പ്രായമായവര്‍ക്കു പ്രത്യേക ഫോണുമായി എംപോറിയയെത്തുന്നു

Posted By:

പ്രായമായവര്‍ക്കു പ്രത്യേക ഫോണുമായി എംപോറിയയെത്തുന്നു

1991ല്‍ സ്ഥാപിതമായതു മുതല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ എംപോറിയ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.  എംപോറിയ പുറത്തിറക്കുന്ന ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ആണ് എംപോറിയ ആര്‍എല്‍1.  പ്രായമായവരെ ഉദ്ദേശിച്ചാണത്രെ എംപോറിയ ഈ ഹാന്‍ഡ്‌സെറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

സാധാരണ ഫീച്ചേഴ്‌സും സ്‌പെസിഫിക്കേഷനുകളുമായാണ് എംപോറിയ ആര്‍എല്‍1 വരുന്നതെങ്കിലും ഇതു തികച്ചും ആകര്‍ഷണീയം തന്നെയാണ്.  പ്രായമായവര്‍ക്കു വേണ്ടിയുള്ള ഫോണ്‍ ആയതുകൊണ്ടു തന്നെ ഇതിന്റെ കീപാഡും കീകളും വലിയവയാണ്.  അതുകൊണ്ടുതന്നെ അക്ഷരങ്ങളും അക്കങ്ങളും വ്യക്തമായി കാണാനും, എളുപ്പത്തിലുള്ള ടൈപ്പിംഗിനും ഏറെ സഹായകമാകും.

അതുപോലെ തന്നെ സ്‌ക്രീനില്‍ തെളിയുന്ന അക്ഷങ്ങളുടെ വലിപ്പം ആവശ്യാനുസരണം കൂട്ടാനുള്ള പ്രത്യേക ബട്ടണുകളും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.  അലാറം ഐക്കണ്‍, കീപാഡ് ലോക്ക്ഡ് ആണോ, അല്ലയോ എന്നറിയാനുള്ള ഐക്കണ്‍ എന്നിവ വലുതാണ്.  അപ്പോള്‍ കാഴ്ചയ്ക്കു പ്രശ്‌നമുള്ളവര്‍ക്കും കീപാഡ് ലോക്ക്ഡ് ആണോ, അലാറം ഓണ്‍ ആണോ എന്നൊക്കെ സുഗമമായി മനസ്സിലാക്കാന്‍ പറ്റുമല്ലോ.

എല്‍ഇഡി ഫ്ലാഷ് ലൈറ്റുള്ള ഒഎല്‍ഇഡി 1.8 ഇഞ്ച് ഡിസ്‌പ്ലേയാണ് എംപോറിയ ആര്‍എല്‍1ന്റേത്.  സ്‌ക്രീന്‍ വലിപ്പം കുറവാണെങ്കിലും, അക്ഷരങ്ങളുടെ വലിപ്പം കൂട്ടാനുള്ള ഒപ്ഷന്‍ ഉള്‌ലതുകൊണ്ട് ഈ വലിപ്പക്കുറവ് ഒരു പോരായ്മയായി തോന്നുകയേയില്ല.

ഇതിന് നീണ്

ട ബാറ്ററി ലൈഫുള്ളതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്കു ചാര്‍ജ് ചെയ്യുക എന്ന ബുദ്ധിമുട്ടും ഒഴിവാക്കിയിരിക്കുന്നു.  കാര്‍ ചാര്‍ജര്‍ ഉപയോഗിച്ചും ചാര്‍ജ് ചെയ്യാവുന്ന ഈ ഹാന്‍ഡ്‌സെറ്റിന് ഹാന്‍ഡ്‌സ് ഫ്രീ ഒപ്ഷനും ഉണ്ടെന്നത് ഈ ഫോണിനെ ഏറെ ആകര്‍ഷണീയമാക്കുന്നു.

പ്രായമായവരോടൊപ്പം, കൂടുതല്‍ വലിയ കീപാഡും അക്ഷരങ്ങളും, കൂടുതല്‍ വേഗത്തിലുള്ള ടൈപ്പിംഗും ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്കും ഈ ഫോണ്‍ വളരെ അനുയോജ്യമായിരിക്കും.  ഇതുവരെ എംപോറിയ ആര്‍എല്‍1ന്റെ വിലയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു വിലയായിരിക്കും എംപോറിയ ഈടാക്കുക എന്നു പ്രത്യാശിക്കാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot