അമ്പോ കിടിലം! റിയൽമിയുടെ തുപ്പാക്കി ഫോണിന് ആമസോണിന്റെ വെടിയുണ്ട ഡിസ്കൗണ്ട്
ആമസോണിൽ ദീപാവലിയോട് അനുബന്ധിച്ചുള്ള ഫെസ്റ്റിവൽ സെയിൽ പുരോഗമിക്കുകയാണ്. ഈ വർഷം ഏറ്റവും വിലക്കുറവിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇത്. വിവിധ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാണ്. എങ്കിലും ബജറ്റ് വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് റിയൽമിയുടെ നാർസോ സീരീസിലെ ഒരു കിടിലൻ ഫോൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി നാർസോ 70x 5ജി (Realme NARZO 70x 5G) ആണ് ഡിസ്കൗണ്ട് ഓഫറുമായി എത്തിയിരിക്കുന്നത്.
തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാരായ രണ്ട് ഫോണുകളാണ് റിയൽമി നാർസോ സീരീസിൽ ഏപ്രിലിൽ ലോഞ്ച് ചെയ്തത്. അതിൽ ഒന്ന് നാർസോ 70x 5ജിയും രണ്ടാമത്തേത് നാർസോ 70 5ജിയും ആയിരുന്നു. ഇതിൽ അൽപ്പം വില കുറഞ്ഞ മോഡൽ ആയിരുന്നു നാർസോ 70x 5ജി. ഇതാണ് ഇപ്പോൾ 1500 രൂപ ഡിസ്കൗണ്ടിൽ ആമസോണിൽ ലഭ്യമായിരിക്കുന്നത്.

റിയൽമി നാർസോ 70x 5ജിയുടെ 6ജിബി+ 128ജിബി അടിസ്ഥാന വേരിയന്റ് ആമസോണിൽ 12,498 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതേപോലെ 8ജിബി+ 128ജിബി വേരിയന്റ് ഡിസ്കൗണ്ടിൽ 13498 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ആണ് ആമസോൺ ലഭ്യമാക്കിയിരിക്കുന്നത്.
1500 രൂപ കൂപ്പൺ ഡിസ്കൗണ്ടിന്റെ സഹായത്താൽ റിയൽമി നാർസോ 70x 5ജിയുടെ അടിസ്ഥാന മോഡൽ വെറും 10998 രൂപ വിലയിൽ സ്വന്തമാക്കാനാകും. 10000 രൂപ വിലയിൽ ബജറ്റ് 5ജി ഫോണുകൾ ലഭ്യമാണെങ്കിലും ഇത് അൽപ്പം വില കൂടിയ മോഡൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതാണ് എന്നത് കണക്കിലെടുത്താൽ ഡീൽ ലാഭകരമാണ്.

റിയൽമി നാർസോ 70x 5G (Realme NARZO 70x 5G) യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് റിയൽമി നാർസോ 70x 5ജിയുടെ കരുത്ത്. 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
മാലി-G57 MC2 ജിപിയു, 4GB / 6GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് ഇത് പ്രവർത്തിക്കുക.
റിയൽമി നാർസോ 70x 5ജിയിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ f/2.4 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചറുള്ള 2MP ബ്ലാക്ക് & വൈറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയും സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസറും റിയൽമി നാർസോ 70x 5ജിയിൽ ഉണ്ട്. മിസ്റ്റ്റി ഫോറസ്റ്റ് ഗ്രീൻ, സ്നോ മൗണ്ടെയ്ൻ ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications







