നിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂ

|

സ്മാർട്ട്ഫോണുകൾ കുറച്ച് കാലം കഴിഞ്ഞിട്ട് സ്ലോ ആകുന്നതും ആപ്പുകൾ നല്ല രീതിയിൽ പ്രവർത്തിക്കാത്തതും സാധാരണ കാര്യമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ഫോൺ സ്ലോ ആകുമ്പോൾ മിക്കവാറും ആളുകളും ആദ്യം ചെയ്യുന്നത് ഫോൺ റീസെറ്റ് ചെയ്യുകയാണ്. ചിലരാകട്ടെ പഴയ ഫോണുകൾ ഉപേക്ഷിച്ച് പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുകയും ചെയ്യും (Smartphone Tips).

 

ഫോണുകൾ

എന്നാൽ എല്ലാ ഫോണുകളുടെയും കാര്യത്തിൽ ഇങ്ങനെ ചെയ്യേണ്ടതില്ല. ചില ട്രിക്കുകൾ ഉപയോഗിച്ച് ഫോണുകളുടെ വേഗം പഴയത് പോലെയാക്കാൻ കഴിയും. ഈ ട്രിക്കുകളെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം. നിലവിൽ നിങ്ങളുടെ ഫോണുകൾ മന്ദഗതിയിൽ ആകുന്നതിനുള്ള കാരണങ്ങളാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സാധാരണ പ്രശ്നങ്ങൾ

ഫോണുകൾ സ്ലോ ആകുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ പലരും കരുതുന്നത് അവരുടെ ഫോണുകൾക്ക് മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ്. എന്നാൽ സംഭവം അങ്ങനെയല്ല. വില കൂടിയ ഫോണുകൾക്കും വില കുറഞ്ഞ ഫോണുകൾക്കുമെല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്തിനേറെപ്പറയുന്നു ഐഫോണുകൾ വരെ ചില സമയങ്ങളിൽ സ്ലോ ആകാറുണ്ട്. എന്തായാലും സ്മാർട്ട്ഫോണുകളുടെ പെർഫോമൻസിനെ ബാധിക്കുന്ന ചില സാധാരണ പ്രശ്നങ്ങൾ നോക്കാം.

സുഖചികിത്സകഴിഞ്ഞ് ഒന്ന് 'ഉറങ്ങിയെണീറ്റപ്പോൾ' ഉടമയുടെ മുഖം മറന്ന് ഐഫോണുകൾ!സുഖചികിത്സകഴിഞ്ഞ് ഒന്ന് 'ഉറങ്ങിയെണീറ്റപ്പോൾ' ഉടമയുടെ മുഖം മറന്ന് ഐഫോണുകൾ!

 

സ്റ്റോറേജ് സ്പേസിന്റ കുറവ്
 

സ്റ്റോറേജ് സ്പേസിന്റ കുറവ്

സ്മാർട്ട്ഫോണുകൾ പഴകുന്തോറും ഡിവൈസ് സ്റ്റോറേജ് ഫോട്ടോകളും വീഡിയോകളും ഓഡിയോകളും മറ്റ് ഫയലുകളും കൊണ്ട് നിറയാറുണ്ട്. ഇന്റേണൽ സ്റ്റോറേജ് നിറയുന്നതിന് അനുസരിച്ച് സ്മാർട്ട്ഫോണുകൾ സ്ലോ ആകുമെന്നുറപ്പാണ്. മെമ്മറി കപ്പാസിറ്റി ഫിൽ ആകുന്നതിന് അനുസരിച്ച് ഫോണിൽ പുതിയ ഡാറ്റ സ്റ്റോർ ചെയ്യാനും കഴിയില്ല. ഇത് സ്മാർട്ട്ഫോൺ ഏതാണ്ട് പൂർണമായും പണി മുടക്കുന്നതിനും കാരണമാകും.

ബാക്ക്ഗ്രൌണ്ടിൽ ആപ്പുകൾ റൺ ചെയ്യുന്നത്

ബാക്ക്ഗ്രൌണ്ടിൽ ആപ്പുകൾ റൺ ചെയ്യുന്നത്

ഫോണിന്റെ ബാക്ക്ഗ്രൌണ്ടിൽ ഒരേ സമയം ഒരുപാട് ആപ്പുകൾ റൺ ചെയ്യുന്നത് ഡിവൈസിനെ സ്ലോ ആക്കും. ഇത് വളരെ സാധാരണയായി കണ്ട് വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഫോണിന്റെ ബാറ്ററി, സ്റ്റോറേജ് തുടങ്ങിയവ അനിയന്ത്രിതമായി ഉപയോഗിക്കുമെന്നതും ബാക്ക്ഗ്രൌണ്ടിൽ റൺ ചെയ്യുന്ന ആപ്പുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.

