മെയ്‌സു, ചൈനീസ് ഡ്യുവല്‍-കോര്‍ സ്മാര്‍ട്ട്‌ഫോണ്‍

By Shabnam Aarif
|
മെയ്‌സു, ചൈനീസ് ഡ്യുവല്‍-കോര്‍ സ്മാര്‍ട്ട്‌ഫോണ്‍

ഏതൊരു യൂറോപ്യന്‍, അമേരിക്കന്‍ ഗാഡ്ജറ്റുകളേക്കാള്‍ മികച്ചു നില്‍ക്കുന്നവയാണ് ചൈനീസ് കമ്പനികള്‍ വിപണിയിലെത്തിച്ചു കൊണ്ടിരിക്കുന്നത്.  വില കുറവുള്ള ഉല്‍പന്നങ്ങള്‍ എന്ന ഇമേജില്‍ നിന്നും ഒരുപാടു വളര്‍ന്നിരിക്കുന്നു ചൈനീസ് കമ്പനികള്‍.

മെയ്‌സു സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ചൈനീസ് ഗാഡ്ജറ്റ്.  കാഴ്ചയിലും വളരെ സ്മാര്‍ട്ട് ആണ് ഈ ഡ്യുവല്‍-കോര്‍ സ്മാര്‍ട്ട്‌ഫോണ്‍.  2012 ജനുവരി 1നു പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുകയാണ് മെയ്‌സു സ്മാര്‍ട്ട്‌ഫോണ്‍.

 

മെയ്‌സുന്റെ തന്നെ ക്വാഡ്-കോര്‍ ഫോണിന്റെ പിന്‍ഗാമിയാണ് ഈ പുതിയ മെയ്‌സു സ്മാര്‍ട്ട്‌ഫോണ്‍ എന്നു പറയാം.  സാധാരണ വില കുറഞ്ഞ ചൈനീസ് ഫോണുകലുമായി കാഴ്ചയില്‍ പോലും ഒരു സാമ്യവുമില്ല ഈ ഫോണിന്.  എന്നാല്‍ ഐഫോണുമായി കാഴ്ചയില്‍ ചില സാമ്യങ്ങളുണ്ടെന്നു കാണാം.

 

ഫീച്ചറുകള്‍:

  • 0.41 ഇഞ്ച് കട്ടി

  • 1080പി വീഡിയോ റെക്കോര്‍ഡിംഗ് ഉള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • ക്യാമറയ്ക്ക് എല്‍ഇഡി ഫ്ലാഷ് സംവിധാനം

  • തികച്ചും വ്യത്യസ്തമായ നാവിഗേഷന്‍ ബട്ടണുകള്‍

  • 4 ഇഞ്ച് എവിഎസ് ഡിസ്‌പ്ലേ
ബഹളങ്ങള്‍ തടസ്സപ്പെടുത്താതിരിക്കാന്‍ ഈ മെയ്‌സു സ്മാര്‍ട്ട്‌ഫോണിന് ഒരു പ്രത്യേക സെക്കന്ററി മൈക്രോഫോണ്‍ ഉണ്ട്.  ഇതിന്റെ പെന്റബാന്റ് 3ജി കണക്റ്റിവിറ്റി, എച്ച്എസ്പിഎ+ സപ്പോര്‍ട്ട് എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട രണ്ടു പ്രത്യേകതകള്‍.

യുഎസ്ബി, എംഎച്ച്എല്‍-എച്ച്ഡിഎംഐ എന്നിവയ്‌ക്കൊപ്പം മൈക്രോ സിമ്മും ഈ ഫോണിലുണ്ട്.  മറ്റൊരു പ്രധാന പ്രത്യേകത ഡ്യുവല്‍-കോര്‍ 1.4 ജിഗാഹെര്‍ഡ്‌സ് സാംസംഗ് എക്‌സിനോസ് 4210 എസ്ഒസി പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ആണ്.

16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റിയുണ്ട് ഈ മെയ്‌സു സ്മാര്‍ട്ട്‌ഫോണിന്.  മെയ്‌സു എംഎക്‌സ് ഇപ്പോള്‍ മെയ്‌സു ഓപറേറ്റിംഗ് സിസ്റ്റമായ ഫ്‌ളൈമിനൊപ്പം ആന്‍ഡ്രോയിഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ 2012ല്‍ ഇവ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലായിരിക്കും എന്ന് മെയ്‌സു പ്രഖ്യാപിച്ചു കഴിഞ്ഞു.

2012 മെയ്‌സു എംഎക്‌സ് ചൈനയില്‍ ഇറങ്ങും എന്ന് അറിവായിട്ടുണ്ടെങ്കിലും ഇവ എന്ന് അന്താരാഷ്ട്ര വിപണിയിലിറങ്ങും, ഇന്ത്യയിലെത്തുമോ എന്നൊന്നും ഇപ്പോള്‍ അറിയില്ല.

20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഈ മെയ്‌സു സ്മാര്‍ട്ട്‌ഫോണുകളുടെ വില പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X