Home
Mobile

ഷവോമി Mi A1ല്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്താൽ പണികിട്ടിയേക്കും!

By Gizbot Bureau

ഷവോമി മീ A1 ആണ് MIUI യ്ക്കു പകരം സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ റണ്‍ ചെയ്യുന്ന ഷവോമിയുടെ ആദ്യത്തെ ഫോണ്‍. അവസാനം ഈ ഫോണിന് പുതിയ അപ്‌ഡേറ്റും ലഭിച്ചു. അതായത് ആന്‍ഡ്രോയിഡ് 8 ഓറിയോയില്‍ നിന്നും ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലേക്ക്

ഷവോമി Mi A1ല്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്താ

2017 ഡിസംബറില്‍ ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഈ ഫോണ്‍ ആദ്യമായി വിപണിയിലെത്തിയത്. അതിനു ശേഷം ആന്‍ഡ്രോയിഡ് 8 ലേക്ക് അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു.

ആന്‍ഡ്രോയിഡ് 8.1 അപ്‌ഡേറ്റ് ഇന്‍സ്‌റ്റോള്‍ ചെയ്യരുത്, കാരണം!

ഷവോമി മീ A1 ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ലേക്ക് അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലെ ടെക്‌സ്റ്റ് മെസേജ് ഹിസ്റ്ററി ഡിലീറ്റ് ആകുന്നതാണ്. ഇത് അപ്‌ഡേറ്റ് ചെയ്ത പല ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രശ്‌നമാണ്.

എന്നാല്‍ ഈ ഒരു പ്രശ്‌നം ഒഴികെ, അപ്‌ഡേറ്റില്‍ ധാരാളം സവിശേഷതകളും ഉണ്ട്. നിങ്ങളുടെ ടെക്‌സ്റ്റ് മെസേജുകള്‍ നഷ്ടപ്പെടുന്നത് പ്രശ്‌നമല്ല എങ്കില്‍ ഈ അപ്‌ഡേറ്റുമായി മുന്നോട്ടു പോകുന്നതാണ് നല്ലത്. കാരണം അതൊന്ന് ഒഴികെ മറ്റെല്ലാ സവിശേഷതകളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഷവോമി മീ A1ന്റെ സവിശേഷതകള്‍

മീ എ1ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേയാണ്. കോര്‍ണിംഗ് ഗ്ലാസിന്റെ അധികം സംരക്ഷണവും ഫോണിലുണ്ട്. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 SoC പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 4ജിബി റാമും, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഇതിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

2എംപി ഇരട്ട ക്യാമറയാണ് ഫോണിന്റെ പിന്‍ഭാഗത്ത്. ഇവയില്‍ ഒന്ന് f/2.2 അപേര്‍ച്ചര്‍, 1.2 മൈക്രോ പിക്‌സല്‍ സെന്‍സര്‍ എന്നിവയോടു കൂടിയ വൈഡ് ആങ്കിള്‍ ലെന്‍സും മറ്റേത് f/2.6 അപേര്‍ച്ചര്‍, 1 മൈക്രോ മില്ല്യന്‍ സെന്‍സര്‍ എന്നിവയോടു കൂടിയ ടെലിഫോട്ടോ ലെന്‍സുമാണ്. സെല്‍ഫിക്കായി തത്സമയ ബ്യൂട്ടിഫിക്കേഷന്‍ മോഡ് ഉള്‍പ്പെടുത്തിയിട്ടുളള ഒരു 5എംപി മന്‍ ക്യാമറയും ഇതിലുണ്ട്.

3080എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. ഡ്യുവല്‍ നാനോ സിം സ്മാര്‍ട്ട്‌ഫോണാണ് ഷവോമി മീ എ1. 4ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ടൈപ്പ് സി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

കൂടാതെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ യൂണിവേഴ്‌സല്‍ റിമോട്ടായി ഹാന്‍സെറ്റിനെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു IR ബ്ലാസ്റ്റര്‍ കൂടി സ്മാര്‍ട്ട്‌ഫോണിലുണ്ട്.

Best Mobiles in India

English summary
Do not install the Android 8.1 Oreo update on the Xiaomi Mi A1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X