Home
Mobile

എന്തിന് ഐഫോൺ 17 പ്രോ മാക്സ് വാങ്ങണം, ഇത്രയും വിലക്കുറവിൽ ഇവിടെ ഐഫോൺ 16 പ്രോ മാക്സ് കിട്ടും!

കഴിഞ്ഞ മാസമാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഫോ​ൺ സീരീസ് ലോഞ്ച് ചെയ്തത്. അ‌തിനാൽ ഇപ്പോൾ സ്മാർട്ട്ഫോൺ ആരാധകർ പലരും ഐഫോൺ 17 സീരീസ് മോഡലുകൾക്ക് പിന്നാലെയാണ്. എന്നാൽ പുതിയ മോഡലുകൾക്ക് വഉയർന്ന വില നൽകേണ്ടിവരുമ്പോൾ മറുഭാഗത്ത് പഴയ മോഡലുകൾക്ക് വില കുറഞ്ഞിരിക്കുന്നു എന്ന ഒരു നേട്ടവുമുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കിടിലൻ ഐഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. പുതിയ ഐഫോൺ 17 സീരീസിലെ ഒരു​ പ്രോ മോഡൽ വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ഐഫോൺ 16 പ്രോ മാക്സ് മോഡൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് തന്നെ അ‌വസരം ഒരുക്കിയിരിക്കുന്നു.

ഏറ്റവും കുറഞ്ഞ വില

ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണിനോട് അ‌നുബന്ധിച്ച് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ബിഗ് ബില്യൺ ഡേയ്സ് 2025 ഓഫർ സെയിൽ നടത്തിവരികയാണ്. ഈ സെയിലിനോട് അ‌നുബന്ധിച്ച് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ദീപാവലി ബൊണാൻസ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോൾ 1,34,999 രൂപ വിലയുള്ള ഐഫോൺ 16 പ്രോ മാക്സ് 256ജിബി അ‌ടിസ്ഥാന മോഡൽ 104999 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ പറയുന്നു.

ഇത്രയും വിലക്കുറവിൽ ഇവിടെ ഐഫോൺ 16 പ്രോ മാക്സ് കിട്ടും!

ഓഫറുകൾ

ബാങ്ക് ഡിസ്കൗണ്ടിന്റെ ഭാഗമായി, HDFC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 5,000 രൂപ വരെ വില കുറയ്ക്കാം, അല്ലെങ്കിൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴിയുള്ള EMI പർച്ചേസുകളിൽ 4,000 വരെ ഡിസ്കൗണ്ട് ആസ്വദിക്കാം. കൂടാതെ പഴയ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് 55,790 വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകളെല്ലാം പ്രയോജനപ്പെടുത്തിയാൽ 35,000 രൂപ മുതൽ 55,000 രൂപ വരെ ലാഭിക്കാം. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക.

ഡീൽ പരിഗണിക്കേണോ?

പുതിയ ഐഫോൺ 17 പ്രോ മോഡൽ വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ മുൻ വർഷത്തെ ഏറ്റവും മികച്ച ഐഫോൺ മോഡലായ ഐഫോൺ 16 പ്രോ മാക്സ് വാങ്ങാം എന്നതാണ് ഫ്ലിപ്പ്കാർട്ടിന്റെ ദീപാവലി ബൊണാൻസയുടെ മുഖ്യ ആകർഷണം. താൽപര്യമുള്ള ഐഫോൺ ആരാധകർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ഇത്രയും വിലക്കുറവിൽ ഇവിടെ ഐഫോൺ 16 പ്രോ മാക്സ് കിട്ടും!

പുതിയ ഐഫോൺ 17 സീരീസ് മോഡലുകളുടെ വില

പുതിയ ഐഫോൺ 17 സീരീസ് മോഡലുകളിൽ ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ ഐഫോൺ 17 ആണ്. അ‌തിന്റെ 256GB അ‌ടിസ്ഥാന വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് വില. ഐഫോൺ 17 എയർ​ 256GB വേരിയന്റിന് 119900 രൂപ, 512GB വേരിയന്റിന് 139900 രൂപ, 1TB വേരിയന്റിന് 159900 രൂപ എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു.

ഐഫോൺ 17 പ്രോയുടെ 256GB വേരിയന്റിന് 134900 രൂപയും 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും ആണ് വില. ഏറ്റവും ഉയർന്ന മോഡലായ ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റിന് 149900 രൂപയും 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയും ആണ് വില.

ഐഫോൺ 16 പ്രോ മാക്സ് ഫീച്ചറുകൾ

2868×1320-പിക്സൽ റെസല്യൂഷനോടുകൂടിയ 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ, ഡൈനാമിക് ഐലൻഡ്, ഓൾവെയ്സ്-ഓൺ ഡിസ്പ്ലേ, 120Hz വരെ പ്രോമോഷൻ, HDR, ട്രൂ ടോൺ, വൈഡ് P3 കളർ ഗാമട്ട് എന്നിവ ഇതിലുണ്ട്. 6-കോർ CPU, 6-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയുള്ള A18 പ്രോ ചിപ്പ് ആണ് ഈ മോഡലിന്റെ കരുത്ത്.

ഇത്രയും വിലക്കുറവിൽ ഇവിടെ ഐഫോൺ 16 പ്രോ മാക്സ് കിട്ടും!

ഇതിന്റെ ക്യാമറ സിസ്റ്റത്തിൽ 48MP ഫ്യൂഷൻ, 48MP അൾട്രാ വൈഡ്, 12MP, 5x ടെലിഫോട്ടോ ലെൻസുകൾ, അഡ്വാൻസ്ഡ് ഫോട്ടോണിക് എഞ്ചിൻ, നൈറ്റ് മോഡ്, മാക്രോ ഫോട്ടോഗ്രാഫി, 4K ഡോൾബി വിഷൻ, പ്രോറെസ് വീഡിയോ റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. IP68 റേറ്റിങ്, 5G എന്നിവയും ഇതിലുണ്ട്. ബ്ലാക്ക്, ​വൈറ്റ്, നാച്ചുറൽ, ഡെസേർട്ട് ഫിനിഷുകളിൽ പ്രീമിയം ടൈറ്റാനിയം ഡിസൈൻ, ഏറ്റവും പുതിയ സെറാമിക് ഷീൽഡ് ഫ്രണ്ട്, ടെക്സ്ചർ ചെയ്ത മാറ്റ് ഗ്ലാസ് ബാക്ക് എന്നിവയുമുണ്ട്.

More from GizBot

Best Mobiles in India

English summary
Flipkart has announced its Diwali Bonanza offers. The iPhone 16 Pro Max 256GB base model, which was previously priced at Rs 1,34,999, can be purchased for Rs 104,999, according to the Flipkart teaser. Users can save between ₹35,000 and ₹55,000 by taking advantage of bank discounts and exchange discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X