മൈക്രോമാക്‌സിന്റെ എ50 സൂപ്പര്‍ഫോണ്‍ നിന്‍ജയുടെ വില 4,999 രൂപ

Posted By: Super

മൈക്രോമാക്‌സിന്റെ എ50 സൂപ്പര്‍ഫോണ്‍ നിന്‍ജയുടെ വില 4,999 രൂപ

ആപ്പിള്‍ സിരിയെ പോലെ പ്രവര്‍ത്തിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് സേവനമായ എയ്ഷ ഉള്‍പ്പെടുന്ന മൈക്രോമാക്‌സിന്റെ സ്മാര്‍ട്‌ഫോണാണ് എ50 സൂപ്പര്‍ഫോണ്‍ നിന്‍ജ. വെറും 4,999 രൂപയ്ക്ക്് വിപണിയിലെത്തുന്ന ഇതിന് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം മുതല്‍ മികച്ച ക്യാമറ പിന്തുണ വരെയുണ്ട്.

പ്രധാന സവിശേഷതകള്‍

  • കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 110 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബ്രഡ്

  • 650 മെഗാഹെര്‍ട്‌സ് പ്രോസസര്‍

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • 32 ജിബി വരെ എക്‌സ്‌റ്റേണല്‍ സ്റ്റോറേജ് പിന്തുണ

  • ജിപിആര്‍എസ്, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍

  • 2ജി, 3ജി നെറ്റ്‌വര്‍ക്ക് പിന്തുണ

  • 1200mAh ബാറ്ററി

ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണാണ് എ50. ഇതിലെ ബാറ്ററിയ്ക്ക് 240 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈയും 4 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും നല്‍കാനാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot