ഇങ്ങനെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി; ആപ്പിളും നന്നാവും... ഐഫോണും നന്നാവും

|

ഐഫോൺ പോലെ ഐഫോൺ മാത്രമേയുള്ളൂ.. വർഷങ്ങളായി തുടരുന്ന ഈ ഒരു വിശേഷണത്തിന് ഇളക്കം തട്ടിത്തുടങ്ങുന്ന കാലമാണ്. സാംസങിന്റെ ഫോണുകൾ ഐഫോണിലും അടിപൊളിയെന്ന് പറഞ്ഞ് തുടങ്ങുന്ന യൂസേഴ്സും ധാരാളമുണ്ട്. പണ്ടത്തെപ്പോലെ സർക്കാർ ഇടപെടലുകൾ ദുർബലവുമല്ല. സാംസങ് പോലെയുള്ള ബ്രാൻഡുകൾ ആഗോള ടെക്ക് ഭീമനെ പരിഹസിച്ച് പരസ്യം പോലുമിറക്കുന്നു. ഐഫോണിന്റെ വിൽപ്പനയിലും ഗുണനിലവാരത്തിലും ഇടിവൊന്നുമില്ലെങ്കിലും ആകെയൊരു സമയദോഷം കമ്പനിയെ ചുറ്റിക്കറങ്ങിയ വർഷമാണ് കടന്ന് പോകുന്നത് (Apple IPhone 15).

ഐഫോൺ പോലെ ഐഫോൺ മാത്രമേയുള്ളൂ..

അതിനാൽ തന്നെ 2023 ആപ്പിളിനും ഐഫോണിനും സ്വയം നവീകരണത്തിനുള്ള വർഷമാണ്. ചിലത് ബാഹ്യസമ്മർദം മൂലമാണെങ്കിൽ മറ്റ് ചിലത് കമ്പനി തന്നെ നടത്തുന്നതാണ്. അത്തരത്തിൽ ഐഫോൺ സീരീസിലും വലിയ ചില മാറ്റങ്ങൾ അടുത്ത വർഷം ഉണ്ടാകും. 2023ൽ ആപ്പിൾ ഐഫോണുകളിൽ വരാൻ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (Apple IPhone 15).

ചാർജിങ് പോർട്ട്

ചാർജിങ് പോർട്ട്

ഐഫോൺ 15 സീരീസ് മുതൽ യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ടുകളായിരിക്കും ഐഫോണുകളിൽ ഉണ്ടാകുക. ഇപ്പോൾ പുറത്തിറങ്ങുന്ന ഐഫോണുകളിൽ ലൈറ്റ്നിങ് പോർട്ട് ആണ് നൽകിയിരിക്കുന്നത്. ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായി ഇതിനെ വിലയിരുത്താം. ചാർജിങ് പോർട്ടുകൾ ടെപ്പ് സി ആക്കുമെന്നത് ആപ്പിൾ തന്നെ സ്ഥിരീകരിച്ചിരുന്നു. 2024 ഓടെ എല്ലാ ഫോണുകൾക്കും യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ മതിയെന്ന് യൂറോപ്യൻ യൂണിയൻ നിയമം പാസാക്കിയിരുന്നു.

ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ഇന്ത്യ

ഇന്ത്യയടക്കമുള്ള രാജ്യങ്ങളും സമാന നിലപാടിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഐഫോൺ 15 മുതൽ ടൈപ്പ് സി ചാർജിങ് പോർട്ടുകളിലേക്ക് തിരിയാൻ ആപ്പിൾ തയ്യാറെടുക്കുന്നത്. ഒന്നിൽ കൂടുതൽ ഗാഡ്ജറ്റുകൾ ഉള്ളവർ മൂന്നും നാലും ചാർജറുകൾ യൂസ് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് ഇ മാലിന്യം കൂടാനും കാരണമാകുന്നു. ഇതേ തുടർന്നാണ് ഏകീകൃത ചാർജിങ് പോർട്ടുകൾ എന്ന ആശയം സ്വീകരിക്കപ്പെട്ടത്.

തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ

ശരിയാണെങ്കിൽ, സമ്മിശ്രപ്രതികരണത്തിന് വഴി വയ്ക്കുന്ന തീരുമാനങ്ങളിൽ ഒന്നാണിത്. ഐഒഎസ് ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആപ്പുകൾ സൈഡ് ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകുമെന്ന് ബ്ലൂംബെർഗ് പോലെയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് യൂസേഴ്സിന് ഈ സൌകര്യങ്ങൾ വളരെ മുമ്പ് തന്നെ ലഭ്യമാണ്.

ടെക് കമ്പനി

ടെക് കമ്പനികൾ തുറന്ന വിപണി ഉറപ്പാക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിയമം പാസാക്കിയിരുന്നു. ഡിജിറ്റൽ ഗേറ്റ് കീപ്പർമാർ എന്ന് വിളിക്കപ്പെടുന്ന ടെക് ഭീമന്മാർ ആപ്പ് സ്റ്റോറുകളിൽ അമിതാധികാരം കൈയ്യാളാൻ പാടില്ലെന്നതാണ് ഈ നിയമത്തിന്റെ കാതൽ. ഏത് ആപ്പ് സ്റ്റോർ, ആപ്പ് എന്നിവയിൽ തീരുമാനം എടുക്കാനുള്ള അവകാശം യൂസേഴ്സിനായിരിക്കണമെന്നും നിയമം നിഷ്കർഷിക്കുന്നു. തേർഡ് പാർട്ടി ആപ്പ് ഡെവലപ്പർമാർക്ക് ആപ്പ് സ്റ്റോറുകളിൽ അവസരം നൽകണമെന്നും ഇയു പാസാക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്

വ്യവസ്ഥ

ഈ വ്യവസ്ഥകൾ അംഗീകരിക്കാൻ ആപ്പിൾ തയ്യാറായാൽ യൂസേഴ്സിന് ഇഷ്ടമുള്ള ആപ്പ് സ്റ്റോറിൽ നിന്നും ഇഷ്ടമുള്ള ആപ്പുകൾ ഡൌൺലോഡ് ചെയ്യാം. എന്നാൽ അതോടെ ഫോണിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം അവരിലേക്ക് ചുരുങ്ങുമെന്നും അറിഞ്ഞിരിക്കുക. ആപ്പ് സ്റ്റോറിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നത് ഐഫോണുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള മാർഗങ്ങളിൽ ഒന്നായിരുന്നു.

ഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർ

സുരക്ഷ വീഴ്ച

ഇത് മാറുന്നതോടെ സുരക്ഷ വീഴ്ചകൾക്കുള്ള സാധ്യത കൂടുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനാ യൂസേഴ്സ് കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. ഐഫോണുകൾക്ക് ആപ്പ് സ്റ്റോർ മാത്രം എന്ന രീതി ആപ്പ് ഡെവലപ്പർമാർക്ക് വലിയ ചിലവ് ഉണ്ടാക്കിയിരുന്നു. തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്കും ആക്സസ് ലഭിക്കുന്നത്. ഈ ചിലവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും

ഡൈനാമിക് ഐലൻഡ്

ഐഫോൺ 14 പ്രോ മോഡലുകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് ഡൈനാമിക് ഐലൻഡ് ഫീച്ചർ. 14, 14 പ്ലസ് മോഡലുകളിൽ ഡൈനാമിക് ഐലൻഡ് സൌകര്യം ലഭ്യമായിരുന്നില്ല. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 15 ബേസ് മോഡലിലും ഡൈനാമിക് ഐലൻഡ് സൌകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

Best Mobiles in India

English summary
The year 2023 will be the year of Apple and iPhone self-innovation.Some are brought on by outside influences, while others are motivated by the business itself. As a result, the iPhone series will undergo some significant changes in 2013.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X