ഡിസ്കൗണ്ടുകളുടെ ക്യൂ ആണിവിടെ! കിടിലൻ ഷവോമി 14 സിവി പോക്കറ്റിലാക്കാൻ ഇതു തന്നെ തക്കം
വമ്പൻ സ്മാർട്ട്ഫോണുകളുടെ നിരയിൽ ഉൾപ്പെടുത്താവുന്ന വിധത്തിൽ മികച്ച ഫീച്ചറുകളുള്ള ഒരു കിടിലൻ സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ കിട്ടിയാൽ ആർക്കായാലും സന്തോഷമുണ്ടാകും. തങ്ങളുടെ ആരാധകർക്ക് അത്തരമൊരു സന്തോഷത്തിന് വക നൽകി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി. ഫെസ്റ്റിവൽ സീസൺ അടുത്തതോടെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം തങ്ങളുടെ വിവിധ മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി രംഗത്തെത്തുന്നുണ്ട്. അത്തരത്തിൽ ഷവോമിയും ചില ഡീലുകൾ ഇപ്പോൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം ഷവോമി 14 സിവി (Xiaomi 14 Civi) വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു എന്നതാണ്.
ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ ഗണത്തിൽപ്പെടുത്താവുന്ന മോഡലുകളാണ് ഷവോമി 14, ഷവോമി 14 അൾട്ര എന്നിവ. ഇതിൽ ഷവോമി 14 ഇന്ത്യയിൽ 69,999 രൂപ പ്രാരംഭ വിലയിലും ഷവോമി 14 അൾട്ര മോഡൽ 99,999 രൂപ പ്രാരംഭ വിലയിലും ആണ് എത്തിയത്. എന്നാൽ ഇതേ പരമ്പരയോട് ചേർന്ന് കുറഞ്ഞ വിലയിൽ ലോഞ്ച് ചെയ്ത മികച്ച സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി.

ഇന്ത്യയിൽ ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അടിസ്ഥാന മോഡൽ 42,999 രൂപ പ്രാരംഭ വിലയിലും 12ജിബി+ 512ജിബി വേരിയന്റ് 50,999 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ലഭ്യമായിട്ടുള്ള എല്ലാ ഡിസ്കൗണ്ട് ഡീലുകളും പ്രയോജനപ്പെടുത്താനായാൽ ഈ സ്മാർട്ട്ഫോൺ വെറും 33,999 രൂപയ്ക്ക് സ്വന്തമാക്കാം. അത് എങ്ങനെയാണ് എന്ന് വിശദമായി പരിചയപ്പെടാം.
ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി വേരിയന്റ് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 40999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഓഫർ എന്ന നിലയിൽ 3000 രൂപയുടെ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളുടെ കാർഡുകൾക്കാണ് ഈ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുക.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും കൂടി ചേരുമ്പോൾ ഷവോമി 14 സിവിയുടെ വില 37,999 രൂപയായി കുറയും. ഇതിനു പുറമേ എക്സ്ചേഞ്ച് ഓഫറിലൂടെ ഡിസ്കൗണ്ട് നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 3000 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ട് വഴി കുറഞ്ഞുകിട്ടുക. അതോടെ വില 34,999 രൂപയിലേക്ക് എത്തും.
ഇതിനെല്ലാം പുറമേ ഷവോമി ഇന്ത്യ വെബ്‌സൈറ്റിൽ 1,000 രൂപയുടെ ഒരു ഫ്ലാറ്റ് ഓഫും ലഭ്യമാണെന്ന് പറയുന്നുണ്ട്. 9,999 രൂപയിൽ കൂടുതലുള്ള ഏത് പർച്ചേസിനൊപ്പവും ഒരു കൂപ്പൺ ഡിസ്കൗണ്ട് ലഭിക്കും. 1000 രൂപയുടെ ഡിസ്കൗണ്ട് ഈ കൂപ്പൺ വഴി നേടാനാകും. അങ്ങനെ ഈ ഡിസ്കൗണ്ടുകൾ എല്ലാം പ്രയോജനപ്പെടുത്തിയാലാണ് ഷവോമി 14 സിവി 33,999 രൂപയ്ക്ക് ലഭ്യമാകുക.
50000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി 14 സിവി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ലെയ്ക്ക് പിന്തുണയുള്ള മികച്ച ക്യാമറകളും സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm ചിപ്സെറ്റ് കരുത്തും മികച്ച ഡിസൈനും മറ്റ് നിരവധി ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഷവോമി 14 സിവിയുടെ പ്രധാന ഫീച്ചറുകൾ: 6.55-ഇഞ്ച് (2750 x 1236 പിക്സലുകൾ) 1.5K C8 12-ബിറ്റ് OLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
അഡ്രിനോ 735 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിന് പിന്തുണയുമായി 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം.
ക്യാമറമികവിൽ ഈ ഷവോമി ഫോൺ ഏറെ മികവ് പുലർത്തുന്നു. ഐക്കണിക് സമ്മിലക്‌സ് ഉൾപ്പെടെയുള്ള ലെയ്‌ക ലെൻസുകൾ ഇതിലുണ്ട്. ഷവോമി 14 സിവിയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 25mm തുല്യമായ ഫോക്കൽ ലെങ്ത് എന്നിവ ഉൾപ്പെടുന്നു.

50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50എംപി ടെലിഫോട്ടോ ലെൻസും 120 ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12എംപി അൾട്രാ വൈഡ് ലെൻസും പ്രധാന ക്യാമറയോടൊപ്പം റിയർ പാനലിൽ ഉണ്ട്. ഫ്രണ്ടിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേക.
ഷവോമി 14 സിവിയുടെ രണ്ട് ഫ്രണ്ട് ക്യാമറകളിൽ 32 എംപി പ്രധാന സെൽഫി ക്യാമറയും (OmniVision Samsung S5K3D2) 32 എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നു. ഇവ 30 fps, നൈറ്റ് മോഡ്, HDR എന്നിവയിൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ക്രൂയിസ് ബ്ലൂ ഡ്യുവൽ-സ്ലൈസ് എഡിഷൻ, മാച്ച ഗ്രീൻ നാനോ-ടെക് വീഗൻ ലെതർ എഡിഷൻ, ഷാഡോ ബ്ലാക്ക് ക്ലാസിക് മാറ്റ് എഡിഷൻ എന്നീ കളർ ഓപ്ഷനുകളിൽ ഈഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








