ഫെയ്‌സ്ബുക്ക് ഫോണുമായെത്തുന്നു, ഡോകോമോ

By Super
|
ഫെയ്‌സ്ബുക്ക് ഫോണുമായെത്തുന്നു, ഡോകോമോ
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ജീവിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. അത്തരക്കാരെ ലക്ഷ്യമിട്ട് ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് റ്റാറ്റ ഡോകോമോ.

പ്രായ ഭേദമന്യേ സുഹൃത്തുക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും, പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ഭൂരിഭാഗം ആളുകളും ഇന്ന് ആശ്രയിക്കുന്നത് ഫെയ്‌സ്ബുക്കിനെയാണ്. ലൈവ് ചാറ്റിംഗ്, അഭിപ്രായങ്ങളും, ഫോട്ടോകളും, ഇഷ്ടപ്പെട്ട പാട്ടുകള്‍ ആങ്ങനെ എന്തും ഏതും സുഹൃത്തുക്കളുമായി ചൂടോടെ പങ്കുവെക്കാന്‍ ഫെയ്‌സ്ബുക്ക് വളരെയധികം സഹായകമാകുന്നുണ്ട്.

ഈയൊരു സാഹചര്യം പഠിച്ചതുകൊണ്ടാവണം ഒരു ഫെയ്‌സ്ബുക്ക് മൊബൈല്‍ ഫോണ്‍ തന്നെ ഇറക്കി കളയാം എന്നു റ്റാറ്റ ഡോകോമോ തീരുമാനിച്ചത്. വെറും 2,500 രൂപ മാത്രം വില നിശ്ചയിച്ചിരിക്കുന്ന ഈ പുതിയ ഫെയ്‌സ്ബുക്ക് ഫോണ്‍ അടുത്ത മാസത്തോടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ തികച്ചും നൂതനമായ ഹാന്‍ഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത് ഹുവാവെയാണ് എന്ന് ഡോകോമോയുടെ മൊബിലിറ്റി സര്‍വ്വീസ് തലവന്‍ ശ്രീ സുനില്‍ ടണ്‍ഡണ്‍ ആറിയിച്ചു. ഹുവാവെ ഇതിനു മുമ്പും നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുകയും അവയെല്ലാം നല്ല സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. ആ ഒരു വിജയത്തിന്റെ അല ഇവിടെ ഫെയ്‌സ്ബുക്ക് ഫോണിന്റെ കാര്യത്തില്‍ ഡോകോമോയെയും സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍, ഫ്രീ വോയ്‌സ് മിനിട്ടുകള്‍ എന്നിങ്ങനെ ഫെയ്‌സ്ബുക്ക് ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുന്ന നിരവധി ആപ്ലിക്കേഷനുകളുമായായിരിക്കും ഈ ഡോകോമോ ഫെയ്‌സ്ബുക്ക് ഹാന്‍ഡ്‌സെറ്റിന്റെ രംഗപ്രവേശം.

ഈ ഫോണിലൂടെയുള്ള ഫെയ്‌സ്ബുക്ക് ആനുഭവം മികച്ചതാക്കാന്‍ 'എഫ്' എന്നൊരു ബട്ടണ്‍ ഉണ്ടായിരിക്കും എന്നാണു വിചാരിക്കുന്നത്. എന്തെങ്കിലും സുഹൃത്തുക്കളുമായി പങ്കു വെക്കനോ, അപ്‌ഡേറ്റ് ചെയ്യാനോ, സുഹൃത്തുക്കളെ പോക് ചെയ്യാന്‍ പോലും ഈ ബട്ടണ്‍ വഴി എളുപ്പത്തില്‍ സാധിക്കും.

വര്‍ണ്ണ സമ്പന്നമായ, 2.4 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും ഈ ഫെയ്‌സ്ബുക്ക് ഫോണിന് ഉണ്ടായിരിക്കുക. വേഗത്തിലുള്ള ചാറ്റിംഗിന് ഏറ്റവും അനുയോജ്യമായ QWERTY മാതൃകയിലുള്ള കീപാഡാണ് ഇതിനുണ്ടായിരിക്കുക.

2 മെഗാപിക്‌സല്‍ ക്യാമറ, എഫ്എം റേഡിയോ, ബ്ലൂടൂത്ത്, മികച്ച ബാറ്ററി ബാക്ക്അപ്പ് എന്നിവയും ഈ ഹാന്‍ഡ്‌സെര്‌റിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടും.

ഇത്രയൊക്കെയെ തല്‍ക്കാലം ഈ പുതിയ ഡോകോമോ ഫെയ്‌സ്ബുക്ക് ഫോണിനെ കുറിച്ച് പുറത്തു വിട്ടിട്ടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ഇതിന്റെ ലോഞ്ചിനോടനുബന്ധിച്ച് പുറത്തെത്തും. ഏതായാലും വില വളരെ കുറവാണെന്നതുകൊണ്ടു തന്നെ ഈ മൊബൈലിന് ആവശ്യക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X