Home
Mobile

ഒരമ്മ പെറ്റ മക്കൾ ആണെങ്കിലും ഞങ്ങൾക്കും ഉണ്ട് വ്യത്യാസങ്ങൾ! റിയൽമി ജിടി 6 & റിയൽമി ജിടി 6ടി

കമ്പനിയുടെ ഇതുവരെ ഉള്ള ഏറ്റവും പവർ സ്മാർട്ട്‌ഫോണായി റിയൽമി ജിടി 6 അടുത്തിടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. കൂടാതെ എഐ കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റും കമ്പനി ഈ ഫോണിന് നൽകി. എന്നാൽ റിയൽമി ജിടി 6ടിയുടെ ലോഞ്ച് കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് റിയൽമി ജിടി 6ൻ്റെ വരവ്. അതിനാൽ പലരും ഇവ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ആശങ്കയിലാണ്. ഈ രണ്ട് ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്ന് നോക്കാം. അവയുടെ രൂപകൽപന ഏതാണ്ട് സമാനതയാണെങ്കിലും അവയെ വേർതിരിക്കുന്നത് എന്താണെന്ന് കണ്ടെത്താം.

റിയൽമി ജിടി 6 സ്നാപ്ഡ്രാഗൺ 8s Gen 3 SoCൽ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ റിയൽമി ജിടി 6ടി സ്നാപ്ഡ്രാഗൺ 7+ Gen 3 SoCൽ ആണ് പ്രവർത്തിക്കുന്നത്. 6.78-ഇഞ്ച് 1.5K LTPO AMOLED ഡിസ്‌പ്ലേ, HDR, ഡോൾബി വിഷൻ, 120Hz, 1,600 nits (HBM), 6,000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് റിയൽമി ജിടി 6ലെ പ്രധാന സവിശേഷതകളിൽ വരുന്നത്.

ഒരമ്മ പെറ്റ മക്കൾ ആണെങ്കിലും ഞങ്ങൾക്കും ഉണ്ട് വ്യത്യാസങ്ങൾ!

എന്നാൽ റിയൽമി ജിടി 6ടിയിൽ 6.78-ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേ, HDR, 120Hz, 1,600 nits (HBM), 6,000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഉള്ളത്. റിയൽമി ജിടി 6ന്റെ റാമിലേക്ക് വരുമ്പോൾ 8 ജിബി, 12 ജിബി, 16ജിബി LPDDR5X റാം എന്നിവയാണ് ലഭ്യമായ വേരിയെന്റുകൾ. 8ജിബി, 12 ജിബി LPDDR5X റാം മാത്രമാണ് റിയൽമി ജിടി 6ടിയിൽ ലഭ്യമാകുന്നത്.

ഇനി സ്റ്റോറേജ് നോക്കിയാൽ, 256 ജിബി, 512 ജിബി UFS 4.0 സ്റ്റോറേജ് ആണ് റിയൽമി ജിടി 6ൽ ഉള്ളത്. എന്നാൽ റിയൽമി ജിടി 6ടിയിൽ 128 ജിബി (UFS 3.1), 256 ജിബി, 512 ജിബി UFS 4.0 സ്റ്റോറേജ് ആണ് ഉള്ളത്. റിയൽമി ജിടി 6ലും റിയൽമി ജിടി 6ടിയിലും 5,500 mAh ബാറ്ററി, 120W വയർഡ് ചാർജിംഗ് പിന്തുണക്കു ഒരേ ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറയിലേക്ക് വരുമ്പോൾ റിയൽമി ജിടി 6ൽ ബാക്ക് ക്യാമറകൾ 50എംപി Sony LYT-808, OIS + 8 എംപി അൾട്രാവൈഡ് + 2 എംപി മാക്രോയും ഫ്രണ്ട് ക്യാമറ 32 എംപി, f/2.5 ആണ് വരുന്നത്. റിയൽമി ജിടി 6ടിയിൽ ബാക്ക് ക്യാമറകൾ 50 എംപി Sony LYT-600, OIS + 8 എംപി അൾട്രാവൈഡ് എന്നിവയും ഫ്രണ്ട് ക്യാമററിയൽമി ജിടി 6ലെ പോലെ 32 MP, f/2.5 ആണുള്ളത്.

രണ്ട് ഫോണിലും ആൻഡ്രോയിഡ് 14, റിയൽമി യുഐ 5.0 സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിരിക്കുന്നത്. റിയൽമി ജിടി 6ന്റെ പ്രാരംഭ വില 40,999 രൂപയും റിയൽമി ജിടി 6ടിയുടെ പ്രാരംഭ വില 30,999 രൂപയുമാണ്. റിയൽമി ജിടി 6, ജിടി 6ടി എന്നിവ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് വരുന്നത്. റിയൽമി ജിടി 6ൽ ഒരൊറ്റ എൽഇഡി ഫ്ലാഷ് മൊഡ്യൂളും മാക്രോ ക്യാമറയും ഉള്ളത് മാത്രമാണ് വ്യത്യാസം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Realme GT6 recently debuted in India as the company's most powerful smartphone yet. The company has also given this phone the first Snapdragon 8s Gen 3 chipset to offer AI capabilities. But the arrival of Realme GT6 is within a month after the launch of Realme GT6T. So many are concerned about the differences between them. Let's see what are the differences between these two phones. Although their design is almost identical, let's find out what separates them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X