വണ്‍പ്ലസ് 5T സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ വിശദാംശങ്ങളും ഇവിടെ!!

Written By:

ശക്തമായ സ്മാര്‍ട്ട്‌ഫോണ്‍ വണ്‍പ്ലസ്, തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വണ്‍പ്ലസ് 5T, ന്യൂയോര്‍ക്കിലെ പരിപാടിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തൃത അനുഭവം മെച്ചപ്പെടുത്താനായി വണ്‍പ്ലസ് 5Tക്ക് ഏറ്റവും മികച്ച ഹാര്‍ഡ്‌വയറും ഓപ്പറേറ്റിങ്ങി സിസ്റ്റവുമാണ് നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ ഒരു വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമി ആണെങ്കില്‍, കൂടാതെ ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഫോണില്‍ പ്രതീക്ഷിക്കുന്ന വിലയും ലഭ്യതയും

40,000 രൂപയില്‍ താഴെയാണ് വണ്‍പ്ലസ് 5Tയുടെ വില എന്നു പ്രതീക്ഷിക്കുന്നു. നവംബര്‍ 21ന് വൈകുന്നേരം 4.30ന് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണ്‍ ഇന്ത്യയിലും വണ്‍പ്ലസ്‌സ്റ്റോര്‍.ഇന്‍ വഴിയും ഉപഭോക്താക്കള്‍ക്ക് നേരത്തെ ലഭിച്ചു തുടങ്ങും. എന്നാല്‍ ഈ ഫോണിന്റെ ഔദ്യോഗക വില്‍പന നടക്കുന്നത് നവംബര്‍ 28നാണ്. ഇന്നത്തെ വില അനുസരിച്ച് വണ്‍പ്ലസ് 5T വിപണിയില്‍ ഏവരേയും ആകര്‍ഷിക്കും എന്നത് വളരെ പ്രത്യേകതയുളള ഒന്നാണ്.

ഫോണിന്റെ പാക്കേജില്‍ ഉള്‍പ്പെടുന്നത് ?

ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നണ്ടാകും എന്താണ് ഈ ഫോണിന്റെ പ്രത്യേകതയെന്ന്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ എത്തിയ ഈ ഫോണിന് 18:9 റേഷ്യോ ആണ്. ഫാസ്റ്റ് ചര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്ന ഈ ഫോണിന് 3450എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവും ശക്തമേറിയ സിപിയു ആണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. കൂടാത സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും ഇതിലുണ്ട്. 128ജിബി, 64ജിബി എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.

അപ്‌ഡ്രേഡ് ചെയ്ത ക്യാമറ

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് വണ്‍പ്ലസ് 5Tയില്‍ നല്‍കിയിരിക്കുന്നത്. ഫോട്ടോഗ്രാഫി മേഖലയില്‍ മികച്ച രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും വണ്‍പ്ലസ് 5Tക്ക് സാധിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ലൈവ് സ്ട്രീമിങ്ങ്

ഏവരും കാത്തിരിക്കുന്ന് ഈ ഫോണിന്റെ ലൈവ് ഇവന്റ് ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലെ പിവിആറില്‍ കാണാവുന്നതാണ്. വണ്‍പ്ലസ് ആരാധകര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് പ്രത്യേക രീതിയിലാണ് ഈ പരിപാടി പ്രദര്‍ശനം ചെയ്യുന്നത്.

വണ്‍പ്ലസ് 5T എവിടെ നിന്നും ബുക്ക് ചെയ്യാം?

ലോഞ്ച് നടക്കുന്ന വേദിയില്‍ തന്നെ വണ്‍പ്ലസ് 5T നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനുളള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. വിപണിയിലെ മറ്റു മാര്‍ക്കറ്റില്‍ എത്തുന്നതിനു മുന്‍പു തന്നെ നിങ്ങളുടെ കൈകളില്‍ ഇൗ ഫോണ്‍ എത്തുന്നതാണ്. നവംബര്‍ 28ന് ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് സ്റ്റോര്‍.ഇന്‍, വണ്‍പ്ലസ് ഫിസിക്കല്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഓപ്പണ്‍ സെയിലും നടക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
t is OnePlus' most advanced handset and brings top-of-the line hardware and latest Android OS to offer the best of smartphone user experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot