ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?

|

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവായ ഷവോമിയും സബ്സിഡറിയായ റെഡ്മിയും അവതരിപ്പിക്കുന്ന പുതിയ സ്മാർട്ട്ഫോണുകൾ ആവേശത്തോടെ കാത്തിരിക്കുന്നവരാണ് ഇന്ത്യക്കാർ. ബജറ്റ് സെഗ്മെന്റിൽ റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് റെഡ്മി എ1 പ്ലസ്. വിപണിയിൽ റിയൽമി സി33 പോക്കോ സി3 തുടങ്ങിയ ബജറ്റ് ഡിവൈസുകളുമായാണ് Redmi A1 Plus Smartphone ഏറ്റുമുട്ടുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി

ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയ റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ അപ്ഗ്രേഡഡ് പതിപ്പാണ് റെഡ്മി എ1 പ്ലസ്. ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച ഫോൺ എന്നാണ് റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണിനെ കമ്പനി വിളിക്കുന്നത്. ബജറ്റ് വിപണിയിൽ മറ്റ് ബ്രാൻഡുകളുമായി കടുത്ത മത്സരത്തിന് ഒരുങ്ങിത്തന്നെയാണ് റെഡ്മി പുതിയ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

റെഡ്മി എ1 പ്ലസ് വിലയും വേരിയന്റുകളും

റെഡ്മി എ1 പ്ലസ് വിലയും വേരിയന്റുകളും

റെഡ്മി എ1 പ്ലസ് രണ്ട് വേരിയന്റുകളിലായാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 2 ജിബി റാം + 32 ജിബി ഇന്റേണൽ സ്റ്റോറേജ് വരുന്ന ബേസ് വേരിയന്റും 3 ജിബി റാം + 32 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫി​ഗറേഷനിൽ വരുന്ന ഹൈ വേരിയന്റുമാണ് റെഡ്മി എ1 പ്ലസ് ഓഫ‍ർ ചെയ്യുന്നത്.

ഈ ഓഫറുകളിൽ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ആമസോണിൽ മാത്രംഈ ഓഫറുകളിൽ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ആമസോണിൽ മാത്രം

റാം

റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോണിന്റെ 2 ജിബി റാം ഫീച്ച‍ർ ചെയ്യുന്ന ബേസ് മോ‍ഡലിന് 7,499 രൂപയാണ് വില വരുന്നത്. റെഡ്മി എ1 പ്ലസിന്റെ 3 ജിബി റാം കപ്പാസിറ്റിയുള്ള ഹൈ എൻഡ് മോഡലിന് 8,499 രൂപയുമാണ് ഇന്ത്യയിൽ വില വരുന്നത്.

ഫ്ലിപ്പ്കാ‍‍ർട്ട്

ഫ്ലിപ്പ്കാ‍‍ർട്ട്, എംഐ വെബ്സൈറ്റ്, എംഐ ഹോം, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെയാണ് റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോൺ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്. ഒക്ടോബ‍‍ർ 17ന് ഉച്ചയ്ക്ക് 12 മണി മുതലാണ് റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണിന്റെ വിൽപ്പനയാരംഭിക്കുന്നത്. ഇൻട്രൊഡക്ടറി ഓഫറും റെ‍ഡ്മി പുതിയ സ്മാ‍ർട്ട്ഫോണിനൊപ്പം നൽകുന്നുണ്ട്.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

ദീപാവലി ഇൻട്രൊഡക്ടറി ഓഫ‌ർ

ദീപാവലി ഇൻട്രൊഡക്ടറി ഓഫ‌ർ എന്ന നിലയിൽ 6,999 രൂപയ്ക്കും 7,999 രൂപയ്ക്കും റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോൺ വേരിയന്റുകൾ സ്വന്തമാക്കാം. ഒക്ടോബ‍ർ 31 വരെയാണ് ഈ ഇൻട്രോഡക്ടറി ഓഫറിന് വാലിഡിറ്റി ഉണ്ടായിരിക്കുക. ബജറ്റ് സെ​ഗ്മെന്റിൽ വരുന്ന സ്മാ‍ർട്ട്ഫോണിൽ വലിയ ഫീച്ചറുകൾ പ്രതീക്ഷിക്കേണ്ടതില്ല. ഡിവൈസിന്റെ സ്പെക്സും ഫീച്ചറുകളും അറിയാൻ തുട‍ർ‍ന്ന് വായിക്കുക.

റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോൺ ഫീച്ചറുകൾ

റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോൺ ഫീച്ചറുകൾ

6.52 ഇഞ്ച് സൈസ് ഉള്ള എച്ച്ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലെയാണ് റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നത്. 1600 x 720 സ്ക്രീൻ റെസല്യൂഷനും റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫ‍ർ ചെയ്യുന്നു. 20:9 ആസ്പക്റ്റ് റേഷ്യോയും റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

ഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നുഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നു

മീഡിയടെക് ഹീലിയോ എ22

മീഡിയടെക് ഹീലിയോ എ22 ചിപ്പ്സെറ്റാണ് റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോണിന്റെ ഹൃദയം. 2 ജിബി, 3 ജിബി റാം ഓപ്ഷനുകളും 32 ജിബി സ്റ്റോറേജും യൂസേഴ്സിന് ലഭിക്കുന്നു. സ്റ്റോറേജ് എക്സ്പാൻഷനും റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോണിൽ ഓപ്ഷൻ ഉണ്ട്. മൈക്രോ എസ്ഡി കാ‍‍‍ർഡ് ഉപയോ​ഗിച്ച് 512 ജിബി വരെയായി സ്റ്റോറേജ് ഉയ‍ർത്താം.

ക്യാമറ

ക്യാമറ സെ​ഗ്മെന്റിൽ യൂസേഴ്സിന് വലിയ പ്രതീ​ക്ഷയൊന്നും വേണ്ടതില്ല. റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോണിൽ ഡ്യുവൽ എഐ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8 മെ​ഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫീച്ച‍ർ ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെ​ഗാ പിക്സൽ സെൽഫീ സെൻസറും റെഡ്മി എ1 പ്ലസ് സ്മാ‍ർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട

Best Mobiles in India

English summary
Indians are eagerly waiting for the new smartphones to be launched by Xiaomi, the king of the country's smartphone market, and its subsidiary, Redmi. The Redmi A1 Plus is the latest smartphone from Redmi in the budget segment. The Redmi A1 Plus competes with budget devices like the Realme C33 and Poco C3 in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X