സാംസങ്ങ് ഗാലക്‌സ S5 അടുത്തമാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

Posted By:

ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസങ്ങ് പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ് 5 ലോഞ്ച് ചെയ്തത്. 150 രാജ്യങ്ങളില്‍ ഏപ്രില്‍ 11-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എന്നാണ് ഫോണ്‍ ലോഞ്ച് ചെയ്യുക എന്ന് കമ്പനി ഔദ്യോഗികമായി ഇതുവരെയും അറിയിച്ചിട്ടില്ല.

സാംസങ്ങ് ഗാലക്‌സ S5 അടുത്തമാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

എന്നാല്‍ ഇപ്പോള്‍ അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി എസ് 5 ഏപ്രില്‍ 15-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. മാത്രമല്ല, 45000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നും സൂചനയുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ റീടെയ്‌ലറായ ദി മൊബൈല്‍ സ്‌റ്റോര്‍ അവരുടെ വെബ്‌സൈറ്റില്‍ കമിംഗ് സൂണ്‍ എന്ന പേരില്‍ ഫോണ്‍ ലിസ്റ്റ്് ചെയ്തിട്ടുമുണ്ട്. ചാര്‍കോള്‍ ബ്ലാക്, ഷിമെറി വൈറ്റ്, കൂപര്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക. എന്തായാലും സാംസങ്ങിന്റെ ഔദ്യോഗിക പ്രതികരണം ലഭിക്കുന്നതുവരെ ഇത് അഭ്യുഹമായിത്തന്നെ തുടരും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot