ആന്‍ഡ്രോയ്ഡിലെ സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി കാണിക്കുന്നത് എങ്ങനെ?

By Archana V
|

എല്ലാ ആന്‍ഡ്രോയ്ഡ് ഡിവൈസ് നിര്‍മാതാക്കളും ഒഎസില്‍ പൂര്‍ണമായി ഭേദഗതികള്‍ വരുത്താന്‍ ശ്രമിക്കാറുണ്ട്. തികച്ചും വ്യത്യസ്തമായ ഒഎസ് ആണ് എന്ന് തോന്നിപ്പിക്കും വിധം യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയായിരിക്കും ലഭ്യമാക്കുക. അതേസമയം മറ്റ് ചില നിര്‍മാതാക്കള്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാറ്റങ്ങള്‍ ഒന്നും വരുത്താതെ ആയിരിക്കും ലഭ്യമാക്കുക.

ആന്‍ഡ്രോയ്ഡിലെ സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി കാണാം!

ചില ഡിവൈസുകള്‍ വാങ്ങുമ്പോള്‍ ഇന്റര്‍നെറ്റ് റീഡറും മറ്റും സ്റ്റാറ്റസ് ബാറില്‍ കാണുന്നതും മറ്റു ചിലതില്‍ കാണാന്‍ സാധിക്കാത്തതുമ ഇതിനാലാണ്.

ഏത് ആപ്പ് ഉപയോഗിക്കുകയാണെങ്കിലും ഇന്റര്‍നെറ്റ് ഡേറ്റ എത്രത്തോളം ഉപയോഗിക്കുന്നുണ്ടെന്നറിയാന്‍ ഇന്റര്‍നെറ്റ് റീഡര്‍ സഹായിക്കും. ഇന്റര്‍നെറ്റ് ഡേറ്റ എത്ര ഉണ്ടെന്നറിയാനും അത് ശരിയായി വിനിയോഗിക്കാനും ഇത് സഹായിക്കും.

നിങ്ങളുടെ ആ്ന്‍്‌ഡ്രോയ്ഡിന്റെ സ്റ്റാറ്റസ് ബാറില്‍ ഇന്റര്‍നെറ്റ് റീഡര്‍ ഇല്ല എങ്കില്‍ അത് നല്‍കുന്നത് എങ്ങന എന്ന് നോക്കാം ആന്‍ഡ്രോയ്ഡില്‍ നെറ്റ്‌വര്‍ക് ആക്ടിവിറ്റി സ്റ്റാറ്റസ് ബാറില്‍ നല്‍കുന്നത് എങ്ങനെ വളരെ എളുപ്പം ചെയ്യാവുന്ന കാര്യമാണിത്.

ആന്‍ഡ്രോയ്ഡിലെ സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി കാണാം!

സ്റ്റാറ്റസ് ബാറില്‍ ഇന്റര്‍നെറ്റ് ആക്ടിവിറ്റി കാണിക്കുന്നതിന് സഹായിക്കുന്ന ഒരു ആപ്പ് ഇതിനായി ഡൗണ്‍ലോഡ് ചെയ്താല്‍ മതി.

ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍

1. നെറ്റ് വര്‍ക് റീഡര്‍ ആക്ടിവേറ്റ ചെയ്യാനുള്ള നടപടികള്‍ വളരെ എളുപ്പമാണ്. എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ഒരൊറ്റ ആപ്പ് മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് സ്പീഡ് മീറ്റര്‍ ആപ്പ് ആണ് ഇതിനായി ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇത് സൗജന്യമായി ലഭിക്കും.

ആന്‍ഡ്രോയ്ഡിലെ സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി കാണാം!

2. ആപ്പ് ഇന്റര്‍നെറ്റ് റീഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ചിലപ്പോള്‍ സ്‌ക്രീനിന്റെ മധ്യത്തിലായിരിക്കും . ഇത് അത്ര ഉചിതമായ സ്ഥനമാകില്ല . ഇതിന് മാറ്റം വരുത്താന്‍ കഴിയും. സ്റ്റാറ്റസ് ബാറില്‍ കാണപ്പെടുന്ന ഇന്റര്‍നെറ്റ് റീഡറിന്റെ സ്ഥാനം, ഡേറ്റ ലിമിറ്റ്, സ്പീഡ്, ട്രാന്‍സ്ഫര്‍ യൂണിറ്റ് തുടങ്ങി പലതും ഉപയോക്താവിന്റെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താം.

3. സ്റ്റാറ്റസ് ബാറിലെ ഇന്റര്‍നെറ്റ് റീഡറില്‍ മാറ്റം വരുത്തുന്നതിന് ആദ്യം ഇന്റര്‍ നെറ്റ് സ്പീഡ് മീറ്റര്‍ ആപ്പില്‍ പോവുക. അതില്‍ നിന്നും സെറ്റിങ്‌സ് എടുക്കുക. സെറ്റിങ്‌സില്‍ വിഡ്ജറ്റിന്റെ സ്ഥാനം, രൂപം തുടങ്ങി പലതിലും മാറ്റം വരുത്താന്‍ ഓപ്ഷന്‍ ഉണ്ട്. ഇതിന് പുറമെ ലോക്കായിരിക്കുമ്പോള്‍ മറച്ച് വയ്ക്കാനുള്ള ഓപ്ഷനും ഉണ്ട്.

4. സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളേയോ മറ്റ് ടാസ്‌കുകളേയോ ബാധിക്കില്ല എന്നതാണ് ഈ ആപ്പ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ഇത് വളരെ സ്ഥിരതയുള്ള ആപ്പാണ്. ഈ ആപ്പ് ഇഷ്ടമായില്ലെങ്കില്‍ സ്റ്റാറ്റസ് ബാര്‍ നെറ്റ്‌വര്‍ക് റീഡര്‍ ലഭ്യമാക്കുന്ന മറ്റ് നിരവധി ആപ്പുകള്‍ വേറെയും ലഭ്യമാകും.

എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

എല്ലാം ക്ലോസ് ചെയ്തു കഴിഞ്ഞാലും ഇന്റര്‍നെറ്റ് സ്പീഡ് മീറ്റര്‍ ആപ്പ് എല്ലായ്‌പ്പോഴും ബാക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. അതിനാല്‍ അധിക ബാറ്ററി ലൈഫ് ഉപയോഗിക്കും. ഇത് ഡിവൈസിന്റെ പ്രകടനത്തെ ചെറുതായി ബാധിച്ചേക്കാം.

ആന്‍ഡ്രോയ്ഡില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി റീഡര്‍ വളരെ എളുപ്പം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗം ഇതാണ്. പരീക്ഷിച്ച് നോക്കൂ.

Best Mobiles in India

English summary
Easy way to show network activity status bar on android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X