ഓപ്പോ എഫ്3: മിഡ്‌റേഞ്ച് ഫോണില്‍ കിടിലന്‍ സെല്‍ഫി

Written By:

ഓപ്പോ അടുത്ത പുതിയ സെല്‍ഫി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം വിപണിയില്‍ ഇറങ്ങിയ ഓപ്പോ എഫ്3 പ്ലസിന്റെ ഏകദേശ സവിശേഷതയാണ് ഓപ്പോ എഫ്3ക്കും.

ഓപ്പോ എഫ്3: മിഡ്‌റേഞ്ച് ഫോണില്‍ കിടിലന്‍ സെല്‍ഫി

19,999 രൂപയ്ക്കാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. സെല്‍ഫിക്കായി ഏറ്റവും മികച്ചൊരു ക്യാമറ ഫോണാണ് ഓപ്പോ എഫ്3 എന്നു വേണമെങ്കില്‍ പറയാം. നമുക്കു നോക്കാം എങ്ങനെ ഓപ്പോ എഫ്3 ലോകത്തിലെ എറ്റവും മികച്ച സെല്‍ഫി ഫോണുകളേക്കാള്‍ മികച്ചതാണെന്ന്....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി ഗെയിം 16എംബി+8എംബി ക്യാമകള്‍ ഉപയോഗിച്ച്

ഡ്യുവല്‍ ഫ്രണ്ട് ക്യാമറകളാണ് സെല്‍ഫിക്കായി നല്‍കിയിരിക്കുന്നത്. 16എംബി+ 8എംബി സെല്‍ഫി ക്യാമറ ഉപയോഗിച്ചാണ് സെല്‍ഫി അനുഭവം രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു പ്രൈമറി ലെന്‍സ്, ഒരു അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ ഉപയോഗിച്ചാണ് സെല്‍ഫിക്കു വേണ്ടി സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്.

6പി ലെന്‍സ്

സ്മാര്‍ട്ട്‌ഫോണിലെ ഈ ക്യാമറ സവിശേഷതകള്‍ പോരാതെ 6പി ലെന്‍സും ഉള്‍പ്പെടുത്തി സെല്‍ഫി ക്യാമറ മെച്ചപ്പെടുത്തുന്നു.

സെല്‍ഫി കൂടുതല്‍ മെച്ചപ്പെടുത്താനായി

മുന്‍ ക്യാമറ 16എംബി റെസല്യൂഷന്‍, 1/3 ഇഞ്ച് സെന്‍സര്‍ ഇതു കൂടാതെ ഒരു വലിയ f/2.0 അപ്പര്‍ച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് പ്രത്യേക നിറങ്ങള്‍ നല്‍കുന്നു. സ്മാര്‍ട്ട് ഫേഷ്യല്‍ റെക്കഗ്നിഷന്‍, സ്‌ക്രീന്‍ ഫ്‌ളാഷ്, ബ്യൂട്ടിഫൈ 4.0 തുടങ്ങിയ ബുദ്ധിമാനമായ സോഫ്റ്റ്‌വയറുകള്‍ ഉളളതിനാല്‍ സെല്‍ഫി ഇനിയും മെച്ചപ്പെടുത്തുന്നു.

ഒരു മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് ഹാന്‍സെറ്റ്

വൈഡ്-റേഞ്ച് ലെന്‍സാണ് ഓപ്പോ എഫ്3 യ്ക്ക് മികച്ച സെല്‍ഫി സവിശേഷത നല്‍കുന്നത്. ലോകത്തിലെ സെല്‍ഫി പ്രവണത അഭിമുഖീകരിക്കാന്‍ ഒരു മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് ഹാന്‍സെറ്റ് എന്ന നിലയില്‍ ഒപ്പോ എഫ്3 യ്ക്കു സാധിക്കുമെന്ന് ഉറപ്പാണ്.

ഓപ്പോ എഫ്3 യുടെ മെറ്റല്‍ ബോഡി

ഓപ്പോ എഫ്3 യുടെ സ്റ്റെലിലും ഡ്യൂറബിളിറ്റിയിലും മറ്റാര്‍ക്കും എതിര്‍ത്തു നില്‍ക്കാന്‍ സാധിക്കില്ല. ഈ ഫോണിന് മൃദുവായ യൂണിബോഡിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ മെറ്റല്‍ ഉപരിതലം ആയതിനാല്‍ ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

ഓപ്പോ എഫ്3 ഡിസ്‌പ്ലേ

5.5ഇഞ്ച് 2.5ഡി ഐപിഎസ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേ, ഹോം ബട്ടണിലെ ക്രോം ലൈനിങ്ങും റിയര്‍ ക്യാമറ മോഡ്യൂളും സ്മാര്‍ട്ട്‌ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു.

സെന്‍സറുകള്‍

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആസിലറോമീറ്റര്‍, പ്രോക്‌സിമിറ്റി, കോംപസ് എന്നിവയാണ് സെന്‍സറുകള്‍.

കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

5.5ഇഞ്ച് ഫുള്‍ എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ ഉളളതിനാല്‍ 3ഡി ഗെയിം കളിക്കാന്‍ വളരെ അനുയോജ്യമായിരിക്കും. ഇമേജുകള്‍ വലുപ്പത്തിലും വ്യക്തമായും കാണാം. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഫോണിനെ അപകടത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

പ്രോസസര്‍/ റാം

ഓപ്പോ എഫ്3 ഒരു മികച്ച ക്യാമറ ഫോണ്‍ മാത്രമല്ല, ഏറ്റവും മികച്ച ഇന്‍-ക്ലാസ് പ്രോസസറും മള്‍ട്ടിടാസ്‌ക്കിംഗ് പ്രകടനവും നല്‍കുന്നു. 4ജിബി റാം സംയോജിതമായ ഒരു ഒക്ടാകോര്‍ മീഡിയാടെക് MT6750T ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌റ്റോറേജ്/കണക്ടിവിറ്റി

ട്രിപ്പിള്‍ സ്ലോട്ട് ഉളളതിനാല്‍ രണ്ട് വ്യത്യസ്ഥമായ 4ജി സിം കാര്‍ഡുകള്‍ ഉപയോഗിക്കാം. ഓപ്പോ എഫ്6ന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വര്‍ദ്ധിപ്പിക്കാം. ഈ സ്‌റ്റോറേജില്‍ 50,000 ഫോട്ടോകള്‍ വരെ സ്‌റ്റോര്‍ ചെയ്യാം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇതു തന്നെ ധാരാളം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The handset marks an upgrade of OPPO's Selfie Expert family of smartphones by integrating a first-of-its kind dual front-facing camera that was previously seen in OPPO F3 Plus.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot