ഡ്രോണ്‍, യുണക്‌റ്റോയുടെ ആദ്യ ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണ്‍

Posted By:

ഡ്രോണ്‍, യുണക്‌റ്റോയുടെ ആദ്യ ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണ്‍

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണക്കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതില്‍ കൂടുിതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട് ഇപ്പോള്‍.  കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലെനോവോ പോലുള്ള കമ്പനികള്‍ പതുക്കെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും പരീക്ഷണത്തിനിറങ്ങി കഴിഞ്ഞു.

ചെറിയ വിലയുള്ള ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന യുണെക്‌റ്റോ അവരുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുമായി രംഗത്തെത്തിയിരിക്കുന്നു.  ഡ്രോണ്‍ എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര്.

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റം

  • ഡ്യുവല്‍ സിം സപ്പോര്‍ട്ട്

  • 3.2 ഇഞ്ച് എച്ച്ജിവിഎ ടച്ച് സ്‌ക്രീന്‍

  • ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍

  • 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • ജിയോ ടാഗിംഗ്
യുണക്‌റ്റോയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണായ ഡ്രോണിന് നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകള്‍ ഉണ്ട്.  വളരെ ഒതുക്കമുള്ള ഡിസൈനാണ് ഈ ഹാന്‍ഡസെറ്റിന്.  വലിപ്പം ചെറുതായതിനാല്‍ ഈ മൊബൈല്‍ എവിടെ വേണമെങ്കിലും കൂടെ കൊണ്ടു നടക്കാം എന്നൊരു സൗകര്യവും ഉണ്ട്.

എല്ലാ യുണക്‌റ്റോ ഫോണുകളെയും പോലെ ഈ ഹാന്‍ഡ്‌സെറ്റും പതിവുപോലെ ഡ്യുവല്‍ സിം സംവിധാനമുള്ളതാണ്.  അതിനാല്‍ ഒരേ സമയം രണ്ട് വ്യത്യസ്ത നെറ്റ് വര്‍ക്കുകളുടെ സേവനം ഉറപ്പാക്കാന്‍ സാധിക്കുന്നു.  അതേസമയം രണ്ട് സിം ഉണ്ടെന്നു വെച്ച് കോണ്ടാക്റ്റ് ലിസ്റ്റ് ഒന്നു മതി താനും.

എപ്പോഴും യാത്രയിലായിരിക്കുന്നവര്‍ക്കാണ് ഈ ഡ്യുവല്‍ സിം സംവിധാനം കൂടുതല്‍ സഹായകമാകുക.  കാരണം ഒരേ സമയം ഡൊമെസ്റ്റിക് സിമ്മും ഇന്റര്‍നാഷണല്‍ സിമ്മും ഉപയോഗപ്പെടുത്താന്‍ ഈ ഫോണില്‍ കഴിയുന്നു.  അങ്ങനെ യാത്രയിലുടനീളം സിം മാറ്റിക്കൊണ്ടേയിരിക്കേണ്ട ഗതികേട് ഒഴിവാക്കാം.

3.2 ഇഞ്ച് ഉള്ള ഇതിന്റെ സ്‌ക്രീനിന് എച്ച്ജിവിഎ റെസൊലൂഷന്‍ ഉണ്ട്..  ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റി ഒപ്ഷനുകളുടെ സാന്നിധ്യം ഡാറ്റ ഷെയറിംഗും ട്രാന്‍സ്ഫറിംഗും എളുപ്പമാക്കുന്നു.  കൂടെ വെബ് ബ്രൗസിംഗും.

ഡ്രോണ്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ല.  എന്നാല്‍ ചെറിയ വിലയാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot