ദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ

|

ഒരുപാട് വലിയ കമ്പനികളും പ്രൊഡക്ടുകളും എല്ലാം ഉള്ള വലിയൊരു ബിസിനസ് ലോകമാണ് സ്മാർട്ട്ഫോൺ ഇൻഡസ്ട്രി. നിരവധി പുതിയ കമ്പനികൾ സ്മാർട്ട്ഫോൺ വ്യവസായത്തിലേക്ക് വരികയും വന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്മാർട്ട്ഫോൺ ബിസിനസിലേക്ക് കടന്ന് വരികയും എന്നാൽ പകുതി വഴിയിൽ പരാജയപ്പെട്ട് പോയതുമായ നിരവധി കമ്പനികൾ ഉണ്ട്. അത്രയധികം മത്സരാധിഷ്ഠിതമാണ് സ്മാർട്ട്ഫോൺ ഇൻഡസ്ട്രി. ഇത്തരം കമ്പനികളുടെ പരാജയത്തിന് പിന്നിൽ പല വിധ കാരണങ്ങളും ഉണ്ട്. നല്ല ബിസിനസ് തന്ത്രങ്ങൾ ഇല്ലാത്തത് മുതൽ പുതിയ കമ്പനിയോടുള്ള വിമുഖതയും ആദ്യ മോഡലുകളിലെ പോരായ്മകളും എല്ലാം അതിന് കാരണം ആകാറുണ്ട്. പകുതി വഴിയിൽ പരാജയപ്പെട്ട കമ്പനികളെക്കുറിച്ചും അവയുടെ ഡിവൈസുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുട‍‍ർന്ന് വായിക്കുക.

 

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ മാർക്കറ്റിൽ പിടിച്ച് നിൽക്കണമെങ്കിൽ എപ്പോഴും ദീർഘവീക്ഷണത്തോടെയുള്ള പ്ലാനിങും പുരോഗമിച്ച് കൊണ്ടേയിരിക്കുന്ന സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനും കമ്പനികൾക്ക് സാധിക്കണം. ധാരാളം സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വിപണിയിൽ ഉണ്ടെങ്കിലും ഇവയിൽ പലതും ഒരേ മാതൃ കമ്പനികളിൽ നിന്നുള്ളവയാണ്.

വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

ഇന്ത്യ

ഉദാഹരണത്തിന് ഇന്ത്യയിൽ വലിയ മാർക്കറ്റ് ഷെയർ ഉള്ള പ്രധാനപ്പെട്ട ചൈനീസ് ബ്രാൻഡുകളുടെ കാര്യം തന്നെ പരിഗണിക്കാം. ഓപ്പോ, വിവോ, റിയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾ ബിബികെ ഇലക്ട്രോണിക്സിന്റേതാണ്. അതേ സമയം ഷവോമി, റെഡ്മി, പോക്കോ എന്നീ ബ്രാൻഡുകളെല്ലാം ഷവോമിയുടെ കീഴിൽ വരുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ആണ്.

സാംസങ്
 

ആഗോള ആധിപത്യമുള്ള സാംസങ്, ആപ്പിൾ തുടങ്ങിയ കുറച്ച് സ്വതന്ത്ര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും വിപണിയിൽ ഉണ്ട്. ഈ ലേഖനം വിജയകരമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളെക്കുറിച്ചല്ല. മറിച്ച് വലിയ പ്രതീക്ഷകളുമായി വിപണിയിലേക്ക് വരികയും സമ്പൂർണമായി പരാജയപ്പെടുകയും ചെയ്ത കമ്പനികളെക്കുറിച്ചാണ്. ചിലരെങ്കിലും ഹുവാവേ, എൽജി, സോണി, അല്ലെങ്കിൽ എച്ച്റ്റിസി പോലെയുള്ള ബ്രാൻഡുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും.

7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

വിപണി

എന്നാൽ ഈ ബ്രാൻഡുകളെല്ലാം വിപണിയിൽ കാര്യമായ സ്വാധീനം എപ്പോഴെങ്കിലും ചെലുത്തിയിട്ടുണ്ട്. നമ്മൾ പരിഗണിക്കുന്നത്. സ്മാർട്ട്ഫോൺ വിപണിയെ ഉടച്ച് വാർക്കാൻ പോന്ന ആശയങ്ങളുമായി വിപണിയിൽ എത്തുകയും വിവിധ കാരണങ്ങളാൽ പരാജയപ്പെടുകയും ചെയ്ത ബ്രാൻഡുകളെക്കുറിച്ചാണ്. ഇവയെല്ലാം വിപണിയിലേക്ക് കാൽ കുത്തിയപ്പോൾ തന്നെ തിരിച്ചടി നേരിട്ടവരാണ്. ഈ ബ്രാൻഡുകളുടെ മാതൃ കമ്പനികളുടെ പേരുകൾ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടുകയും ചെയ്യും.

ആമസോൺ ഫയർ ഫോൺ

ആമസോൺ ഫയർ ഫോൺ

സ്മാർട്ട്ഫോൺ വിപണിയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരിക്കൽ ആഗോള ഇ കൊമേഴ്സ് ഭീമൻ ആയ ആമസോൺ ഒരു ശ്രമം നടത്തിയിരുന്നു. ആമസോൺ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ആമസോൺ ഫയർ ഫോൺ. മുൻവശത്ത് നാല് ക്യാമറകൾ, 3ഡി പെർസ്പെക്റ്റീവ് യുഐ പോലുള്ള സവിശേഷതകളുമായാണ് ആമസോൺ ഫയർ ഫോൺ വിപണിയിൽ എത്തിയത്. എന്നാൽ സ്മാർട്ട്ഫോണിന് കമ്പനി പ്രതീക്ഷിച്ച രീതിയിൽ പോസിറ്റീവ് സ്വീകരണം ലഭിച്ചില്ല. പതുക്കെ ആമസോൺ സ്‌മാർട്ട്‌ഫോൺ രംഗത്തെ അവരുടെ ഇടപെടൽ അവസാനിപ്പിക്കുകയും ചെയ്തു.

