Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Vivo Foldable: ഞെട്ടിക്കാൻ വിവോ? പുതിയ വിവോ ഫോൾഡബിൾ എത്തുന്നത് അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുമായി
സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും പുതിയ തരംഗങ്ങളിൽ ഒന്നാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ. സാംസങ് തുടങ്ങി വച്ച ട്രെൻഡിന് പിന്നാലെ ഹുവാവേ പോലെയുള്ള മറ്റ് നിരവധി കമ്പനികളും ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചു. ഈ വർഷം ആദ്യം വിവോയും ഫോൾഡബിൾ സ്മാർട്ട്ഫോൺ ക്ലബിൽ അംഗത്വം എടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (Vivo Foldable).

ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ വിവോ എക്സ് ഫോൾഡ് ആണ് കമ്പനിയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ. മാസങ്ങൾക്കിപ്പുറം പുതിയ തലമുറ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് വിവോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കമ്പനിയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും ഇപ്പോഴും വ്യക്തമല്ല.

അതേ സമയം തന്നെ ചില ലീക്ക് റിപ്പോർട്ടുകളും ടിപ്പുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് വിവോയുടെ പുതിയ ഫോൾഡബിളിലെ അൾട്രാസോണിക് ഫിംഗർപ്രന്റ് സെൻസറിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്. പുതിയ വിവോ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ ഡ്യുവൽ സ്‌ക്രീൻ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുകൾ ഫീച്ചർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു ഫോൾഡബിൾ സ്മാർട്ട്ഫോണിൽ ഓൺ സ്ക്രീൻ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നത് ഒരു റിഫ്രഷിങ് ഐഡിയ തന്നെയാണ്. പ്രത്യേകിച്ചും വിപണിയിൽ ഏറ്റുമുട്ടുന്ന മറ്റ് ഡിവൈസുകൾ സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ചെയ്യുന്നതിനാൽ. ഇത് വിവോ ഫോൾഡബിളിനെ കൂടുതൽ ആകർഷകമാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വിവോ സമീപഭാവിയിൽ രണ്ട് ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരെണ്ണം ഈ വർഷം ആദ്യം പുറത്തിറക്കിയ വിവോ എക്സ് ഫോൾഡ് സ്മാർട്ട്‌ഫോണിന്റെ പിൻഗാമി എന്ന നിലയിൽ ആയിരിക്കും വിപണിയിൽ എത്തുക. രണ്ടാമത്തെ ഡിവൈസ് വെർട്ടിക്കൽ ഫ്ലിപ്പ് അല്ലെങ്കിൽ ക്ലാംഷെൽ ഫോൾഡബിൾ ഡിസൈനിൽ ആയിരിക്കും വിപണിയിൽ എത്തുകയെന്നും കരുതുന്നു.

വിവോ എക്സ് ഫോൾഡ് ഫീച്ചറുകൾ
8.03 ഇഞ്ച് ഇ5 എൽടിപിഒ ഒഎൽഇഡി 3.0 യുടിജി ഡിസ്പ്ലെയാണ് വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2കെ റെസല്യൂഷൻ, 4:3.5 ആസ്പക്റ്റ് റേഷ്യോ എന്നിവയും വിവോ എക്സ് ഫോൾഡിന്റെ മെയിൻ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

6.53 ഇഞ്ച് ഇ5 ഒഎൽഇഡി പാനലാണ് സെക്കൻഡറി ഡിസ്പ്ലെ എന്ന രീതിയിൽ നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്, 100 % ഡിസിഐ പി3 കളർ ഗാമെറ്റ്, 21:9 ആസ്പക്റ്റ് റേഷ്യോ എന്നിവയാണ് വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോണിലെ സെക്കൻഡറി ഡിസ്പ്ലെയുടെ സവിശേഷതകൾ.

കസ്റ്റം മെയ്ഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ് വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. എൽപിഡിഡിആർ5 റാമും യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിന് മുകളിൽ കമ്പനിയുടെ കസ്റ്റം മെയ്ഡ് യൂസർ ഇന്റർഫേസിലാണ് വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

50 മെഗാ പിക്സൽ സാംസങ് ജിഎൻ 5 പ്രൈമറി സെൻസർ, 48 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാ പിക്സൽ പോർട്രെയ്റ്റ് ലെൻസ്, 5 മെഗാ പിക്സൽ പെരിസ്കോപ്പിക് ടെലിഫോട്ടോ ലെൻസ് എന്നിവയാണ് വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോണിലെ റിയർ ക്യാമറകൾ.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി സെൻസറും വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. 4,600 എംഎഎച്ച് ബാറ്ററിയാണ് രണ്ട് ഡിസ്പ്ലെകൾ ഉള്ള വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 66 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടും വിവോ എക്സ് ഫോൾഡ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470