Just In
- 9 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 10 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 11 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 13 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
അയൽപക്കത്തെ ചൈന, പ്രവാസികളുടെ സ്വന്തം യുഎഇ; ഇന്ത്യയെക്കാൾ വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ
മൊബൈൽ ലോകത്തെ പുതിയ താരോദയമായി ആപ്പിൾ ഐഫോൺ 14 സീരീസ് ഫോണുകൾ പുറത്തിറങ്ങിയതിന് പിന്നാലെ അവ സ്വന്തമാക്കാനുള്ള വഴിതേടുകയാണ് ആരാധകർ. എങ്ങനെ കുറഞ്ഞ ചിലവിൽ ഐഫോൺ 14 സീരീസിലെ ഫോൺ സ്വന്തമാക്കാം എന്നു ചിന്തിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതിനുള്ള അന്വേഷണങ്ങളും നാം പലവഴിക്ക് ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യയെക്കാൾ വിലക്കുറവിൽ എവിടെയാണ് ഐഫോൺ 14 സീരീസ് വാങ്ങാൻ കഴിയുക എന്നതാണ് ഇപ്പോൾ പലരുടെയും ആലോചന. അത്തരക്കാരുടെ അറിവിലേക്കായി ഇന്ത്യയിലേക്കാൾ വിലക്കുറവിൽ ഐഫോൺ പുതിയ മോഡലുകൾ ലഭിക്കുന്ന 9 രാജ്യങ്ങളുടെ വിവരങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത് ( ഓരോ മോഡലിന്റെയും പ്രാരംഭ വിലയാണ് നൽകുന്നത് ).

ഐഫോൺ 14 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ പ്രാരംഭ വില ആദ്യം നോക്കാം
ആപ്പിൾ ഐഫോൺ 14 79,900 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് - 89,900 രൂപ
ഐഫോൺ 14 പ്രോ - 1,29,900 രൂപ
ഐഫോൺ 14 പ്രോ മാക്സ് - 1,39,900 രൂപ

അമേരിക്കയിലെ പ്രാരംഭ വില
ഐഫോൺ 14 സീരിസ് ഫോണുകളുടെ അമേരിക്കയിലെ പ്രാരംഭ വില
(യുഎസ് ഡോളറിലുള്ള വില, ബ്രായ്ക്കറ്റിൽ രൂപയിലുള്ള വില എന്ന ക്രമത്തിൽ )
ആപ്പിൾ ഐഫോൺ 14 - $799 ( 63,601 രൂപ
ആപ്പിൾ ഐഫോൺ 14 പ്ലസ് - $ 899 ( 71,561 രൂപ )
ഐഫോൺ 14 പ്രോ - $999 ( 79,920 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - $1099 ( 87,491 രൂപ)
സ്റ്റേറ്റുകളുടെ നികുതി അനുസരിച്ച് അമേരിക്കയിലെ വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

'മലയാളി ജങ്ഷൻ'(കാനഡ)
ഇന്ന് മലയാളി യുവത്വത്തിന്റെ ഉപജീവന പ്രതീക്ഷകൾ ഭൂരിഭാഗവും ആരംഭിക്കുന്നത് കാനഡ യാത്രയുടെ സാധ്യതകളിൽ നിന്നാണ്. പഠനത്തിനായി പോയശേഷം പാർട്ട് ടൈം ആയി പണിയെടുത്ത് ഭാവിയിൽ സുരക്ഷിതമായി സെറ്റിൽ ആകാനുള്ള ഏറ്റവും പറ്റിയ ഇടമായി മലയാളി ഇന്നു കാണുന്ന സ്ഥലമാണ് കാനഡ. ഇതിനോടകം തന്നെ മലയാളികളിൽ ഒട്ടേറെപ്പേർ അങ്ങോട്ട് ചേക്കേറിക്കഴിഞ്ഞു. അതിനാൽത്തന്നെ ഒരുകൊച്ചു മലയാളി ജങ്ഷൻ എന്ന് കാനഡയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്നു കരുതാം.

മലയാളികൾ ഏറെയുള്ള കാനഡയിലെ ഐഫോൺ 14 സീരീസുകളുടെ വില ആരംഭിക്കുന്നത് എത്രരൂപ മുതൽ ആണെന്നു നോക്കാം:
( CAD - കനേഡിയൻ ഡോളർ )
ആപ്പിൾ ഐഫോൺ 14 - CAD 1099 ( 63,601 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - CAD 1249 ( 76,222 രൂപ )
ഐഫോൺ 14 പ്രോ - CAD 1399 ( 85,376 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - CAD 1549 ( 94,530 രൂപ )

ഹോങ്കോങ്
( HK- ഹോങ്കോങ് ഡോളർ )
ആപ്പിൾ ഐഫോൺ 14 - HK 8599 ( 87,262 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - HK 7699 ( 78,129 രൂപ )
ഐഫോൺ 14 പ്രോ - CAD 8599 ( 87,262 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - HK 8599 ( 95,380 രൂപ )

സിങ്കപ്പുർ
(SGD- സിങ്കപ്പുർ ഡോളർ )
ആപ്പിൾ ഐഫോൺ 14 - SGD 1299 ( 73,893 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - SGD 1499 ( 85,270 രൂപ )
ഐഫോൺ 14 പ്രോ - SGD 1,649 ( 93,802 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - SGD 1,799 ( 1,02,335 രൂപ )

ഓസ്ട്രേലിയ
(A$- ഓസ്ട്രേലിയൻ ഡോളർ )
ആപ്പിൾ ഐഫോൺ 14 - A$1399 ( 76,312 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - A$1579 ( 86,131 രൂപ )
ഐഫോൺ 14 പ്രോ - A$1749 ( 95,404 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - A$1899 ( 1,03,586 രൂപ )

യു.എ.ഇ.
( AED- യു.എ.ഇ. ദിർഹം)
ആപ്പിൾ ഐഫോൺ 14 - AED 3,399 ( 73,711 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - AED 3,799 ( 82,385 രൂപ )
ഐഫോൺ 14 പ്രോ - AED 4,299 ( 93,228 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - AED 4,699 ( 1,01,903 രൂപ )

മലേഷ്യ
( RM- മലേഷ്യൻ റിങ്ങിറ്റ് )
ആപ്പിൾ ഐഫോൺ 14 - RM 4,199 ( 73,922 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - RM 4,699 ( 82,942 രൂപ )
ഐഫോൺ 14 പ്രോ - RM 5,299 ( 93,532 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - RM 5,799 ( 1,02,358 രൂപ )

ജപ്പാൻ
( JPY- ജാപ്പനീസ് യെൻ )
ആപ്പിൾ ഐഫോൺ 14 - JPY 1,19,800 ( 67,000 രൂപ )
ആപ്പിൾ ഐഫോൺ 14 പ്ലസ് - JPY 1,34,800 ( 75,000 രൂപ )
ഐഫോൺ 14 പ്രോ - JPY 1,49,800 ( 83,000 രൂപ )
ഐഫോൺ 14 പ്രോ മാക്സ് - JPY 1,64,800 ( 92,000 രൂപ )

ചൈന
( CNY- ചൈനീസ് യുവാൻ )
ആപ്പിൾ ഐഫോൺ 14 : CNY 5,999 ( 69,000 രൂപ)
ആപ്പിൾ ഐഫോൺ 14 പ്ലസ് : CNY 6,999 ( 80,000 രൂപ )
ഐഫോൺ 14 പ്രോ : CNY 7,999 ( 92,000 രൂപ )
ഐഫോൺ 14 പ്രോ മാക്സ്: CNY 8,999 (1.00000 രൂപ )
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470