മികച്ച ടൈപ്പിംഗ് അനുഭവവുമായി എല്‍ജി ബീക്കണ്‍ വരുന്നു

Posted By:

മികച്ച ടൈപ്പിംഗ് അനുഭവവുമായി എല്‍ജി ബീക്കണ്‍ വരുന്നു

പ്രവര്‍ത്തന രീതി ലളിതമാണോ, ടൈപ്പിംഗ് എളുപ്പമാകുമോ, ഇമെയിലിംഗ് വേഗത്തില്‍ഡ കഴിയോമോ എന്നൊക്കെയായിരിക്കും ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഒരു ഉപഭോക്താവ് സാധാരണഗതിയില്‍ പരിശോധിക്കുന്ന അടിസ്ഥാന കാര്യങ്ങള്‍.  ടൈപ്പിംഗ് ഏളുപ്പത്തില്‍ നടക്കാന്‍ ഇപ്പോള്‍ അല്‍ഫ ന്യൂമെറിക് കീപാഡിനേക്കാള്‍ QWERTY കീപാഡ് ഉള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കാണ് ഇന്ന് ആവശ്യക്കാരേറെ.

ടൈപ്പിംഗ് ഏറെ എളുപ്പമാക്കുന്ന എല്ലാ ഫീച്ചറുകളോടെയും കൂടിയാണ് എല്‍ജി ബീക്കണ്‍ വരുന്നത്.

ഫീച്ചറുകള്‍:

  • സൈഡ്-സ്ലൈഡര്‍ ഡിസൈന്‍

  • ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • ഉയര്‍ത്താവുന്ന മെമ്മറി

  • ബ്ലൂടൂത്ത്

  • യുഎസ്ബി
124 ഗ്രാം ഭാരമുള്ള എല്‍ജി ബീക്കണിന്റെ നീളം 103 എംഎം, വീതി 53 എംഎം, കട്ടി 17 എംഎം എന്നിങ്ങനെയാണ്.  ഒരു സ്ലൈഡര്‍ ഡിസൈന്‍ ഫോണിനെ സംബന്ധിച്ചിടത്തോളം 124 ഗ്രാം എന്നത് വളരെ കുറഞ്ഞ ഭാരം ആണ്.  ഡ്യുവല്‍ കളര്‍ ടോണില്‍ വരുന്ന ഹാന്‍ഡ്‌സെറ്റിന്റെ മുന്‍വശം കറുപ്പും വശങ്ങള്‍ ഇഷ്ട നിറങ്ങളിലുമായിരിക്കും.  ഇതേ നിറത്തിലായിരിക്കും ഇതിന്റെ QWERTY കീപാഡ്.

240 x 400 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന്റെ 2.6 ഇഞ്ച് സ്‌ക്രീന്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ്.  വളരെ പതുക്കെ തൊടുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണ് ഈ ടച്ച് സ്‌ക്രീന്‍.  1.3 മെഗാപിക്‌സല്‍ ആണ് എല്‍ജി ബീക്കണിലെ ക്യാമറ.

800, 1700/2100, 1900 എന്നീ സിഡിഎംഎ ഫ്രീക്വന്‍സികള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സിഡിഎംഎ ഫോണ്‍ ആണിത്.  90 എംബിയാണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി.  കൂടാതെ 16 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഈ മൊബൈലില്‍ ഉണ്ട്.

1000 mAh ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്..  6 മണിക്കൂര്‍ ടോക്ക് ടൈമും, 480 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും ഈ ബാറ്ററി ഒരുക്കുന്നു.

എല്‍ജി ബീക്കണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 4,000 രൂപയാണ് ഇതിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot