സാംസംഗ് ഗാലക്‌സി എസ് ഡ്യുവല്‍ സിം മോഡലും

Posted By: Staff

സാംസംഗ് ഗാലക്‌സി എസ് ഡ്യുവല്‍ സിം മോഡലും

ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഗാലക്‌സി വൈ ഡ്യുവോസ്, ഗാലക്‌സി ഏസ് ഡ്യുവോസ് ഫോണുകള്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ കമ്പനി മറ്റൊരു ഗാലക്‌സി മോഡല്‍ കൂടി ഇറക്കുന്നു. ഗാലക്‌സി എസിന്റെ ഡ്യുവല്‍ സിം വേര്‍ഷനാണ് കമ്പനി ഇറക്കുന്നത്. സാംസംഗില്‍ നിന്നും ഏറ്റവും വിലക്കൂടുതലില്‍ എത്തുന്ന ആദ്യത്തെ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണാകും ഇത്.

ഗാലക്‌സി എസ് ഡ്യുവോസ് ഓഗസ്റ്റ് അവസാനത്തോടെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നറിയുന്നു. രണ്ട് ജിഎസ്എം സിമ്മുകളെയാകും ഫോണ്‍ പിന്തുണക്കുക. 4 ഇഞ്ച് ഡിസ്‌പ്ലെയിലെത്തുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാകും പ്രവര്‍ത്തിക്കുക. 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ5 പ്രോസസര്‍, അഡ്രനോ 200 ഗ്രാഫിക്‌സ് പ്രോസസര്‍, 4 ജിബി ഇന്റേണല്‍ മെമ്മറി, 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണില്‍ പ്രതീക്ഷിക്കുന്ന മറ്റ് സൗകര്യങ്ങള്‍.

മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ മെമ്മറി  32 ജിബി വരെ വിപുലപ്പെടുത്താനുമാകും. വൈഫൈ, 3ജി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായെത്തുന്ന ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ 21,000 രൂപയ്ക്കാകും എത്തുകയെന്ന് പ്രതീക്ഷിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot