മോട്ടറോളയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

By Shabnam Aarif
|
മോട്ടറോളയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ട് കാലങ്ങളായി.  മോട്ടറോള ഹാന്‍ഡ്‌സെറ്റുകളല്ലാതെ വേറൊരു മൊബൈല്‍ ഫോണും കിട്ടാത്ത കാലവും ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികള്‍ നിരവധിയാണ്.  എന്നാലും ഇപ്പോഴും മോട്ടറോള ഫോണുകള്‍ തന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഏറെയാണ്.

മോട്ടറോളയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റാണ് എക്‌സ്ടി532.  മികച്ച ഫീച്ചറുകളുള്ള ഒരു സ്റ്റൈലന്‍ മൊബൈല്‍ ആണിത്.

ഫീച്ചറുകള്‍:

  • ഡ്യുവല്‍ സിം

  • ടച്ച് സ്‌ക്രീന്‍

  • 3.5 ഇഞ്ച് ഡിസ്‌പ്ലേ

  • വൈബ്രേഷന്‍ അലര്‍ട്ട്, എംപി3 റിംഗ് ടോണുകള്‍

  • 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി

  • ജിപിആര്‍എസ്/എഡ്ജ് സപ്പോര്‍ട്ട്

  • ഡബ്ല്യു ലാന്‍

  • ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി ഒപ്ഷനുകള്‍
115 ഗ്രാം ഭാരമുള്ള ഈ പുതിയ മോട്ടറോള ഫോണിന്റെ നീളം 114 എംഎം, വീതി 62 എംഎം, കട്ടി 12 എംഎം എന്നിങ്ങനെയാണ്.  ഒറൊറ്റ നിറത്തില്‍, ബാര്‍ ആകൃതിയില്‍ വരുന്ന ഈ ഫോണിന്റെ ഒതുക്കമുള്ള ഡിസൈന്‍ ഇതിനെ കൊണ്ടു നടക്കാന്‍ എളുപ്പമുള്ളതാക്കുന്നു.

320 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഈ മോട്ടറോള ഹാന്‍ഡ്‌സെറ്റിനുള്ളത്.  2592 x 1936 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന ക്യാമറ.  ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സംവിധാനങ്ങളുണ്ട് ഈ ക്യാമറയ്ക്ക്.  ജിയോ-ടാഗിംഗ് ഒപ്ഷനും ഇതിനുണ്ട്.

800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം7227ടി - 1 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ മോട്ടറോള ഹാന്‍ഡ്‌സെറ്റിന്.  അഡ്രിനോ 200 ഇതിലെ ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ്.

ഇതിന്റെ സിസ്റ്റം മെമ്മറി 512 എംബിയാണ്.  അതുപോലെ ഇന്റേണല്‍ മെമ്മറിയും 512 എംബിയാണ്.  മികച്ച ബാറ്ററി ബാക്ക്അപ്പ് ഉള്ള ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3.7 അഥവാ ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമിലാണ്.

ഡോക്യുമെന്റ് വ്യൂവര്‍, ഓര്‍ഗനൈസര്‍, മീഡിയപ്ലെയര്‍ എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു.  30,000 രൂപയോളം ആണ് മോട്ടറോള എക്‌സ്ടി532 സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X