ഭൗമവാരം 2019: ആമസോണില്‍ റിഫര്‍ബിഷ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകളുടെ പെരുമഴ

|

ഏപ്രില്‍ 22 ലോകമെമ്പാടും ഭൗമദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. മിക്ക രാജ്യങ്ങളും ഭൗമവാരം എന്ന പേരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഇതോട് അനുബന്ധിച്ച് നടത്തിവരുന്നു. നവീകരിച്ച (റിഫര്‍ബിഷ്) ഉപകരണങ്ങള്‍ വാങ്ങുന്നത് പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുന്നു. കാരണം ഇതുമൂലം ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവും പ്രകൃതിയിലേക്ക് വിഷവസ്തുക്കള്‍ എത്തുന്നതും വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയും. കുറഞ്ഞ വിലയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ സ്വന്തമാക്കാമെന്ന മെച്ചവുമുണ്ട്.

 
ഭൗമവാരം 2019: ആമസോണില്‍ റിഫര്‍ബിഷ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകളുടെ

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആമസോണ്‍ റിഫര്‍ബിഷ് ചെയ്ത സ്മാര്‍ട്ട്‌ഫോണുകളുടെ വന്‍നിര ഒരുക്കിയിരിക്കുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ലാപ്‌ടോപ്പുകള്‍, ഹെഡ്‌ഫോണുകള്‍, വീട്- അടുക്കള ഉപകരണങ്ങള്‍, കിന്‍ഡില്‍ മുതലായ നിരവധി ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്നതാണ്.
ഭൗമവാരം 2019: ആമസോണില്‍ റിഫര്‍ബിഷ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകളുടെ

ആമസോണില്‍ നിന്ന് വാങ്ങുന്ന സര്‍ട്ടിഫൈഡ് റിഫര്‍ബിഷ്ഡ് ഉത്പന്നങ്ങള്‍ക്ക് ഒരുവര്‍ഷം വാറന്റി ലഭിക്കും. മറ്റ് ഉത്പന്നങ്ങള്‍ക്ക് വിതരണക്കാരന്‍ ആറുമാസം വാറന്റി നല്‍കുന്നു. വില്‍പ്പനയ്ക്ക് എത്തിക്കുന്നതിന് മുമ്പ് ഒരോ ഉത്പന്നവും വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. അവയില്‍ ചിലത് താഴെക്കൊടുക്കുന്നു:

ഭൗമവാരം 2019: ആമസോണില്‍ റിഫര്‍ബിഷ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകളുടെ

ഉപകരണം പൂര്‍ണ്ണമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

കേടായ ഭാഗങ്ങള്‍ മാറ്റി പുതിയവ വയ്ക്കുന്നു.

പൂര്‍ണ്ണമായും വൃത്തിയാക്കി വീണ്ടും പരിശോധിക്കുന്നു.

പുതിയ ബോക്‌സിലേക്ക് മാറ്റുന്നു.

ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നു.

അവസാനഘട്ട ഗുണമേന്മാ പരിശോധന നടത്തി സര്‍ട്ടിഫൈഡ് റിഫര്‍ബിഷ്ഡ് സ്റ്റോക്കിലേക്ക് എടുക്കുന്നു.


ഏറ്റവും മികച്ച 10 സര്‍ട്ടിഫൈഡ് റിഫര്‍ബിഷ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ നോക്കാം.

1. അസൂസ് സെന്‍ഫോണ്‍ 5Z

1. അസൂസ് സെന്‍ഫോണ്‍ 5Z

വണ്‍ പ്ലസിന് വെല്ലുവിളി ഉയര്‍ത്തി വിപണിയിലെത്തിയ അസൂസ് സെന്‍ഫോണ്‍ 5Z-ന്റെ ശക്തി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ്. 24999 രൂപ വിലയുള്ള ഫോണ്‍ 17999 രൂപയ്ക്ക് സ്വന്തമാക്കാം. ഫുള്‍ എച്ച്ഡി+ 6.2 ഇഞ്ച് ഡിസ്‌പ്ലേ, 19:9 ആസ്‌പെക്ട് റേഷ്യോ, 6GB റാം, 64GB സ്‌റ്റോറേജ്, പിന്നില്‍ 12MP, 8MP ഇരട്ട ക്യാമറകള്‍, 8MP സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.

2. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1

2. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1

ഇത് ആസൂസ് പുറത്തിറക്കിയ പഴയൊരു ഫോണാണ്. 7499 രൂപയാണ് ഇതിന്റെ വില. ഇതിന് ഒരുവര്‍ഷം വാറന്റി ലഭിക്കും. സ്‌നാപ്ഡ്രാഗണ്‍ 636 ഒക്ടാകോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ പ്രധാന സവിശേഷതകള്‍ 3GB റാം, 32GB സ്റ്റോറേജ്, 5.99 ഇഞ്ച് ഡിസ്‌പ്ലേ, പിന്നില്‍ 13MP, 5MP ക്യാമറകള്‍, 8MP സെല്‍ഫി ക്യാമറ, 5000 mAh ബാറ്ററി എന്നിവയാണ്.

3. നോക്കിയ 8.1
 

3. നോക്കിയ 8.1

2018 ഡിസംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ നോക്കിയ 8.1-ന്റെ വില 26999 രൂപയായിരുന്നു. ഇത് ആമസോണില്‍ നിന്ന് 19999 രൂപയ്ക്ക് സ്വന്തമാക്കാനാണ് അവസരം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ പ്രധാന ആകര്‍ഷണം 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയാണ്. പിന്നില്‍ 12MP+13MP ZEISS ഇരട്ട ക്യാമറകള്‍, 20MP സെല്‍ഫി ക്യാമറ, 4GB റാം, 64GB സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 9 പൈ എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സ് കീഴടക്കും.

4. എല്‍ജി വി 30+

4. എല്‍ജി വി 30+

സ്‌നാപ്ഡ്രാഗണ്‍ 835 SoC-യില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജി വിപണിയില്‍ എത്തിച്ചത് കഴിഞ്ഞ വര്‍ഷമാണ്. റിഫര്‍ബിഷ് ചെയ്ത ഫോണിന്റെ വില 22000 രൂപയാണ്. 6 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ, 4GB റാം, 128GB സ്റ്റോറേജ്, പിന്നില്‍ 16MP+13MP ക്യാമറകള്‍, 13MP സെല്‍ഫി ക്യാമറ, 3300 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

5. നോക്കിയ 6.1 പ്ലസ്

5. നോക്കിയ 6.1 പ്ലസ്

നോക്കിയ 6.1 പ്ലസ് 4GB മോഡലിന്റെ വില 14999 രൂപയാണ്. റിഫര്‍ബിഷ് ചെയ്ത ഇതേ മോഡല്‍ ഫോണ്‍ 10482 രൂപയ്ക്ക് ലഭിക്കും. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍, 4GB റാം, 64GB സ്‌റ്റോറേജ്, 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, പിന്നില്‍ 16MP+5MP ക്യാമറകള്‍, 16MP സെല്‍ഫി ക്യാമറ, 3060 mAh ബാറ്ററി എന്നിവ വച്ച് നോക്കുമ്പോള്‍ ഇത് ആകര്‍ഷകമായ വില തന്നെയാണ്.

