യോട്ട ഡ്യുവല്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം ലോഞ്ച് ചെയ്യും

Posted By:

റഷ്യന്‍ കമ്പനിയായ യോട്ട നിര്‍മിക്കുന്ന ഡ്യുവല്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ക്രിസ്മസിനു മുമ്പ് ലോഞ്ച് ചെയ്‌തേക്കും. ഒരുവശത്ത് സാധാരണ ഹൈ ഡെഫ്‌നിഷ്യന്‍ സ്‌ക്രീനും മറുവശത്ത് ഇ-ബുക് റീഡറിനു സമാനമായ ഡിസ്‌പ്ലെയുമാണ് ഫോണിനുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിവിധ ടെക് ഷോകളില്‍ ഫോണ്‍ പ്രദര്‍ശിച്ചിപ്പിരുന്നെങ്കിലും എന്നാണ് പുറത്തിറക്കുക എന്ന് കമ്പനി അറിയിച്ചിരുന്നില്ല.

4.3 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ആന്‍ഡ്രോയ്ഡ് ഫോണിന് നാല്‍പതിനായിരം രൂപയ്ക്കു മുകളിലായിരിക്കും വില. ഒരു വശത്തെ LCD സ്‌ക്രീന്‍ സ്ധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും മറുവശത്തെ ഇ-ഇങ്ക് സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ സ്വീകരിക്കാനും ഇ-പേപ്പറുകള്‍ വായിക്കാനും ഉപകരിക്കും. കൂടുതല്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ടു സാധിക്കും.

ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

ഒരുവശത്ത് 720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് എല്‍.സി.ഡി. സ്‌ക്രീന്‍
മറുവശത്ത് 360-640 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഓപ്പറേറ്റിംഗ് സിസ്റ്റം
1.5 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
2 ജി.ബി. റാം
32 ജി.ബി. അല്ലെങ്കില്‍ 64 ജി.ബി. ഇന്റേണല്‍ മെമ്മറി
12 എം.പി. പ്രൈമറി ക്യാമറ
1800 mAh ബാറ്ററി

യോട്ട ഡ്യുവല്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം ലോഞ്ച് ചെയ്യും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot