Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Movies
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
- Sports
IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി
- News
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
Nothing Phone (1): പാട്ടിനൊപ്പം ഡാൻസ് കളിക്കും Glyph Interface; അറിയാം ഈ ട്രിക്ക്
നത്തിങ് ഫോൺ (1) വിപണിയിൽ എത്തിയിട്ട് അധിക കാലമായിട്ടില്ല. കുറഞ്ഞ കാലം കൊണ്ട് തന്നെ മാർക്കറ്റിൽ സ്വന്തം സ്ഥാനം കണ്ടെത്താൻ കാൾ പെയിയുടെ കമ്പനിയ്ക്ക് ആയിട്ടുണ്ട്. 32,999 രൂപ ( ബേസ് മോഡലിന് ) വിലയിൽ വിപണിയിൽ എത്തിയ സ്മാർട്ട്ഫോണിന് അടുത്തിടെ വിലയും കൂട്ടിയിരുന്നു. 33,999 രൂപയ്ക്കാണ് ഡിവൈസിന്റെ ബേസ് മോഡൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത് ( Nothing Phone (1)).

വളരെ ഫ്യൂച്ചറിസ്റ്റിക് ആയിട്ടുള്ള ഡിസൈൻ, ഗ്ലിഫ് ഇന്റർഫേസിന്റെ പുതുമ എന്നിവയൊക്കെയാണ് നത്തിങ് ഫോൺ (1) ന്റെ പ്രധാന ആകർഷണം. നത്തിങ് ഫോൺ (1) ലെ ഗ്ലിഫ് ഇന്റർഫേസുമായി ബന്ധപ്പെട്ട് ഒരു അടിപൊളി ട്രിക്ക് പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ട്രിക്കും ഫീച്ചറും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

ഡിഫോൾട്ട് ആയി ഫോണിൽ ലഭ്യമല്ലാത്ത ഫീച്ചർ ടെസ്റ്റിങ് മോഡിലായിരിക്കും എന്നാണ് ഡിജിറ്റൽ ലോകത്തെ സംസാരം. എന്തായാലും ഉടൻ തന്നെ നത്തിങ് ഫോൺ (1) ൽ ഈ ഫീച്ചർ ലഭ്യമാകും എന്നും കരുതാം. മ്യൂസിക് വിഷ്വലൈസേഷൻ മോഡ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചറിനെക്കുറിച്ചും ഇത് എങ്ങനെയാണ് ആക്റ്റിവേറ്റ് ചെയ്യുന്നതെന്നും അറിയാൻ തുടർന്ന് വായിക്കുക.

മ്യൂസിക് വിഷ്വലൈസേഷൻ മോഡ് ആക്ടിവേറ്റ് ചെയ്യാം
നത്തിങ് ഫോൺ വൺ (1) സ്മാർട്ട്ഫോണിലെ ഗ്ലിഫ് ലൈറ്റ്സ് ഇന്റർഫേസ് മ്യൂസിക് പ്ലേ ബാക്കിനായ് എനേബിൾ ചെയ്യാൻ ഉള്ള മ്യൂസിക് വിഷ്വലൈസേഷൻ ഫീച്ചർ ആണ് പരിചയപ്പെടുത്തുന്നത്. ഡിവൈസിൽ ഡിഫോൾട്ട് ആയി വരുന്നതല്ല ഈ ഫീച്ചർ. എന്നാൽ ഒരു ട്രിക്ക് ഉപയോഗിച്ച് മ്യൂസിക് വിഷ്വലൈസേഷൻ മോഡ് ആക്ടിവേറ്റ് ചെയ്യാനും കഴിയും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

- ഡയലറിൽ പോയി എതെങ്കിലും ഒരു നമ്പർ ടൈപ്പ് ചെയ്ത് "Abra" എന്ന പേരിൽ സേവ് ചെയ്യുക
- തുടർന്ന് ഡിവൈസ് സെറ്റിങ്സിലേക്ക് പോകുക
- സെറ്റിങ്സിൽ നിന്നും ഗ്ലിഫ് ഇന്റർഫേസ് ഓപ്ഷൻ സെലക്റ്റ് ചെയ്യണം
- അവിടെ റിങ് ടൂൺസ് ഓപ്ഷൻ കാണാൻ കഴിയും
- റിങ് ടൂൺസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് വരുന്ന പേജിൽ ആഡ് എ കോൺടാക്റ്റ് എന്ന ഓപ്ഷൻ ഉണ്ടാകും
- ആഡ് എ കോൺടാക്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നേരത്തെ സേവ് ചെയ്ത "Abra" കോൺടാക്റ്റ് ആഡ് ചെയ്യുക
- തുടർന്ന് ഒരു റിങ് ടൂൺ ഈ കോൺടാക്റ്റിനായി അസൈൻ ചെയ്യുകയും വേണം
- തുടർന്ന് ഗ്ലിഫ് ഇന്റർഫേസ് മെനുവിലേക്ക് മടങ്ങി വരിക
- അവിടെ നിങ്ങൾക്ക് മ്യൂസിക് വിഷ്വലൈസേഷൻ ഫീച്ചർ കാണാൻ കഴിയും
- നേരത്തെ ഇത് ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധിക്കുക
- മ്യൂസിക് വിഷ്വലൈസേഷൻ ഫീച്ചർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന പേജിൽ കാണുന്ന ബട്ടൺ ടോഗിൾ ഓൺ ചെയ്യുക
- ഇവിടെ ഒരു ഡയലോഗ് ബോക്സും കാണാൻ കഴിയും " ഗ്ലിഫ് ഇന്റർഫേസ് ലൈറ്റുകൾ പ്ലേ ചെയ്യുന്ന സംഗീതത്തോടൊപ്പം സിങ്ക് ആകുമെന്ന് ഇതിൽ എഴുതിയിട്ടുണ്ടാകും"
- ഇനി ഒരു പാട്ട് പ്ലേ ചെയ്യുക നിങ്ങളുടെ ഡിവൈസിലെ ഗ്ലിഫ് ഇന്റർഫേസ് സംഗീതത്തിന് അനുയോജ്യമായി ലൈറ്റ് അപ്പ് ചെയ്യുന്നത് കാണാം
- റിയർ പാനലിൽ ഗ്ലിഫ് ഇന്റർഫേസ്
6.55 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെ - 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്
- 12 ജിബി വരെ റാം ഓപ്ഷൻ, 256 ജിബി വരെ ( യുഎഫ്എസ് 3.1) ഇന്റേണൽ സ്‌റ്റോറേജ്
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778 ജി പ്ലസ് സിസ്റ്റം ഓൺ ചിപ്പ് എസ്ഒസി
- 50 മെഗാ പിക്സൽ + 50 മെഗാ പിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
- സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറ
- 4,500 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ബ്ലാക്ക്, വൈറ്റ് കളർ വേരിയന്റുകൾ
- 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് ( ബേസ് വേരിയന്റ് ) വില : 33,999 രൂപ
- 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് ( മിഡ് വേരിയന്റ് ) വില : 36,999 രൂപ
- 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് ( ടോപ്പ് എൻഡ് മോഡൽ) വില : 39,999 രൂപ




നത്തിങ് ഫോൺ (1) ഫീച്ചറുകൾ


നത്തിങ് ഫോൺ (1) വിലയും വേരിയന്റുകളും
നത്തിങ് ഫോൺ (1) മൂന്ന് വേരിയന്റുകൾ അവതരിപ്പിക്കുന്നു
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470