Home
Mobile

Samsung: ഈ ഫീച്ചറുകൾ സാംസങ് ഫോണുകളിൽ മാത്രം ?

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ എല്ലാം ഒരുപോലെയാണോ പ്രവർത്തിക്കുന്നത്. കമ്പനികൾക്ക് അനുസരിച്ച് ഡിസൈനിലും മേക്കിങിലും സോഫ്റ്റ്വെയറിലും ഇന്റർഫേസിലും എല്ലാം നിരവധി മാറ്റങ്ങൾ കാണാൻ കഴിയും. ഒഎസിന്റെ കാര്യത്തിൽ പോലും ഓരോ ബ്രാൻഡുകളും അവരുടേതായ സ്കിൻ 'പുതപ്പിച്ചാണ്' ആൻഡ്രോയിഡ് ഡിവൈസുകൾ പുറത്തിറക്കുന്നത്. വൺയുഐ സ്കിന്നിൽ പ്രവർത്തിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകളുടെ കാര്യവും ഇത് പോലെ തന്നെയാണ് (Samsung).

കമ്പനി

മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായ ഇന്റർഫേസും ലേഔട്ടും സെറ്റിങ്സും വിജെറ്റുകളും എല്ലാമാണ് സാംസങ് സ്മാർട്ട്ഫോണുകളിൽ ഉള്ളത്. മറ്റ് കമ്പനികളുടെ ആൻഡ്രോയിഡ് ഡിവൈസുകളിൽ കാണാത്ത, അതേ സമയം തന്നെ ഏറെ യൂസ്ഫുൾ ആയ നിരവധി ഫീച്ചറുകൾ സാംസങ് സ്മാർട്ട്ഫോണുകളിൽ കാണാൻ കഴിയും. ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഉപയോഗിക്കാത്ത ആപ്പുകൾ ഹൈഡ് ചെയ്യുക

ഉപയോഗിക്കാത്ത ആപ്പുകൾ ഹൈഡ് ചെയ്യുക

സ്മാർട്ട്ഫോണുകളിൽ എണ്ണമില്ലാത്ത അത്രയും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നമ്മുടെ ശീലമാണ്. ഇങ്ങനെ ഒരുപാട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് സ്ക്രീൻ മുഴുവൻ നിറഞ്ഞ് കിടക്കുമ്പോൾ വേണ്ട ആപ്പുകൾ കണ്ടെത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകാറില്ലേ. ഇതിന് പരിഹാരമായിട്ടാണ് വൺയുഐയിൽ ആപ്പുകൾ ഹൈഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്.

ഇൻസ്റ്റാൾ

നിങ്ങളായി ഇൻസ്റ്റാൾ ചെയ്തവ അൺഇൻസ്റ്റാൾ ചെയ്യാമെന്ന് ( ഇത് എപ്പോഴും ഒരു ഓപ്ഷൻ അല്ല ) കരുതാം. എന്നാൽ സാംസങിന്റേതായും ഗൂഗിളിന്റേതായും പ്രീ ഇൻസ്റ്റാൾഡ് ആയി വരുന്ന ചില ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. മാത്രമല്ല, മറ്റാരും കാണരുതെന്ന് നാം ആഗ്രഹിക്കുന്ന ചില ആപ്പുകളും കാണാറില്ലേ. ഇത്തരം ആപ്പുകൾ ഹൈഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ സാംസങിന്റെ വൺയുഐ നൽകുന്നു.

ഹൈഡ് ചെയ്യുന്ന ആപ്പുകൾ

ഹൈഡ് ചെയ്യുന്ന ആപ്പുകൾ പിന്നീട് ഹോം സ്ക്രീനിലോ ആപ്പ് ഡ്രോയറിലോ സെർച്ചിലോ കാണാൻ കഴിയില്ല. അവ വീണ്ടും വിസിബിൾ ആകണമെങ്കിൽ ആപ്പുകൾ അൺഹൈഡ് ചെയ്യേണ്ടതുണ്ട്. ആപ്പ് ഡ്രോയറിന്റെ മുകളിൽ വലത് കോണിൽ ഉള്ള ത്രീ ഡോട്ട് മെനുവിൽ ടാപ്പ് ചെയ്ത് സെറ്റിങ്സിലേക്ക് പോകുക. തുടർന്ന് ആപ്പുകൾ ഹൈഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ കാണാൻ കഴിയും.

