആറിന്റെ 8 ജിബി 256 ജിബി വേരിയന്റ് 39,999 രൂപക്ക് ലഭ്യമാണ്. 16 ജിബി 256 ജിബി വേരിയന്റിനാകട്ടെ 44,999 രൂപയും. ജൂലൈ 15ന് ആമസോണിൽ നടക്കുന്ന പ്രൈം ഡേ സെയിലിൽ ഫോണിന് 1000 രൂപ കിഴിവ് ഉണ്ട്.

വൺപ്ലസിനെ അപേക്ഷിച്ച് നത്തിങ് ഫോണിൽ ഒരു LTPO പാനൽ ഉണ്ട്. ആയതിനാൽ ഇതിന്റെ റിഫ്രഷ് റെയിറ്റ് 10Hz നും 120Hz നും ഇടയിൽ സ്വയമേവ ക്രമീകരിക്കപ്പെടും. ഡസ്റ്റും സ്പ്ലാഷും പ്രതിരോധിക്കുന്നതിൽ IP54 റേറ്റിംഗ് പിന്തുണയുള്ളത് നത്തിങ് ഫോണിന്റെ മേന്മ കൂട്ടാൻ സഹായിക്കുന്നുണ്ട്. ഒരു ബോക്സി ഡിസൈനിലാണ് നത്തിങ് ഫോൺ എത്തുന്നത് മാത്രമല്ല വൺപ്ലസിന്റെ ഫോണുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് ഭാരവും കുറവാണ്.
രണ്ട് ഫോണും 6.7 ഇഞ്ച് HDR 10+ ഡിസ്‌പ്ലേയാണ്. വൺപ്ലസ് ഫോണിന് ഗ്ലാസ് ബിൽഡും പ്ലാസ്റ്റിക് ഫ്രെയിമുകളും ഉണ്ട്. വൺപ്ലസിന്റെ ഡിസ്പ്ലേ കുറച്ചുകൂടെ ആകർഷണം ഉള്ളതാണ്. പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈനും 1,450 യൂണിറ്റ് പീക്ക് തെളിച്ചവുമുള്ള വളഞ്ഞ അമോലെഡ് സ്‌ക്രീനും വൺപ്ലസിന്റെ സവിശേഷതകളിൽ ഒന്നാണ്. രണ്ട് ഫോണുകൾക്കും ഒരേ Qualcomm Snapdragon 8+ Gen 1 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾ സ്വകാര്യ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ വൺപ്ലസ് ഫോണിന് ആയിരിക്കും കൂടുതൽ പരിഗണ നൽകേണ്ടത്. കാരണം ഇതിൽ ആപ്പ് ക്ലോൺ, ആപ്പ് ഹൈഡ് എന്നിവ കമ്പനി തന്നെ നൽകുന്നു. 1/1.56-ഇഞ്ച് സോണി IMX890 സെൻസറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് നത്തിങ് ഫോണിൽ ഉള്ളത്. പിന്നിൽ വേറെ ഡ്യുവൽ റിയർ ക്യാമറയും സജ്ജീകരിച്ചിട്ടിണ്ട്. 32 എംപിയാണ് മുൻക്യാമറ.
സുഗമമായ വീഡിയോകൾ ചിത്രീകരിത്താനായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (EIS) ഇതിൽ ഉണ്ടായിരിക്കുന്നതാണ്. 50-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഇഐഎസിനൊപ്പം ഉണ്ട്. വൺപ്ലസിലാകട്ടെ ഒഐഎസുള്ള 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 890 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഇവ.
100W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് വൺപ്ലസ് 11 ആറിൽ ഉള്ളത്. നത്തിങ് ഫോണിൽ ആകട്ടെ 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, 15W Qi വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയോടെ 4,700mAh ബാറ്ററിയാണ് ഉള്ളത്. ഉപഭോക്താവിന്റെ മുൻഗണന അനുസരിച്ചാണ് രണ്ട് ഫോണിൽ ഏത് തിരഞ്ഞെടുക്കണം എന്ന തീരുമാനം ഉണ്ടാകേണ്ടത്. ഉപയോഗത്തിന്റെ മാനദണ്ഡം അനുസരിച്ച് രണ്ട് ഫോണും വ്യത്യസ്തമാണ്


Click it and Unblock the Notifications








