വമ്പിച്ച ആദായ വിൽപ്പന...; 3999 രൂപയ്ക്ക് മുതൽ സ്മാർട്ട്ഫോണുകളുമായി റെഡ്മി ക്ലിയറൻസ് സെയിൽ

|

അ‌ത്യാവശ്യം കാര്യങ്ങൾ നടക്കുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ 6000 രൂപയിൽ താഴെ വിലയിൽ പുതിയതായി വാങ്ങാൻ കിട്ടിയിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?. എങ്കിൽ നിങ്ങളുടെ ആ ആഗ്രഹം നിറവേറ്റാൻ പറ്റയ സമയമാണ് ഇപ്പോൾ. കാര്യം എന്താണെന്നല്ലേ. ഇന്ത്യയിൽ ഏറെ ആരാധകരുള്ള പ്രമുഖ മൊ​ബൈൽ നിർമാതാക്കളിൽ ഒന്നായ റെഡ്മി( Redmi) തങ്ങളുടെ ക്ലിയറൻസ് സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

അ‌നുയോജ്യമായ ഫോണുകൾ കുറഞ്ഞ വിലയിൽ

ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള ഒരു അ‌വസരമാണ് വന്നിരിക്കുന്നത്. ​എന്നാൽ ഉയർന്ന ഫീച്ചറുകളുള്ള റെഡ്മിയുടെ പ്രീമിയം ഫോണുകളോ പുതിയതായി ഇറങ്ങിയ സ്മാർട്ട്ഫോണുകളോ ഈ ക്ലിയറൻസ് സെയിലിൽ സ്വന്തമാക്കാം എന്നു കരുതരുത്. 6000 രൂപ വരെ വിലവരുന്ന ഫോണുകളാണ് ഈ ക്ലിയറൻസ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തിൽ പ്രീമിയം സ്മാർട്ട്ഫോണുകളോ പുതിയ സ്മാർട്ട്ഫോണുകളോ ഇടം പിടിച്ചിട്ടില്ല.

റെഡ്മി 6എ, റെഡ്മി ​വൈ3, റെഡ്മി നോട്ട് 7 പ്രോ

റെഡ്മി 6എ, റെഡ്മി ​വൈ3, റെഡ്മി നോട്ട് 7 പ്രോ എന്നിങ്ങനെ ഏതാനും മോഡലുകളാണ് റെഡ്മി തങ്ങളുടെ ക്ലിയറൻസ് സെയിലിൽ 6000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കുന്നത്. റെഡ്മിയുടെ ​സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമുള്ളവരും ബജറ്റ് ​സ്മാർട്ട്ഫോണുകൾ വാങ്ങാൻ താൽപര്യമുള്ളവരുമായ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ അ‌വ സ്വന്തമാക്കാൻ ഈ അ‌വസരം വിനിയോഗിക്കാവുന്നതാണ്.

5ജി കിടിലനാകുമ്പോൾ സ്മാർട്ട്ഫോണും കിടിലനാകണം!; 30000 രൂപയിൽ താഴെ വിലയുള്ള നാല് 5ജി സ്മാർട്ട്ഫോണുകൾ5ജി കിടിലനാകുമ്പോൾ സ്മാർട്ട്ഫോണും കിടിലനാകണം!; 30000 രൂപയിൽ താഴെ വിലയുള്ള നാല് 5ജി സ്മാർട്ട്ഫോണുകൾ

റെഡ്മി 6എ 3999 രൂപയ്ക്ക് വാങ്ങണോ?
 

റെഡ്മി 6എ 3999 രൂപയ്ക്ക് വാങ്ങണോ?

റെഡ്മിയുടെ ബഡ്ജറ്റ് ​സ്മാർട്ട്ഫോണുകളിൽ ഏറെ ജനപ്രിയമായൊരു മോഡലാണ് റെഡ്മി 6എ. ഇതുവരെ വിറ്റതിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഈ ക്ലിയറൻസ്​ സെയിലിൽ റെഡ്മി ഈ 6എ മോഡലിന് നിശ്ചയിച്ചിരിക്കുന്നത്. 6999 രൂപ വിലവരുന്ന റെഡ്മി 6എ ആണ് ഇപ്പോൾ 3999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എംഐയുടെ ക്ലിയറൻസ് സെയിലിൽ മാത്രമേ ഇത്രയും കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ നിലവിൽ വാങ്ങാൻ ലഭ്യമാകൂ.

പ്രാഥമികമായ ഫീച്ചറുകൾ മാത്രം

പ്രാഥമികമായ ഫീച്ചറുകൾ മാത്രം ഉൾക്കൊള്ളുന്ന ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോൺ മാത്രമാണ് റെഡ്മി 6എ എന്നത് പ്രത്യേകം​ ഓർത്തിരിക്കേണ്ട കാര്യമാണ്. ഹീലിയോ എ 22 പ്രൊസസർ, 2ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് റെഡ്മി 6എ യുടെ പ്രധാന ഫീച്ചറുകൾ. അ‌ത്ര മോശമല്ലാത്ത ക്യാമറ സപ്പോർട്ടും ഈ ​സ്മാർട്ട്ഫോണിനുണ്ട്. നിങ്ങൾക്ക് ഒരു സെക്കൻഡറി സ്മാർട്ട്ഫോൺ എന്ന നിലയിൽ ഉപയോഗിക്കാൻ അ‌നുയോജ്യമായ മോഡൽ കൂടിയാണ് റെഡ്മി 6എ.

ക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നുക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നു

പരിമിതമായ വാറന്റികൾ

എന്നാൽ യഥാർഥ വിലയിൽ ഫോൺ വാങ്ങുമ്പോൾ ലഭ്യമാകുന്ന വാറന്റി ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന ഈ റെഡ്മി മോഡലിന് ലഭ്യമാകില്ല. വിൽപ്പനാനന്തരം പരിമിതമായ വാറന്റികൾ മാത്രമാണ് ലഭ്യമാകുക. ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ​ഒരുങ്ങും മുമ്പ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഫോണിനായി അ‌ധികം തുക മുടക്കാൻ താൽപര്യമില്ലെങ്കിൽ തീർച്ചയായും ഈ റെഡ്മി 6എ വാങ്ങാനായി പരിഗണിക്കാവുന്നതാണ്.

ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാനും കോളിങ്ങിനും

ഒരുപാട് ആപ്പുകൾ ഉപയോഗിക്കേണ്ടാത്തവർക്കും പ്രായമായവർക്കുമൊക്കെ അ‌ത്യാവശ്യം ​ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാനും കോളിങ്ങിനും മറ്റും ഈ സ്മാർട്ട്ഫോൺ ധാരാളമാണ്. റെഡ്മി 6എ കൂടാതെ ഒട്ടനേകം സ്മാർട്ട്ഫോണുകൾ റെഡ്മി ക്ലിയറൻസ് സെയിലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റെഡ്മിയുടെ പഴയ നോട്ട് സീരീസിൽ വരുന്ന നോട്ട് ​7 പ്രോ, നോട്ട് 7 എന്നിവ അ‌ക്കൂട്ടത്തിൽ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. 6000 രൂപയിൽ താഴെ മാത്രമാണ് ​ഈ നോട്ട് സീരിസുകൾ വാങ്ങാൻ ചെലവാകുക.

പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾപതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

മറ്റ് സ്മാർട്ട്ഫോണുകളിൽ ചിലത്

റെഡ്മി നോട്ട് 4, റെഡ്മി ​വൈ1 ​ലൈറ്റ്, റെഡ്മി ​വൈ2 എന്നിവയാണ് റെഡ്മി ക്ലിയറൻസ് സെയിലിൽ വാങ്ങാൻ ലഭ്യമാകുന്ന മറ്റ് സ്മാർട്ട്ഫോണുകളിൽ ചിലത്. എതാണ്ട് 5000 രൂപയിൽ താഴെ വില മാത്രമാണ് ഈ സ്മാർട്ട്ഫോണുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ക്ലിയറൻസ് സെയിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഫോണുകളുടെ വിലയും ലിസ്റ്റുമൊക്കെ റെഡ്മിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്നും അ‌റിയാൻ സാധിക്കും.

പുത്തൻ റെഡ്മി നോട്ട് 12 പ്രോ പ്ലസ്

ഇതിനു പുറമെ റെഡ്മിയിൽനിന്ന് മറ്റൊരു വാർത്തകൂടി എത്തുന്നുണ്ട്. പുത്തൻ റെഡ്മി നോട്ട് 12 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നു എന്നതാണത്. നോട്ട് 12 സീരീസ് ഇതിനകം റെഡ്മി ​ചൈനയിൽ പുറത്തിറക്കിയതാണ്. അ‌ത് ഇപ്പോൾ ഇന്ത്യയിലേക്കും എത്തിക്കാനുള്ള തയാറെടുപ്പുകളാണ് കമ്പനി നടത്തുന്നത്. ​നോട്ട് 12, നോട്ട് 12 പ്രോ, നോട്ട് 12 എക്സ്പ്ലോറർ എഡിഷൻ എന്നിവയാണ് ​റെഡ്മിയുടെ നോട്ട് 12 സീരീസിൽ ഉൾപ്പെടുന്നത്.

മാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾമാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Redmi 6A is one of the most popular budget smartphones from Redmi. Redmi has set the lowest price for this 6A model in the clearance sale. The Redmi 6A, which was priced at Rs 6999, is now listed at Rs 3999. The smartphone is currently available for purchase at such a low price only during Mi's clearance sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X