ഡിവൈസ് ഒപ്റ്റിമൈസേഷൻ

ഡിവൈസ് ഒപ്റ്റിമൈസേഷൻ

സെറ്റിങ്സ് ഓപ്ഷനിൽ നിന്നും ബാറ്ററി ആൻഡ് ഡിവൈസ് കെയർ ഫീച്ചർ കണ്ടെത്താൻ കഴിയും. ഈ ഓപ്ഷൻ ടാപ്പ് ചെയ്താൽ ഒരു ഫോൺ മാനേജ്മെന്റ് സ്ക്രീൻ കാണാൻ കഴിയും. മറ്റ് ആൻഡ്രോയിഡ് ഡിവൈസുകളിൽ അങ്ങനെ കാണാൻ കഴിയാത്ത ഒരു സൌകര്യമാണിത്. മെമ്മറിയും സ്റ്റോറേജും ബാറ്ററിയും പോലെ നിങ്ങളുടെ ഫോണിലെ പ്രധാന ഹാർഡ്വെയറുകളെല്ലാം ഒപ്റ്റിമൈസ് ചെയ്യാൻ ഈ ഓപ്ഷൻ ഉപയോഗിക്കാൻ കഴിയും.

ബാറ്ററി ഹെൽത്ത്

ബാറ്ററി ഹെൽത്ത്, ഫ്രീ സ്റ്റോറേജ്, സിസ്റ്റം മെമ്മറി, വിവിധ സെക്യൂരിറ്റി സെറ്റിങ്സ് എന്നിവയും ഈ ഫീച്ചറിന് ഒപ്പമുണ്ട്. ഡിവൈസ് നിലവിൽ എത്രമാത്രം ഓപ്റ്റിമൈസ്ഡ് ആണെന്നുള്ളതിന്റെ റാങ്കിങും കാണാൻ കഴിയും. ഡിവൈസ് കെയർ യൂട്ടിലിറ്റികൾ എല്ലായ്പ്പോഴും ബാക്ക്ഗ്രൌണ്ടിൽ പരിശോധന നടത്തിക്കൊണ്ടേയിരിക്കും.

മാന്വൽ ഒപ്റ്റിമൈസേഷൻ

മാന്വൽ ഒപ്റ്റിമൈസേഷൻ ചെയ്യണമെന്നുള്ളവർക്കായി ഒപ്റ്റിമൈസ് നൌ ബട്ടണും നൽകിയിട്ടുണ്ട്. നിങ്ങളുടെ ഡിവൈസിൽ അനാവശ്യമായി എത്തപ്പെടുന്ന വലിയ ഫയലുകൾ, ഡ്യൂപ്ലിക്കേറ്റഡ് ഫയലുകൾ, ബാറ്ററി അമിതമായി ഉപയോഗിക്കുന്ന ആപ്പുകൾ എന്നിവയെല്ലാം കണ്ടെത്താനും ഡിവൈസ് ഒപ്റ്റിമൈസേഷൻ ഫീച്ചർ ഉപയോഗിക്കാൻ കഴിയും.

