സംഗീതാസ്വാദകര്‍ക്കായി ഒരു സ്മാര്‍ട്ട് ബേസിക് ഫോണ്‍

Posted By:

സംഗീതാസ്വാദകര്‍ക്കായി ഒരു സ്മാര്‍ട്ട് ബേസിക് ഫോണ്‍

സംഗീതാസ്വാദകര്‍ക്കായി ഒരു നോക്കിയ ഡ്യുവല്‍ സിം വരുന്നു.  നോക്കിയ എക്‌സ്2-02 എന്നു പേരിട്ടിരിക്കുന്ന ഈ ഡ്യുവല്‍ സിം ഫോണ്‍ ഒരു ജിഎസ്എം ഹാന്‍ഡ്‌സെറ്റ് ആണ്.  അധികം വൈകാതെ തന്നെ ഈ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യന്‍ വിപണിയിലെത്തും.

അസാധാരണ ഫീച്ചറുകളുള്ള ഒരു സാധാരണ ഫോണ്‍ എന്ന വിശേഷണം നോക്കിയ എക്‌സ്2-02ന് നന്നായിണങ്ങും.  ഡ്യുവല്‍ സിം വിഭാഗത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുളള ഹാന്‍ഡ്‌സെറ്റുകളില്‍ ഏറ്റവും മികച്ചത് എന്നാണ് ഈ പുതിയ ഉല്‍പന്നത്തെ പറ്റി നോക്കിയയുടെ അവകാശവാദം.

2.2 ഇഞ്ച് മാത്രം ഡിസ്‌പ്ലേയുള്ള ഇതിന് മ്യൂസിക്കിന് മാത്രമായി പ്രത്യേകം കീകള്‍ ഉണ്ട്.  മീഡിയ പ്ലെയര്‍, എഫ്എം റേഡിയോ, 3.4 ഓഡിയോ ജാക്ക് എന്നിവ ഈ ഫോണിനെ മികച്ച ശ്രവ്യാനുഭവം നല്‍കുന്ന ഒരു വിനോദോപാധിയും ആക്കുന്നു.

ഇതിന്റെ ക്യാമറ 2 മെഗാപിക്‌സല്‍ ആണ്.  ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്റ്റിവിറ്റികളും ഉണ്ട് ഈ നോക്കിയ ഹാന്‍ഡ്‌സെറ്റില്‍.  ബിഎല്‍-5സി 1020 mAh ലിഥിയം അയണ്‍ ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ മൊബൈലിന്റെ ടോക്ക് ടൈം നീണ്ട 9.7 മണിക്കൂറും, സ്റ്റാന്റ്‌ബൈ സമയം 443 മണിക്കൂറും ആണ്.

32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സാധിക്കും ഈ ഹാന്‍ഡ്‌സെറ്റില്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

2.2 ഇഞ്ച് മാത്രമാണ് ഇതിന്റെ ഡിസ്‌പ്ലേ എന്നതാണ് നോക്കിയ എകസ്2-02 ഹാന്‍ഡ്‌സെറ്റിന്റെ ഒരേയൊരു അപര്യാപ്തത.  ഇതൊഴിവാക്കിയാല്‍ ഒരു സാധാരണ ഉപയോക്താവിനെ സംവന്ധിച്ചിടത്തോളം ഈ ഹാന്‍ഡ്‌സെറ്റ് വളരെ മികച്ചതാണ്.  ഒരു സാധാരണ ഡ്യുവല്‍ സിം ഫോണിനെ സംബന്ധിച്ചിടത്തോളം 2.2 മെഗാപിക്‌സല്‍ ക്യാമറ, മീഡിയ പ്ലെയര്‍ എന്നിവയൊക്കെ വളരെ വലിയ കാര്യങ്ങളാണ്.

മികച്ച സ്‌പെസിഫിക്കേഷനുകള്‍ക്കൊപ്പം ഈ ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈനും വളരെ ആകര്‍ഷണീയമാണ്.  ഹാന്‍ഡ്‌സെറ്റിന്റ വശത്തായി സെറ്റ് ചെയ്തിരിക്കുന്ന മ്യൂസിക്കിനായുള്ള പ്രത്യേക കീകള്‍ ഏറെ സൗകര്യപ്രദമാണ്.  എളുപ്പത്തില്‍ പാട്ടുകള്‍ നിര്‍ത്താനും, പ്ലേ ചെയ്യിക്കാനും, ഇഷ്ടപ്പെട്ട പാട്ടുകള്‍ തിരഞ്ഞെടുക്കാനും എല്ലാം ഇവ സഹായിക്കും.

നീല, ചുവപ്പ്, സില്‍വര്‍, ഓറഞ്ച്, വയലറ്റ് തുടങ്ങി നിരവധി നിറങ്ങളില്‍ ഇറങ്ങുന്നുണ്ട് നോക്കിയ എക്‌സ്2-02 ഹാന്‍ഡ്‌സെറ്റ്.  ഇത്രയധികം മികച്ച ഫീച്ചറുകളുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ വിലയും വളരെയേറെ ആകര്‍ഷണീയമാണ്.  വെറും 4,000 രൂപയാണ് ഇതിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot