ദീപാവലി ഓഫർ: വൺപ്ലസിന്റെ പുതിയ നോർഡ് 3, നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്
വൺപ്ലസ് പ്രഖ്യാപിച്ച ദീപാവലി ഓഫർ സെയിലിൽ ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 3 ( OnePlus Nord 3), വൺപ്ലസ് നോർഡ് സിഇ 3 ( OnePlus Nord CE 3 ) എന്നീ 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്.
വൺപ്ലസ് നോർഡ് 3യുടെ അടിസ്ഥാന മോഡൽ 33999 രൂപയ്ക്കും ഉയർന്ന മോഡൽ 37999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്. എന്നാൽ ഈ വിലയിൽനിന്നും ഏതാണ്ട് 6000 രൂപയുടെ ഡിസ്കൗണ്ട് ഇപ്പോൾ പ്രഖ്യാപിച്ച ദീപാവലി ഓഫറിന്റെ ഭാഗമായി നേടാൻ കഴിയും. അതുവഴി ഈ ഫോൺ 27,999 രൂപയ്ക്ക് വാങ്ങാം.

വൺപ്ലസ് നോർഡ് 3യുടെ അടിസ്ഥാന മോഡലിന്റെ യഥാർഥ വിലയായ 33999 ൽനിന്ന് ദീപാവലി ഓഫറിന്റെ ഭാഗമായി 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും കുറയും. അതോടെയാണ് ഈ 5ജി ഫോൺ 27,999 എന്ന വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക.
ഡിസ്കൗണ്ട് മാത്രമല്ല, ആകർഷകമായ ഇഎംഐ ഓഫറും നോർഡ് 3യ്ക്ക് ലഭ്യമാണ്. വൺപ്ലസ് നോർഡ് 3യുടെ വില കുറഞ്ഞ പതിപ്പാണ് വൺപ്ലസ് നോർഡ് സിഇ3. ഈ ഫോണും ദീപാവലി ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ വാങ്ങാം. നോർഡ് സിഇ 3യുടെ അടിസ്ഥാന മോഡൽ 26999 രൂപയ്ക്കും ടോപ്പ് എൻഡ് മോഡൽ 28999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്.

ഈ നോർഡ് സിഇ 3 5ജി ഫോണിന് ഏതാണ്ട് 4500 രൂപയാണ് ഇപ്പോൾ വൺപ്ലസ് ഡിസ്കൗണ്ട് നൽകുന്നത്. 2,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടിലൂടെയും 2500 രൂപ പ്രത്യേക പ്രൈസ് കൂപ്പൺ ഡിസ്കൗണ്ടിലൂടെയുമാണ് ലഭിക്കുക. അതേസമയം ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ നോർഡ് സിഇ 3യുടെ 12GB+256GB വേരിയന്റിനാണ് 2500 രൂപ ഡിസ്കൗണ്ടുള്ളത്.
നോർഡ് സിഇ 3യുടെ 8GB+128GB വേരിയന്റിന് 1500 രൂപയാണ് കൂപ്പൺ ഡിസ്കൗണ്ടായി ലഭിക്കുക. അതിനാൽ ഈ വേരിയന്റ് വാങ്ങുന്നവർക്ക് ആകെ 3500 രൂപയുടെ ഡിസ്കൗണ്ടാണ് കിട്ടുക. എങ്കിലും 26999 രൂപയുടെ ഫോൺ 23,499 രൂപയ്ക്ക് സ്വന്തമാക്കാൻ ഈ ഓഫറുകൾ ഉപയോക്താവിനെ സഹായിക്കും.
ഈ വൺപ്ലസ് സ്മാർട്ട്ഫോണുകൾ കൂടാതെ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എന്നിവയ്ക്ക് 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. നോർഡ് സിഇ2 ലൈറ്റിന് മൂന്ന് മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, OnePlus.in എന്നിവയിൽ ഐസിഐസിഐ ബാങ്ക്, വൺകാർഡ് ഉപഭോക്താക്കൾക്ക് ബാങ്ക് ഡിസ്കൗണ്ട് ഓഫറുകൾ ലഭിക്കും. നിലവിൽ നവംബർ 10 വരെയാണ് വൺപ്ലസ് ദീപാവലി ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഒരു മികച്ച 5ജി ഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന വൺപ്ലസ് ആരാധകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ദീപാവലി ഓഫർ സെയിലിനോട് അനുബന്ധിച്ച് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കും ബ്രാൻഡ് പ്രത്യേക ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൺപ്ലസ് 11 ആർ 5 ജി, വൺപ്ലസ് 10 ആർ 5 ജി എന്നിവയും വൺപ്ലസ് ദീപാവലി ഓഫറുകൾ ഉപയോഗിച്ച് ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.

വൺപ്ലസ് 11R 5G, വൺപ്ലസ് 11R 5G സോളാർ റെഡ് സ്പെഷ്യൽ എഡിഷൻ എന്നിവ 2,000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. വൺപ്ലസ് 10ആർ 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും 7,000 രൂപയുടെ പ്രത്യേക പ്രൈസ് കൂപ്പണും ലഭിക്കും.
വൺപ്ലസ് 10 പ്രോ 5ജി, വൺപ്ലസ് 10ടി 5ജി ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും യഥാക്രമം 14,000 രൂപയുടെയും 10,000 രൂപയുടെയും പ്രത്യേക പ്രൈസ് കൂപ്പണുമുണ്ട്. ഇതിൽ വൺപ്ലസ് 11R 5G സോളാർ റെഡ് സ്പെഷ്യൽ എഡിഷൻ അടുത്തിടെ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ്.


Click it and Unblock the Notifications