ഓൾവെയ്സ് ഓൺ ഡിസ്പ്ലെ കസ്റ്റമൈസ് ചെയ്യാം

ഓൾവെയ്സ് ഓൺ ഡിസ്പ്ലെ കസ്റ്റമൈസ് ചെയ്യാം

ലോക്ക് സ്ക്രീനിൽ എന്തെല്ലാം കാണിക്കണം , ഏങ്ങനെയാണ് അവ ഡിസ്പ്ലേ ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സാംസങ് ഫോണുകളിൽ യൂസേഴ്സിന് കൂടുതൽ നിയന്ത്രണം ഉണ്ട്. സെറ്റിങ്സിൽ നിന്ന് ലോക്ക് സ്ക്രീൻ ആൻഡ് ഓൾവെയ്സ് ഓൺ ഡിസ്പ്ലെ ഓപ്ഷനിലേക്ക് പോയി ഓൾവെയ്സ് ഓൺ ഡിസ്പ്ലെ കസ്റ്റമൈസ് ചെയ്യാൻ കഴിയും. ചില ബഡ്ജറ്റ് സ്മാർട്ട്ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമല്ലെന്ന കാര്യവും ഓർത്തിരിക്കണം.

ഡിസ്പ്ലെ ഫീച്ചർ

ഓൾവെയ്സ് ഓൺ ഡിസ്പ്ലെ ഫീച്ചർ എത്ര നേരം തുടർച്ചയായി നിൽക്കണം ഓഫ് ആകണം എന്നിവയെല്ലാം സെറ്റ് ചെയ്യാൻ കഴിയും. ഒപ്പം നിങ്ങൾക്ക് താത്പര്യമുള്ള ക്ലോക്ക് സ്റ്റൈൽ സെലക്റ്റ് ചെയ്യാനും പോർട്രെയ്‌റ്റിനും ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനും ഇടയിൽ സ്വിച്ച് ചെയ്യാനും തീമുകൾ ഡൌൺലോഡ് ചെയ്യാനും തുടങ്ങിയ നിരവധി ഓപ്ഷനുകൾ യൂസേഴ്സിന് ലഭ്യമാണ്.

സെക്യുർ ഫോൾഡർ

സെക്യുർ ഫോൾഡർ

മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സ്മാർട്ട്ഫോണുകളിൽ ലഭ്യമായ ഒരു ഫീച്ചറാണ് സെക്യുർ ഫോൾഡർ ആക്സസ്. നിങ്ങളുടെ ഡിവൈസ് സ്റ്റോറേജിന്റെ ഒരു പ്രത്യേക മേഖല അതിസുരക്ഷിതമായി സൂക്ഷിക്കുന്നതാണ് സെക്യുർ ഫോൾഡർ. ഇവിടെ മറ്റാർക്കും ആക്സസ് ലഭിക്കാതെ ഫയലുകൾ സൂക്ഷിക്കാൻ കഴിയും.

സെക്യുർ

സാംസങ് ഫോണിലെ സെക്യുർ ഫോൾഡർ ആക്സസ് ചെയ്യുന്നതിന് എക്സ്ട്രാ ഓതന്റിക്കേഷൻ ആവശ്യമാണ്. ഫിംഗർപ്രിന്റ്, പിൻ, പാറ്റേൺ എന്നിവയെല്ലാം ഉപയോഗിക്കാൻ കഴിയും ഈ ഫോൾഡറിനുള്ളിലെ എല്ലാ ഡാറ്റയും പൂർണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഹാക്കിങ് അസാധ്യമാണെന്നാണ് കമ്പനി പറയുന്നത്.

ബയോമെട്രിക്സ്

സെറ്റിങ്സിൽ നിന്നും ബയോമെട്രിക്സ് ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് സെക്യുർ ഫോൾഡർ ഓപ്ഷൻ ആക്സസ് ചെയ്യാൻ സാധിക്കും. ഓതന്റിക്കേഷൻ മെതേഡ് സെറ്റ് ചെയ്ത് കഴിഞ്ഞാൽ ഫോൾഡറിനുള്ളിലേക്ക് ഫയലുകളും ആപ്പുകളും ആഡ് ചെയ്ത് തുടങ്ങാം.

Best Mobiles in India

English summary
Samsung smartphones have different interface, layout, settings and widgets from other companies. Samsung smartphones have many useful features that are not found in Android devices of other companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X