6. നോക്കിയ 6

6. നോക്കിയ 6

പുതിയ നോക്കിയ 6 3GB മോഡലിന്റെ വില 10999 രൂപയാണ്. റിഫര്‍ബിഷ് ചെയ്ത നോക്കിയ 6 വെറും 6999 രൂപയ്ക്ക് ആമസോണില്‍ നിന്ന് വാങ്ങാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസ്സര്‍, 3GB റാം, 32GB സ്‌റ്റോറേജ്, 5.5 ഇഞ്ച് IPS ഫുള്‍ എച്ച് എല്‍സിഡി ഡിസ്‌പ്ലേ, 3000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

7. സാംസങ് ഗാലക്‌സി S9 പ്ലസ്

7. സാംസങ് ഗാലക്‌സി S9 പ്ലസ്

സാംസങ് ഗാലക്‌സി S9 പ്ലസ് 6GB റാം, 128 GB സ്റ്റോറേജ് റിഫര്‍ബിഷ്ഡ് ഫോണിന്റെ വില 36999 രൂപയാണ്. ഇതിന്റെ യഥാര്‍ത്ഥ വില 65900 രൂപ. സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ്പ് ഫോണായ S9 പ്ലസില്‍ 6.2 ഇഞ്ച് ക്വാഡ് എച്ച്ഡി+ സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണുള്ളത്. എക്‌സിനോസ് 9810 SoC, പിന്നില്‍ 12MP+12MP ക്യാമറകള്‍, 8MP സെല്‍ഫി ക്യാമറ, 3500 mAh ബാറ്ററി എന്നിവയും വിലയ്‌ക്കൊത്ത മൂല്യം നല്‍കുന്നു.

8. മോട്ടോറോള മോട്ടോ X4

8. മോട്ടോറോള മോട്ടോ X4

സ്‌നാപ്ഡ്രാഗണ്‍ 630 SoC, 4GB റാം, 64GB സ്റ്റോറേജ് എന്നിവയാണ് മോട്ടോറോള മോട്ടോ X4-ന്റെ പ്രധാന ആകര്‍ഷണങ്ങള്‍. റിഫര്‍ബിഷ് ചെയ്ത ഫോണിന്റെ വില 8999 രൂപയാണ്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 3000 mAh ബാറ്ററി, പിന്നില്‍ 12MP+8MP ക്യാമറകള്‍, 16MP സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

9. മീ എ2

9. മീ എ2

ഷവോമിയുടെ രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണാണ് മി എ2. റിഫര്‍ബിഷ് ചെയ്ത ഫോണിന് ആമസോണില്‍ വില 9899 രൂപയാണ്. 5.99 ഇഞ്ച് ഫുള്‍ എച്ചിഡി+ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 660 SoC, 6GB റാം, 128 GB സ്റ്റോറേജ്, സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് OS, പിന്നില്‍ 12MP+20MP ക്യാമറകള്‍, 20MP സെല്‍ഫി ക്യാമറ ഇങ്ങനെ പോകുന്നു മീ എ2-ന്റെ മേന്മകള്‍.

10. റെഡ്മി 6 പ്രോ

10. റെഡ്മി 6 പ്രോ

റെഡ്മി 7 ശ്രേണിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിയിട്ടും റെഡ്മി 6 പ്രോയുടെ ജനപ്രീതിക്ക് കാര്യമായ ഇടിവുണ്ടായിട്ടില്ല. സ്‌നാപ്ഡ്രാഗണ്‍ 625SoC, 4GB റാം, 64GB സ്റ്റോറേജ് എന്നിവയോട് കൂടിയ റിഫര്‍ബിഷ് ചെയ്ത ഫോണിന്റെ ആമസോണിലെ വില 9399 രൂപയാണ്. 11999 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, പിന്നില്‍ 12MP+5MP ക്യാമറകള്‍, 5MP സെല്‍ഫി ക്യാമറ, 4000 mAh ബാറ്ററി എന്നിവ ഫോണിനെ ആകര്‍ഷകമാക്കുന്നു.

Best Mobiles in India

English summary
Earth Day is celebrated on April 22 to show support for the environment and help people learn how fragile the planet’s ecosystem is. Most countries around the world extend the celebrations for a week and call it Earth Week. Buying a refurbished gadget can help the cause since it has a far-reaching positive impact on the environment by lowering the amount of e-waste and reduction of toxins seeping into the environment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X