അ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾഅ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾ

ഔട്ട്ഡേറ്റഡ് സോഫ്റ്റ്വെയർ

ഔട്ട്ഡേറ്റഡ് സോഫ്റ്റ്വെയർ

സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നിങ്ങളുടെ ഡിവൈസിന്റെ പെർഫോമൻസും സുരക്ഷയും വർധിപ്പിക്കാൻ വേണ്ടിയുളളതാണ്. ചിലരെങ്കിലും ഫോൺ അപ്ഡേറ്റുകൾക്ക് വേണ്ട പ്രാധാന്യം നൽകാറില്ല. സ്മാർട്ട്ഫോണുകളിലെ ഒഎസ് ആകട്ടെ, ആപ്പുകളാകട്ടെ പഴയ വേർഷനുകൾ സ്ലോ ആകുന്നത് സ്വാഭാവികമാണ്. പഴയ ഒഎസ് വേർഷനുകൾ കൂടുതൽ ചെല്ലുന്തോറും എഫിഷ്യന്റ് അല്ലാതെയാകും.

പഴകിയ ബാറ്ററി

പഴകിയ ബാറ്ററി

സ്മാർട്ട്ഫോണുകൾ സ്ലോ ആകാനുള്ള മറ്റൊരു കാരണമാണ് ഡിവൈസിലെ പഴകിയ ബാറ്ററികളും അവയുടെ സ്ഥിരതയില്ലാത്ത പെർഫോമൻസും. ബാറ്ററി പഴകുന്തോറും കപ്പാസിറ്റി കുറയും. നേരത്തെ കഴിഞ്ഞിരുന്നയത്ര ചാർജ് സൂക്ഷിക്കാനും കഴിയാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഡിവൈസിലെ മറ്റ് ആപ്പുകളും ഫീച്ചറുകളും എല്ലാം ചാർജ് ചെയ്യാൻ ഫോൺ കൂടുതൽ പണിപ്പെടേണ്ടി വരും. ഇത് സ്വാഭാവികമായും ഡിവൈസിനെ സ്ലോ ആക്കുന്നു.

സ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

മാൽവെയറുകളും വൈറസുകളും

മാൽവെയറുകളും വൈറസുകളും

ഏത് ഡിവൈസിനെയും കുഴപ്പത്തിലാക്കാൻ ശേഷിയുള്ളവയാണ് മാൽവെയറുകളും വൈറസുകളും. നമ്മുടെ സ്മാർട്ട് ഡിവൈസുകളിൽ കടന്ന് കയറി നമ്മുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുന്നതും ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും അക്കൌണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്നതും എല്ലാം നാം ചർച്ച ചെയ്യാറുണ്ട്. ഇവയുടെ സാന്നിധ്യം ഫോണുകളുടെ വേഗം കുറയാനും കാരണമാകുന്നു. ആൻഡ്രോയിഡ് സുരക്ഷയുടെ കാര്യത്തിൽ അത്ര കിടിലം അല്ലെന്ന് അറിയാമല്ലോ.

എല്ലാം എപ്പോഴും ഫലം ചെയ്യാറില്ല

എല്ലാം എപ്പോഴും ഫലം ചെയ്യാറില്ല

സ്മാർട്ട്ഫോണുകളുടെ വേഗം കുറയുന്നതിന് ഇനിയും കാരണങ്ങളുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പലവിധത്തിലുള്ള ടിപ്സുകളും നമ്മൾ കേട്ടിട്ടുണ്ട്. എല്ലാം എപ്പോഴും ഫലം ചെയ്യാറില്ല. നേരത്തെ പറഞ്ഞത് പോലെ ഫോണുകളുടെ വേഗം കൂട്ടാനുള്ള ടിപ്സ് മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം. പഴയ സ്മാർട്ട്ഫോണുകൾ വലിച്ചെറിയാതെ പുനരുപയോഗിക്കാനുള്ള ടിപ്സ് അറിയണമെന്നുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക / താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
There are many reasons why phones become slow. But many people think that only their phones have such problems. But that is not the case. Expensive phones as well as cheap phones have these problems. What's more, even iPhones are slow at times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X