7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ

എസൻഷ്യൽ പിഎച്ച്-1

എസൻഷ്യൽ പിഎച്ച്-1

2017 കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഒന്നാണ് എസൻഷ്യൽ പിഎച്ച്-1. ആൻഡ്രോയിഡിന്റെ സഹസ്ഥാപകനായ ആൻഡ്രൂ ഇ. ബിനിൽ നിന്നുള്ള ആദ്യത്തെ സ്‌മാർട്ട്‌ഫോൺ കൂടിയാണ് എസൻഷ്യൽ പിഎച്ച്-1. എസൻഷ്യൽ പിഎച്ച്-1ന് മോഡുലാർ ആക്‌സസറികൾക്ക് സപ്പോർട്ട് ലഭിക്കുന്ന ഒരു പ്രീമിയം ഡിസൈൻ ഉണ്ടായിരുന്നു, കൂടാതെ ഡിസ്‌പ്ലെയുടെ മുകളിൽ ഒരു ചെറിയ നോച്ച് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്ന് കൂടിയാണ് ഇത്. എസൻഷ്യൽ വാണിജ്യപരമായി പുറത്തിറക്കിയ ഒരേയൊരു സ്മാർട്ട്‌ഫോൺ കൂടിയാണ് എസൻഷ്യൽ പിഎച്ച്-1.

റെഡ് ഹൈഡ്രജൻ വൺ

റെഡ് ഹൈഡ്രജൻ വൺ

സിനിമ ഗ്രേഡ് ക്യാമറകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട ബ്രാൻഡാണ് റെഡ്. ഈ ബ്രാൻഡിനെക്കുറിച്ചോ അവരുടെ ക്യാമറകളെക്കുറിച്ചോ കേൾക്കാത്തതായി ആരുമുണ്ടാകില്ല. വളരെയധികം പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ക്യാമറ കഴിവുകളുടെ കാര്യത്തിൽ. വീണ്ടും, റെഡ് ഹൈഡ്രജൻ വണ്ണിന് അത് പ്രതീക്ഷിച്ചിരുന്ന തരത്തിൽ ഒരു സ്വീകരണം വിപണിയിൽ നിന്നും ലഭിച്ചില്ല. അതിനാൽ തന്നെ സ്മാർട്ട്ഫോണിന് പിൻഗാമിയെ അവതരിപ്പിക്കാൻ കമ്പനി മെനക്കെട്ടതും ഇല്ല.

ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്

പുതുമുഖങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി

പുതുമുഖങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി

ഈ ബ്രാൻഡുകളുടെ കഥ വ്യക്തമായി സൂചിപ്പിക്കുന്നത് സ്‌മാർട്ട്‌ഫോൺ വിപണി പെട്ടെന്ന് രക്ഷപ്പെടാൻ പറ്റിയ ഒരിടമല്ല എന്നതാണ്. വാസ്തവത്തിൽ, നല്ല രീതിയിൽ വിപണി പിടിച്ച ചില ബ്രാൻഡുകൾ പോലും ഉപഭോക്താവിന്റെ പ്രതീക്ഷകൾക്കൊത്ത് പുതിയ ഡിവൈസുകൾ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
അവയൊക്കെ വിപണിയിൽ നിന്നും പതുക്കെ പുറന്തള്ളപ്പെടുകയും ചെയ്തു.

ബ്രാൻഡ് സ്റ്റോറികൾ

ഈ ബ്രാൻഡ് സ്റ്റോറികൾ വ്യക്തമായി സൂചിപ്പിക്കുന്നത്, തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണം പുതിയ ഒരു ബ്രാൻഡിൽ നിന്നുള്ള ഡിവൈസിനായി നിക്ഷേപിക്കാൻ ഉപഭോക്താക്കൾ പെട്ടെന്ന് തയ്യാറാകില്ലെന്നതാണ്. ഇതിനായി അവരെ പ്രേരിപ്പിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. ആദ്യ ഘട്ടത്തിൽ ഡിവൈസുകൾക്ക് ഉണ്ടാകാവുന്ന ചെറിയ പോരായ്മകൾക്ക് പോലും കമ്പനികൾ വലിയ വില നൽകേണ്ടി വരും.

ഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ

ബ്രാൻഡ്

വിപണിയിൽ വലിയ പ്രതീക്ഷകളുമായി വരുന്ന നത്തിങ്ങിനെക്കുറിച്ച് നോക്കാം. അവർ അവരുടെ ആദ്യ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡ് വലിയ വെല്ലുവിളികൾ വിപണിയിൽ നിന്നും നേരിടേണ്ടി വരും. ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ നത്തിങ്ങ് എങ്ങനെ ഇത്രയധികം വെല്ലുവിളികൾ നേരിടുന്ന വിപണിയിൽ പിടിച്ച് നിൽക്കുമെന്ന ചോദ്യം തന്നെ ബാക്കിയാകുന്നു.

Best Mobiles in India

English summary
The smartphone industry is a huge business world with a lot of great companies and products all around. Many new companies are coming and going in the smartphone industry. There are many companies that are entering the smartphone business but have failed half way. The smartphone industry is so competitive.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X