ബഫി, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്കായി ഫെയ്‌സ്ബുക്ക് ഫോണ്‍

Posted By:

ബഫി, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്കായി ഫെയ്‌സ്ബുക്ക് ഫോണ്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനു മാത്രമായി ഒരു ഹാന്‍ഡ്‌സെറ്റു തന്നെ ഇറക്കാന്‍ പോവുകയാണത്രെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക്.  ഇതിനെ കുറിച്ച് ഇതുവരെ യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ലെങ്കിലും, ഫെയ്‌സ്ബുക്ക് ഫോണ്‍ വരുന്നു എന്ന വാര്‍ത്ത ഒരു വെബ്‌സൈറ്റില്‍ വന്നു കഴിഞ്ഞു.

നമ്മുടെ നിത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ഇന്ന്.  ദിവസവും ഒരു തവണയെങ്കിലും ഫെയ്‌സ്ബുക്ക് സന്ദര്‍ഷിക്കാതെ നമ്മുടെ ജീവിതം മുന്നോട്ടു പോകില്ല എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.  അങ്ങനെയുള്ള ഒരു അവസ്ഥയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനു മാത്രമായി ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് എന്നത് തികച്ചും ഉചിതമായ ഒരു തീരുമാനം തന്നെ.

ഫെയ്‌സ്ബുക്ക് ഫോണ്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍, എവിടെ, ഏതു സമയത്തും ഫെയ്‌സ്ബുക്കും, അതുപോലുള്ള മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും വിരല്‍ തുമ്പില്‍.  ഇതു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കും.

ബഫി എന്നായിരിക്കും പുതിയ ഫെയ്‌സ്ബുക്ക് ഫോണിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഫെയ്‌സ്ബുക്ക് ഫോണ്‍ എന്നാണ് ബഫിയെ വിശേഷിപ്പിക്കുന്നത് എങ്കിലും വെറും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ മാത്രമുള്ള ഒരു ഹാന്‍ഡ്‌സെറ്റ് ആയിരിക്കില്ല ബഫി.  വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ഒരു വാതില്‍ ആയിരിക്കും ഇത്.

സ്മാര്‍ട്ട്‌ഫോണുകളിലൂടെയും മറ്റും വളരെ എളുപ്പത്തില്‍ ഇന്റനെറ്റും, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും വളരെ എളുപ്പത്തി ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് ഫോണിന്റെ പ്രസക്ത എന്താണെന്ന് സ്വാഭാവികമായും സംശയം തോന്നിയേക്കാം.

വെറും ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ മാത്രമുള്ള ഒരു ഫോണ്‍ അല്ല ബഫി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വേറിട്ടൊരു അനുഭവമാക്കാനും, എളുപ്പമാക്കാനും സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഉള്‍ക്കൊള്ളിച്ച് ആണ് ബഫിയുടെ രീപകല്പന എന്നു പറയുന്നുണ്ടെങ്കിലും, കൂടുതല്‍ വ്യക്തമായ ഒരു ചിത്രം ഇതുവരെ ലഭിച്ചിട്ടില്ല.

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്ടിസിയുമായി ചേര്‍ന്നായിരിക്കും ബഫിയുടെ നിര്‍മ്മാണം എന്നും ശ്രുതിയുണ്ടെങ്കിലും, ഇതേകുറിച്ച് എച്ച്ടിസിയും ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.

എന്തോക്കെ പറഞ്ഞാലും, പെട്ടെന്ന് ഇങ്ങനെയൊരു ഫോണ്‍ വിപണിയിലെത്തിക്കണമെന്ന് ഫെയ്‌സ്ബുക്കിന് തോന്നാനുണ്ടായ കാരണം നിഗൂഢമായി തുടരുന്നു.  നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളിലൂടെ തന്നെ വളരെ നല്ല രീതിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാം എന്ന കാര്യം ഫെയ്‌സ്ബക്കിനു നല്ല നിശ്ചയമുണ്ടായിരിക്കും.  അതിനാല്‍ ബഫിയിലൂടെ കൂടുതലെന്തെങ്കിലുമൊക്കെ നമുക്ക് പ്രതീക്ഷിക്കാം എന്നു തോന്നുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot