മണ്ണടിയുന്ന മൊബൈല്‍ ടെക്‌നോളജികള്‍
റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍

മരണം പൂര്‍ത്തിയായ ടെക്‌നോളജിയായി റസിസ്റ്റീവ് ടച്ച്‌സ്‌ക്രീനിനെ പരിചയപ്പെടുത്താന്‍ സാധ്യമല്ല. കാരണം ടച്ച്‌സ്‌ക്രീന്‍ സൗകര്യത്തോടെയെത്തുന്ന ചില അതിസാധാരണ ഫോണുകള്‍ റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ടെക്‌നോളജിയെയാണ് ആശ്രയിക്കുന്നത്. എങ്കിലും 1990കളില്‍ ആരംഭിച്ച ടച്ച്‌സ്‌ക്രീന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച ടെക്‌നോളജി എന്ന നിലയില്‍ ഇന്ന് ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്.
ഉപയോഗിക്കാനുള്ള എളുപ്പമാണ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനിനെ മുന്‍നിരയിലെത്തിക്കാന്‍ കാരണം. ഒരു ചെറിയ അളവ് വൈദ്യുത ചാര്‍ജ്ജ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനില്‍ ഉള്‍പ്പെടുന്നുണ്ട്. സ്‌ക്രീനിന് മുകളില്‍ വിരല്‍ വെക്കുമ്പോള്‍ ത്വക്ക് വൈദ്യുതിയുടെ ചെറിയൊരു അംശത്തെ കടത്തിവിടുന്നു. സെര്‍ക്യൂട്ട് ഈ ചാലകത്തെ തിരിച്ചറിഞ്ഞ് നാവിഗേഷന്‍ സാധ്യമാക്കുകയാണ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനില്‍ നടക്കുന്ന സാങ്കേതികത.
അതേ സമയം ഗ്ലാസിന് കീഴെ രണ്ട് നേരിയ തട്ടുകളായാണ് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ സ്ഥിതി ചെയ്യുന്നത്. അതില്‍ ഒന്ന് ചാലകശേഷിയുള്ളതും മറ്റൊന്ന് റസിസ്റ്റീവും ആണ്. വിരല്‍ സ്‌ക്രീനില്‍ വെക്കുമ്പോള്‍ ഇത് സോഫ്റ്റ്‌വെയര്‍ തിരിച്ചറിയുകയാണ് ചെയ്യുന്നത്. റസിസ്റ്റീവ് ടച്ച്‌സ്‌ക്രീനിന്റെ പോരായ്മ അവയ്ക്ക് മള്‍ട്ടി ടച്ച് ഇന്റര്‍ഫേസുകളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ല എന്നതാണ്. മാത്രമല്ല താരതമ്യേന ശക്തമായി വേണം സ്‌ക്രീനില്‍ സ്പര്‍ശിക്കാന്‍.


Click it and Unblock the Notifications








