ഐഫോൺ 13, ഐഫോൺ 14 ഡിസ്കൗണ്ടുകൾ വിട്ടുകള, 50000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വിൽക്കുന്നുണ്ട്!
ഐഫോൺ സ്വന്തമാക്കുക എന്ന ആഗ്രഹം നിറവേറ്റാൻ ഏറ്റവും അനുയോജ്യം ഓഫർ സെയിലുകൾ ആണ് എന്നത് നാം ഇതിന് മുൻപ് പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്, അതിൽത്തന്നെ ഏറ്റവും മികച്ചത് ഫെസ്റ്റിവൽ സെയിൽ സമയമാണ്. ഇത്തവണയും അതിൽ മാറ്റമൊന്നും വന്നിട്ടില്ല. ദീപാവലി ഓഫർ സെയിലിനോട് അനുബന്ധിച്ച് ഐഫോൺ മോഡലുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ അവസരം ഒരുക്കിയിരിക്കുന്നു. പഴയ ഐഫോൺ 13 മോഡലുകൾക്ക് മുതൽ കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 16 മോഡലുകൾക്ക് വരെ വളരെ മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാണ്. പുതിയ ഐഫോൺ 17 മോഡലുകൾ വേണ്ടവർക്ക് അവ വാങ്ങാനും അവസരമുണ്ട്.
ഈ ദീപാവലി ഓഫർ സെയിലിൽ ഐഫോൺ 13, ഐഫോൺ 14 എന്നിവയ്ക്കാണ് ഏറ്റവും വലിയ വിലക്കുറവുകൾ കാണാനാകുക. എന്നാൽ ഇവ അൽപ്പം പഴയ മോഡലുകളായി മാറിയിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായിക്കൂടിയാണ് ഈ മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നത്. പക്ഷേ പുതിയ ഐഫോണിനായി മുടക്കാൻ 50000 രൂപയിൽ താഴെ ബജറ്റ് ഉണ്ട് എങ്കിൽ ഐഫോൺ 15 തന്നെ വാങ്ങാൻ ഇപ്പോൾ അവസരമുണ്ട്.

ഐഫോൺ 15 മോഡൽ ഇപ്പോൾ ആമസോണിൽ 50000 രൂപയിൽ താഴെ വിലയിലാണ് വിൽക്കുന്നത്. ഫ്ലിപ്പ്കാർട്ടിലെ നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഡിസ്കൗണ്ടിൽ ആണ് ആമസോൺ ഇപ്പോൾ ഐഫോൺ 15 ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയതായി ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 13, 14 മോഡലുകളെക്കാൾ മികച്ച ഓപ്ഷൻ ഐഫോൺ 15 ആയിരിക്കും.
ഐഫോൺ 13 അല്ലെങ്കിൽ 14 വാങ്ങാൻ മുടക്കുന്നതിനൊപ്പം കുറച്ച് പണം കൂടി കണ്ടെത്താനായാൽ അവയെ അപേക്ഷിച്ച് പുതിയ മോഡലായ ഐഫോൺ 15 വാങ്ങാനാകും. ഉദാഹരണത്തിന് വിജയ് സെയിൽസിൽ ഐഫോൺ 13 ഏകദേശം 43,990 രൂപയ്ക്കാണ് (നിലവിൽ ഏറ്റവും കുറഞ്ഞ വില) ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിൽ ഐഫോൺ 15 ഇപ്പോൾ 47999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അതായത് ഐഫോൺ 13 വാങ്ങുന്നതിനെക്കാൾ ഏതാണ്ട് 4000 രൂപയ്ക്കടുത്ത് അധികമായി മുടക്കാൻ തയാറായാൽ നിരവധി പുതിയ ടെക്നോളജികൾ ഉൾപ്പെടെ അവതരിപ്പിച്ച ഐഫോൺ 15 മോഡൽ സ്വന്തമാക്കാനാകും. ഏറ്റവും മികച്ച ഫെസ്റ്റിവൽ ഡീലുകളിൽ ഒന്നായി ആമസോണിലെ ഐഫോൺ 15 ഡീൽ വിലയിരുത്താനാകും. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1439 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ അല്ലെങ്കിൽ 750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഓപ്ഷനുകളും ആമസോണിലുണ്ട്.
ഐഫോൺ 13, ഐഫോൺ 14 എന്നിവയ്ക്ക് ശേഷം വന്ന മോഡൽ ആയതിനാൽ തന്നെ അവയിലുള്ളതിനെക്കാൾ മികച്ച നിരവധി ഫീച്ചറുകൾ ഐഫോൺ 15 മോഡലിൽ നേടാനാകും. ഡൈനാമിക് ഐലൻഡ് ഉൾപ്പെടെയുള്ളവ അതിന് ഉദാഹരണമാണ്. മറ്റൊന്ന് സോഫ്റ്റ്‌വെയർ പിന്തുണയാണ്. 2030 വരെ ഐഫോൺ 15ന് സോഫ്റ്റ്‌വെയർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഐഫോൺ 13, 14 മോഡലുകൾ വാങ്ങുമ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടുതൽ കാലം ഒഎസ് പിന്തുണ ലഭിക്കുക 15 മോഡലിന് തന്നെയാണ്.
പുതിയ ഒരു ഐഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിൽ പരിഗണിക്കാവുന്ന ഒരു ഓപ്ഷൻ ഐഫോൺ 15 ആണ്. എന്നാൽ ഇത് ഏറ്റവും മികച്ച ഐഫോൺ ഓപ്ഷനാണ് എന്ന് പറയാനാകില്ല. കാരണം ഐഫോൺ 16, പുതിയ ഐഫോൺ 17 മോഡലുകൾ വിപണിയിലുണ്ട്. എന്നാൽ അവ വാങ്ങാൻ കൂടുതൽ തുക ചെലവഴിക്കാൻ തയാറാകേണ്ടിവരും എന്നുമാത്രം.

ഐഫോണുകൾ വാങ്ങണം എന്ന കഠിനമായ ആഗ്രഹം കൊണ്ടുനടക്കുന്നവർക്ക് 50000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഒരു ഓപ്ഷനായാണ് ഐഫോൺ 15 മോഡലിനെ കാണപ്പെടുന്നത്. അതേസമയം ഈ വിലയിൽ ഇതിനെക്കാൾ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ആൻഡ്രോയിഡ് ഫോണുകൾ ലഭ്യമാണ് എന്നത് വേറെ കാര്യം. എങ്കിലും ഐഫോണിന് ലഭിക്കുന്ന ഒരു ശ്രദ്ധയും അംഗീകാരവും ഈ ആൻഡ്രോയിഡ് ഓപ്ഷനുകൾക്ക് ഒരുപക്ഷേ ലഭിച്ചേക്കില്ല.


Click it and Unblock the Notifications








