Camera Smartphones: കിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണിയിൽ കമ്പനികൾ ഏറ്റവും വാശിയോടെ ഏറ്റമുട്ടുന്ന സെഗ്മെന്റുകളിൽ ഒന്നാണ് 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ്. നിങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ അത്യാവശ്യം മികച്ച ഫീച്ചറുകളും സ്പെക്സുമായി നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഡിവൈസുകൾ ഈ സെഗ്മെന്റിൽ ലഭ്യമാണ്. മികച്ച ക്യാമറകൾ മാത്രമല്ല, ബാറ്ററി ലൈഫ്, ശേഷിയുള്ള പ്രോസസറുകൾ എന്നിവയെല്ലാം ഈ സെഗ്മെന്റിലെ ഡിവൈസുകൾ ഓഫർ ചെയ്യുന്നു (Camera Smartphones).

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ തന്നെയാണ് മിഡ് ബജറ്റ് സെഗ്മെന്റിൽ ആധിപത്യം പുലർത്തുന്നത്. ഷവോമി, റിയൽമി, വൺപ്ലസ് തുടങ്ങിയ കമ്പനികളാണ് ഈ സെഗ്മെന്റിൽ മുന്നിൽ നിൽക്കുന്നത്. മികച്ച ക്യാമറ ക്വാളിറ്റിയും എന്നാൽ താങ്ങാൻ കഴിയുന്ന പ്രൈസ് ടാഗുമായി വരുന്ന ഡിവൈസുകൾ പരിചയപ്പെടുത്തുകയാണിന്ന്. 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാം.

മൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾമൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 19,999 രൂപ


വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി 6.59 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ ഓഫർ ചെയ്യുന്നു. ഈ സ്മാർട്ട്‌ഫോൺ 1080 x 2412 പിക്സൽ സ്‌ക്രീൻ റെസലൂഷനും ഫീച്ചർ ചെയ്യുന്നു. ക്വാൽകോം സ്മാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് ഡിവൈസിന് കരുത്ത് പകരുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 12ലാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി പ്രവർത്തിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഓഫർ ചെയ്യുന്നു.

നോർഡ് സിഇ 2 ലൈറ്റ്

64 മെഗാ പിക്സൽ പ്രൈമറി സെൻസർ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ സെൻസർ എന്നിവയുമായാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയിലെ റിയർ ക്യാമറ സജ്ജീകരണം വരുന്നത്. സ്മാർട്ട്‌ഫോണിൽ 16 മെഗാ പിക്സൽ സെൽഫി ഷൂട്ടറും നൽകിയിരിക്കുന്നു. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. ഫിംഗർ പ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്.

Oppo Reno 8: ശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തിOppo Reno 8: ശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തി

റിയൽമി 9

റിയൽമി 9

വില: 17,999 രൂപ


റിയൽമി 9 സ്മാർട്ട്ഫോൺ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. ഈ സ്മാർട്ട്‌ഫോൺ 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷനും ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസറാണ് റിയൽമി 9 സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 9 ഫീച്ചർ ചെയ്യുന്നത്. ആൻഡ്രോയിഡ് 12ലാണ് റിയൽമി 9 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് റിയൽമി 9 ഓഫർ ചെയ്യുന്നത്.

ക്യാമറ

108 മെഗാ പിക്സൽ പ്രൈമറി സെൻസർ + 8 മെഗാ പിക്സൽ സെൻസർ + 2 മെഗാ പിക്സൽ സെൻസർ എന്നിവയാണ് റിയൽമി 9 സ്മാർട്ട്ഫോണിലെ ക്യാമറകൾ. റിയൽമി 9 സ്മാർട്ട്‌ഫോണിൽ 16 മെഗാ പിക്സൽ സെൽഫി ഷൂട്ടറും നൽകിയിരിക്കുന്നു. 6 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 2 ജി, 3 ജി, 4 ജി എൽടിഇ എന്നിവയും റിയൽമി 9 ഓഫർ ചെയ്യുന്നു. ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയെല്ലാം റിയൽമി 9 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

പട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോപട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോ

സാംസങ് ഗാലക്സി എ23

സാംസങ് ഗാലക്സി എ23

വില: 18,499 രൂപ


സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് പിഎൽഎസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 1080 x 2408 പിക്സൽ സ്ക്രീൻ റെസലൂഷനും ഡിവൈസിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എ23 ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 12ലാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് സാംസങ് ഗാലക്സി എ23 വിപണിയിൽ എത്തുന്നത്.

സാംസങ് ഗാലക്സി

50 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ എന്നിവയാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സെൻസറുകൾ. 8 മെഗാ പിക്സൽ സെൽഫി ഷൂട്ടറും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. സൈഡ് ഫിംഗർ പ്രിന്റ് സെൻസറും യുഎസ്ബി ടൈപ്പ് സി പോർട്ടും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്

റിയൽമി 9 എസ്ഇ 5ജി

റിയൽമി 9 എസ്ഇ 5ജി

വില: 19,999 രൂപ


റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 1080 x 2412 പിക്സൽ സ്‌ക്രീൻ റെസലൂഷനും റിയൽമി 9 എസ്ഇ 5ജി ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസറാണ് ഡിവൈസിന് കരുത്ത് പകരുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 11ലാണ് റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഫീച്ചർ ചെയ്താണ് റിയൽമി 9 എസ്ഇ 5ജി വിപണിയിൽ എത്തുന്നത്.

സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ്

48 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ എന്നിവയാണ് റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സെൻസറുകൾ. 16 മെഗാ പിക്സൽ സെൽഫി സെൻസറും റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും റിയൽമി 9 എസ്ഇ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

OnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംOnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

Best Mobiles in India

English summary
Chinese smartphone companies dominate the mid-budget segment. Companies like Xiaomi, Realme, and OnePlus are leading in this segment. Introducing devices that come with great cameras but at an affordable price tag. Which are the best smartphones under Rs 20000?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X