സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍ വീണ്ടും ഭാഗ്യം പരീക്ഷിച്ച് പാനസോണിക്

Posted By:

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍ വീണ്ടും ഭാഗ്യം പരീക്ഷിച്ച് പാനസോണിക്

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഏഷ്യന്‍, യൂറോപ്യന്‍ മാര്‍ക്കറ്റുകളിലേക്ക് ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് പാനസോണിക്.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഈ തിരിച്ചു വരവിന് പാനസോണിക് ഒരുക്കുന്നത്.

പാനസോണിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വളരെ നല്ല സ്വീകാര്യതയുള്ളതാണ്.  എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഈ സ്വീകാര്യത ലഭിയ്ക്കുമോ എന്നു കണ്ടറിയണം.  ഇതിനു മുന്‍പും പാനസോണിക് ഈ സ്മാര്‍ട്ട്‌ഫോണ്‍ പരീക്ഷണം നടത്തിയതാണ്.  എന്നാല്‍ പരീക്ഷണം വിജയിച്ചില്ല.  അങ്ങനെ അവയെല്ലാം കമ്പനിക്ക് വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നു.

ഇപ്പോഴിതാ വീണ്ടും സ്മാര്‍ട്ട്‌ഫോണുകളെ വെച്ച് ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാനസോണിക്.  2012ന്റെ ആദ്യ പാദത്തില്‍ ഈ പാനസോണിക് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2015 അവസാനമാകുമ്പോഴേക്കും കുറേയേറെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാനാണ് പാനസോണിക്കിന്റെ പദ്ധതി.  7500000 മൊബൈല്‍ഫോണുകള്‍ എന്നതാണ് പാനസോണിക്കിന്റെ ലക്ഷ്യം.

പാനസോണിക് പി-07സി ആയിരിക്കും ഇവയില്‍ ആദ്യം പുറത്തിറങ്ങുക.  മികച്ച റെസൊലൂഷനുള്ള 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്.  5.1 മെഗാപിക്‌സല്‍ ക്യാമറയും ഈ ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.300 മിനിട്ട് ടോക്ക് ടൈമും, 340 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന മികച്ച ബാറ്ററി ബാക്ക്അപ്പും ഉണ്ടായിരിക്കും.

ഒരിക്കല്‍ പരാജയത്തിന്റെ കയ്പ് അറിഞ്ഞതു കൊണ്ട് ഇപ്രാവശ്യം വേണ്ട മുന്‍ കരുതലുകളോടെയും, തയ്യാറെടുപ്പുകളോടെയും, പ്രത്യേക ശ്രദ്ധയോടെയുമാണ് പാനസോണിക്കിന്റെ നീക്കം.  ഏഷ്യ, യൂറോപ്പ് എന്നിവയോടൊപ്പം, വടക്കേ അമേരിക്കയിലേക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട് പാനസോണിക്കിന്.

വരാനിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ നിര സിഡിഎംഎ ആയിരിക്കുമോ അതോ ജിഎസ്എം ആയിരിക്കുമോ, ഇവയുടെ വില എങ്ങനെയായിരിക്കും തുടങ്ങിയ കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തു വിടാന്‍ പാനസോണിക് തയ്യാറായിട്ടില്ല.

ഏതായാലും ശരിയായ രീതിയില്‍, മികച്ച ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാന്‍ പാനസോണിക്കിന് കഴിഞ്ഞാല്‍ വിജയിക്കാനാവും.  കാരണം, അനവധി സ്മാര്‍ട്ട്ഫഓണുകള്‍ വിവിധ കമ്പനികളുടേതായി നിലവിലുണ്ടെങ്കിലും ഇനിയും ഒരുപാടു പുതിയ ഉല്‍പന്നങ്ങള്‍ക്ക് ഇനിയും ഇനിയും സാധ്യതകളുള്ള ഒരു വിപണിയാണ് സ്മാര്‍ട്ട്‌ഫോണുകളുടേത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot