OnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ എത്തിയ വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ. 150 വാട്ട് റാപ്പിഡ് ചാർജിങിനുള്ള ബിൽറ്റ് ഇൻ സപ്പോർട്ടുമായി അരങ്ങേറിയ ഫോൺ, ഈ ഫീച്ചറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ്. എൻഡുറൻസ് എഡിഷനിലെ 4,500 എംഎഎച്ച് ബാറ്ററി 17 മിനിറ്റിനുള്ളിൽ റീചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ് വേരിയന്റിലും വൺപ്ലസ് 10ആർ 5ജിയെത്തുന്നു (OnePlus 10R 5G).

38,999 രൂപ പ്രാരംഭ വിലയിലാണ് ( 80 വാട്ട്, 5,000 എംഎഎച്ച്, 128 ജിബി, 8 ജിബി മോഡലിന് ) വൺപ്ലസ് 10ആർ 5ജി രാജ്യത്ത് അവതരിപ്പിച്ചത്. ഈ പ്രീമിയം സ്മാർട്ട്ഫോൺ പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളിൽ കുത്തനെയുള്ള ഡിസ്കൌണ്ടിൽ വാങ്ങാൻ അവസരം ലഭിച്ചിരിക്കുകയാണ് യൂസേഴ്സിന്. വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ വാങ്ങുന്നതിന് എന്ത് ചെയ്യണമെന്ന് നോക്കാം.

വൺപ്ലസ് 10ആർ 5ജി വാങ്ങുന്ന യൂസേഴ്സിന് ആമസോണിൽ നിന്ന് ലഭിക്കുന്ന 3,000 രൂപ ഡിസ്കൌണ്ട് കൂപ്പൺ ഉപയോഗിക്കാം. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുള്ള യൂസേഴ്സിന് 1,000 രൂപ അധിക ഡിസ്കൌണ്ടും ലഭിക്കും. ഇത് വൺപ്ലസ് 10ആർ 5ജി വാങ്ങാൻ ഉള്ള ചിലവ് 34,999 രൂപയായി കുറയ്ക്കുകയും ചെയ്യുന്നു.

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള 80 വാട്ട് വൺപ്ലസ് 10ആർ 5ജി വേരിയന്റാണ് ഈ വിലയ്ക്ക് വാങ്ങാൻ ലഭിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള 80 വാട്ട് എഡിഷനും സമാനമായ ഡിസ്കൌണ്ട് ഓഫറുകളിൽ ലഭ്യമാണ്. 3,000 രൂപയുടെ ആമസോൺ ഡിസ്കൌണ്ട് കൂപ്പണും ഈ വേരിയന്റിന് ഒപ്പം യൂസേഴ്സിന് ലഭിക്കുന്നു.

42,999 രൂപയ്ക്കാണ് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള വൺപ്ലസ് 10ആർ 5ജി 80 വാട്ട് എഡിഷൻ വിപണിയിൽ എത്തിയത്. ബാങ്ക് ഓഫറുകളും ആമസോൺ കൂപ്പണും കൂടി ഉപയോഗിച്ച് കഴിഞ്ഞാൽ ഈ വേരിയന്റിന് എഫക്ടീവ് ആയ വില ലോഞ്ച് പ്രൈസ് ആയ 42,999 രൂപയിൽ നിന്ന് 38,999 രൂപയായി കുറയും.

കൂട്ടത്തിലെ ഏറ്റവും വില കൂടിയ വൺപ്ലസ് 10ആർ 5ജി വേരിയന്റ് ആണ് 150 വാട്ട് ചാർജിങ് കപ്പാസിറ്റിയുള്ള എൻഡുറൻസ് എഡിഷൻ. 43,999 രൂപയ്ക്കാണ് ഈ വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള വേരിയന്റ് 4,500 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. നേരത്തെ പറഞ്ഞ കൂപ്പണുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ചാൽ ഈ ഡിവൈസ് 39,999 രൂപയ്ക്കും വാങ്ങാൻ കഴിയും.

വൺപ്ലസ് 10ആർ 5ജി ഫീച്ചറുകൾ
വൺപ്ലസ് 10ആർ 5ജി 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഓഫർ ചെയ്യുന്നത്. ഡിസ്‌പ്ലെയ്ക്ക് മുകളിലെ മധ്യഭാഗത്ത് ഒരു ഹോൾ പഞ്ച് കട്ട്ഔട്ടും കാണാൻ കഴിയും. 20:9 വീക്ഷണാനുപാതവും വൺപ്ലസ് 10ആർ 5ജിയുടെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. കൂടാതെ 120 ഹെർട്സ് റിഫ്രഷ് റേറ്റും വൺപ്ലസ് 10ആർ 5ജിയുടെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

ഡ്യുവൽ ടോൺ ഡിസൈനുള്ള ട്രിപ്പിൾ റിയർ ക്യാമറ ക്രമീകരണവും വൺപ്ലസ് 10ആർ 5ജി പായ്ക്ക് ചെയ്യുന്നു. 50 മെഗാ പിക്സൽ സോണി IMX766 പ്രൈമറി ക്യാമറ സെൻസറാണ് ക്യാമറ സംവിധാനത്തിന്റെ ഹൈലൈറ്റ്. 8 മെഗാ പിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാ പിക്സൽ മാക്രോ ക്യാമറ എന്നിവയെല്ലാം വൺപ്ലസ് 10ആർ 5ജിയിൽ ഫീച്ചർ ചെയ്തിട്ടുണ്ട്. സെൽഫികൾ എടുക്കാൻ 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ സെൻസറും വൺപ്ലസ് 10ആർ 5ജിയിൽ നൽകിയിരിക്കുന്നു.

12 ജിബി വരെ റാം ഓപ്ഷനുകൾ ഉള്ള വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണിന് മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് എസ്ഒസിയാണ് കരുത്ത് നൽകുന്നത്. യഥാക്രമം 5000 എംഎഎച്ച്, 4,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററികളും വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. 80W, 150W ചാർജിംഗ് ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാനും കഴിയും. ആൻഡ്രോയിഡ് 12 ബേസ്ഡ് ആയി എത്തുന്ന ഓക്സിജൻ ഒഎസ് 12 ഫോണിൽ പ്രീഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് പ്രധാനപ്പെട്ട ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും വൺപ്ലസ് 10ആറിനൊപ്പം ലഭിക്കും. നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു. ഫോറസ്റ്റ് ഗ്രീൻ, സിയറ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. അതിവേഗ ചാർജിങ്, മാന്യമായ ബാറ്ററി ബായ്ക്കപ്പ്, മികച്ച ക്യാമറകൾ, പ്രൊസസർ എന്നിങ്ങനെ വിവിധ കാരണങ്ങൾ വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആയിട്ടുണ്ട്. ഇപ്പോഴത്തെ ഓഫറുകൾ കൂടി ചേരുമ്പോൾ വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ കൂടുതൽ ആകർഷകമാകുന്നുവെന്നതിലും തർക്കമില്ല.


Click it and Unblock the Notifications








