Home
Mobile

iPhone 14 സ്വന്തമാക്കാം ഏറ്റവും മികച്ച ഡിസ്കൌണ്ട് ഓഫറുകളിൽ

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹമില്ലാത്ത ആരാണുണ്ടാവുകയല്ലേ. അതും കൈയ്യിലൊരു ഐഫോൺ ഉണ്ടാവുകയെന്നത് അന്തസായി കാണുന്ന ഇക്കാലത്ത്. എന്തായാലും ഐഫോണുകൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. പ്രത്യേകിച്ചും ഏറ്റവും പുതിയ ഐഫോൺ 14 സീരീസ് സ്വപ്നം കാണുന്നവർക്ക്. ലഭ്യമായതിൽ ഏറ്റവും മികച്ച ഡിസ്കൌണ്ടോടെ ആപ്പിൾ iPhone 14 നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയണം എന്നുള്ളവർ തുടർന്ന് വായിക്കുക.

iPhone 14 സ്വന്തമാക്കാം ഏറ്റവും മികച്ച ഡിസ്കൌണ്ട് ഓഫറുകളിൽ

ആപ്പിളിന്റെ പ്രീമിയം സെല്ലർ പാർട്ണേഴ്സിലൊരാളായ ഇമാജിൻ സ്റ്റോർ, ജനപ്രിയ ഓൺലൈൻ റീട്ടെയിൽ സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ ഒറ്റയടിക്ക് 4,000 രൂപയുടെ അധിക ഡിസ്കൌണ്ടിൽ യൂസേഴ്സിന് ഐഫോൺ 14 ലഭ്യമാകും. പ്ലാറ്റ്ഫോമുകൾ ഓഫർ ചെയ്യുന്ന ഡിസ്കൌണ്ടുകൾക്ക് പുറമേയാണിത്. എന്നാൽ ഒടിച്ചെന്ന് വാങ്ങിയേക്കാം എന്ന് കരുതരുത്. അങ്ങനെ എല്ലാവർക്കും ഐഫോൺ 14 ഈ അധിക ഡിസ്കൌണ്ടിൽ വാങ്ങാൻ കഴിയില്ല.

ഏച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഐഫോൺ 14 മോഡൽ വാങ്ങുന്ന കസ്റ്റമേഴ്സിനാണ് ഈ 4,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് കൂടി ലഭിക്കുന്നത്. ബാങ്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ഓഫറുകളും ഈ പ്ലാറ്റ്ഫോമുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഇമാജിൻ സ്റ്റോറിൽ നിങ്ങളുടെ പഴയ ഫോണിന് കൂടുതൽ മെച്ചപ്പെട്ട എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ നാല് ഡിവൈസുകളാണ് 14 സീരീസിൽ വിൽപ്പനയ്ക്കെത്തുന്നത് ഈ മൂന്ന് സ്റ്റോറുകളിലും ഐഫോൺ 14-ന് ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും അറിയാൻ തുടർന്ന് വായിക്കുക.


ഇമാജിൻ സ്റ്റോർ

ഐഫോൺ 14 മോഡലിന്റെ 128 ജിബി ( ബേസ് മോഡൽ ) വേരിയന്റ് 79,900 രൂപയ്ക്കാണ് ഇമാജിൻ സ്റ്റോറിൽ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റോർ ഡിസ്കൌണ്ട് എന്ന നിലയിൽ 5,000 രൂപയുടെ ഇളവും ഇമാജിൻ നൽകുന്നുമുണ്ട്. അങ്ങനെ ഡിവൈസിന്റെ ആകെ വില 74,900 രൂപയായി കുറയുന്നു. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപയുടെ അധിക ഡിസ്കൌണ്ട് കൂടി ലഭിക്കും.

പഴയ ഫോണുകൾക്ക് അത്യാവശ്യം വില നൽകുന്ന പ്ലാറ്റ്ഫോമുകളിൽ ഒന്ന് കൂടിയാണ് ഇമാജിൻ. ഉദാഹരണത്തിന് പഴയ ഐഫോൺ 12 എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ കാര്യം തന്നെ നോക്കാം. 35,000 രൂപയ്ക്ക് മുകളിൽ വരെ പഴയ ഐഫോൺ 12ന് ഇമാജിൻ എക്സ്ചേഞ്ച് വാല്യൂ നൽകുന്നുണ്ട്. പഴയ ഫോണിന്റെ മൂല്യം ഡിവൈസിന്റെ കണ്ടീഷൻ, ബാറ്ററി ലൈഫ്, നിർമിച്ച വർഷം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി മാറാനിടയുണ്ട്.


ഫ്ലിപ്പ്കാർട്ട്

73,900 രൂപയ്ക്കാണ് ഐഫോൺ 14 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് 4,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാനും ഫ്ലിപ്പ്കാർട്ടിൽ ഓപ്ഷനുണ്ട്. 20,000 രൂപയിലും മുകളിൽ വരെ ഇങ്ങനെ ഡിസ്കൌണ്ട് ലഭിക്കാം. ഐഫോൺ 12 മോഡലിന് 23,000 രൂപ റേഞ്ചിൽ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും.


ആമസോൺ

ആമസോണും ഏകദേശം സമാനമായ ഡീൽ തന്നെയാണ് ഓഫർ ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ടിലേത് പോലെ തന്നെ 73,900 രൂപ നിരക്കിലാണ് ആമസോണിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഐഫോൺ 14 വാങ്ങുന്നവർക്ക് 4,000 രൂപയുടെ അധിക ഡിസ്കൌണ്ടും ലഭിക്കും. പഴയ ഫോണുകൾക്ക് 18,000 രൂപ വരെ ഏക്സചേഞ്ച് വാല്യുവും ആമസോൺ ഓഫർ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Who doesn't want to own an iPhone? In this day and age, having an iPhone in hand is seen as a luxury. Anyway, this is the perfect time for those who are waiting to buy iPhones. Especially for those who dream of the latest iPhone 14 series. You can grab the Apple iPhone 14 at the best discount currently available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X